കൈയടി നേടാൻ അല്ല, മറ്റുള്ളവർക്ക് പ്രചോദനം ആവാനാണ്; അച്ഛന് 80 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനിച്ച് മകൾ

തങ്ങളുടെ കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ എന്ത് ത്യാഗം സഹിക്കാനും തയാറാവുന്നവരാണ് മാതാപിതാക്കൾ. പക്ഷേ അച്ഛനും അമ്മയും പ്രായമായിക്കഴിഞ്ഞാൽ അവർക്ക് തിരിച്ച് കിട്ടുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയില്ല. ചിലപ്പോൾ മക്കൾ നല്ല നിലയില്‍ എത്തുമ്പോള്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങളാണ് അധികവും നാം ഇക്കാലത്ത് കേൾക്കാറുള്ളത്. പക്ഷേ തങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന മക്കളും സമൂഹത്തിലുണ്ടെന്നത് തള്ളിക്കളയാവാത്ത കാര്യമാണ്. അരവരോടൊപ്പം നിന്ന് അവർക്ക് ജീവിതത്തിൽ സാധിക്കാൻ പറ്റാത്ത കാര്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുന്ന മക്കളുടെ വാർത്തകളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് കേൾക്കാറുമുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രായമായ തന്റെ അച്ഛന് ഒരു വാഹനം സമ്മാനിക്കുന്ന മകളാണ് വീഡിയോയിലെ ഹീറോ. ഹ്യുണ്ടായിയോ മാരുതിയോ ഒന്നുമല്ല, അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ റാങ്‌ലർ റൂബിക്കോണാണ് പുത്രി പിതാവിന് കൈമാറിയിരിക്കുന്നത്. ഈ അത്ഭുതകരമായ സമ്മാനം കണ്ട അവളുടെ അച്ഛൻ ഞെട്ടിപ്പോയെന്ന് തന്നെ പറയാം.

Influencer Daughter Gifts Dad A Jeep Wrangler Rubicon SUV

ആകൃതി റാണ എന്ന ഇൻഫ്ലുവൻസറാണ് തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡീലർഷിപ്പിൽ നിന്നും ജീപ്പ് റാങ്ലർ റൂബിക്കോൺ ഡെലിവറി ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഷോറൂമിൽ നിന്നും കാർ പുറത്തിറക്കി നേരെ വിട്ടത് എസ്‌യുവിയിൽ സ്റ്റിക്കർ ഒട്ടിക്കാനാണ്. തുടർന്ന് പുതിയ ജീപ്പിൻ്റെ ബോണറ്റിൽ ഇൻഫ്ലുവൻസർ "1962" എന്ന സ്റ്റിക്കർ പതിപ്പിക്കുന്നതും കാണാം.

അച്ഛന്റെ ജനന വർഷമാണ് സ്റ്റിക്കർ ചെയ്‌തിരിക്കുന്നത്. ഇതിനുശേഷം ഇൻഫ്ല്യുവൻസറായ ആകൃതി റാണ എസ്‌യുവി ഷിംലയിൽ താമസിക്കുന്ന പിതാവിൻ്റെ അടുത്തേക്ക് കൊണ്ടുപോവുകയാണ്. വീട്ടിൽ എത്തിയപ്പോൾ അവൾ ഒരു ചെറിയ പെട്ടി അച്ഛന്റെ കൈയിൽ കൊടുത്തു. തുറന്ന് നോക്കിയപ്പോൾ ഒരു കീചെയിൻ ആണെന്നാണ് താൻ ആദ്യം കരുതുന്നതെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നത് കേൾക്കാം. എന്നാൽ താമസിയാതെ, ആകൃതി അവളുടെ സഹോദരനെയും അച്ഛനെയും കാറിന് മുന്നിലേക്ക് കൊണ്ടുപോകുന്നു.

Influencer Daughter Gifts Dad A Jeep Wrangler Rubicon SUV

ഒടുവിൽ കാർ അച്ഛനുള്ളതാണെന്ന് പറഞ്ഞ് മകൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയാണ്. അച്ഛൻ ഒരു നിമിഷം ഞെട്ടിപ്പോവുന്നത് കൃത്യമായി വീഡിയോയിൽ ദൃശ്യമാണ്. പിന്നീട് അവർ മലനിരകളിൽ എസ്‌യുവി ഓടിച്ചുകൊണ്ട് പോവുന്നതും കാണാം. ഡ്രൈവിംഗിനിടെ, മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ വാഹനത്തിൻ്റെ മുൻവശത്തെ റൂഫ് പാനലുകൾ അഴിച്ചുമാറ്റുന്നുമുണ്ട്. ഈ വർഷം ഏപ്രിലിൽ ജീപ്പ് ഇന്ത്യ റാങ്ലറിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയിരുന്നു.

നിലവിൽ അൺലിമിറ്റഡ്, റൂബിക്കോൺ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് റൂഫ് എന്നിവയാണ് റാങ്ലറർ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളുടേയും പ്രധാന പ്രത്യേകത. അൺലിമിറ്റഡ് വേരിയൻ്റിന് 67.65 ലക്ഷം രൂപയും റൂബിക്കോണിന് 71.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റെലിംഗിൽ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും അതേ ഐക്കണിക് ഗ്രില്ലാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്.

Influencer Daughter Gifts Dad A Jeep Wrangler Rubicon SUV

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ്. ഡാഷ്ബോർഡ് രൂപകൽപ്പനയും മറ്റ് കാര്യങ്ങളുമെല്ലാം മുൻഗാമിക്ക് സമാനമായി തോന്നുമെങ്കിലും ചില നവീകരണങ്ങൾ ജീപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ജീപ്പിന്റെ ഏറ്റവും പുതിയ യുകണക്ട് 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തിലെ പ്രധാന മാറ്റം. വലിയ സ്‌ക്രീനിന്റെ വരവോടെ സെൻട്രൽ എയർ വെൻ്റുകൾ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് താഴേക്ക് മാറിയിട്ടുണ്ട്.

12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളും ഏറ്റവും പുതിയ 2024 ജീപ്പ് റാങ്ലറിന്റെ ഭാഗമാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്റർ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നീ സുരക്ഷാ സന്നാഹങ്ങളും റാങ്ലറിന്റെ ഭാഗമാണ്.

മുമ്പത്തെപ്പോലെ റാങ്ലറിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 270 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ജീപ്പിൻ്റെ സെലക്-ട്രാക്ക് ഫുൾടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുള്ളതിനാൽ ഏത് തരം റോഡുകളും അസാമാന്യ പ്രകടനം പുറത്തെടുക്കാൻ വണ്ടിക്കാവും.

More from DriveSpark

Article Published On: Friday, October 25, 2024, 13:51 [IST]
English summary
Influencer daughter gifts dad a jeep wrangler rubicon suv video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X