'മൈ ബോയ്' മഹീന്ദ്രയുടെ കുട്ടിക്കൊമ്പനെ വാങ്ങി ട്രാൻസ്‌വുമൺ നിവി; സോഷ്യൽ മീഡിയ കത്തിച്ച് വീഡിയോ

മോഡേണായ മഹീന്ദ്രയുടെ എസ്‌യുവികളെ നെഞ്ചിലേറ്റിയിരിക്കുകയാണ് ഇന്ത്യക്കാർ. ടാറ്റയുടെ സർവീസ് സെൻ്ററുകളെ പോലെ ചീത്തപ്പേര് ഒന്നും കേൾപ്പിക്കാതെ സെയിൽസിലും സർവീസിലും മിടുക്കൻമാരായി മുന്നേറുന്ന ബ്രാൻഡിൻ്റെ നിരയിലെ എൻട്രി ലെവൽ മോഡലായ XUV 3XO കോംപാക്‌ട് എസ്‌യുവി നിരയിലെ പുലിക്കുട്ടനാണ്. സേഫ്റ്റിയും മോഡേൺ ഫീച്ചറുകളും അടിപൊളി എഞ്ചിൻ ഓപ്ഷനുകളുമെല്ലാമായി കളംനിറഞ്ഞാടുന്ന ഇവൻ പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ്. സെലിബ്രിറ്റികൾ വരെ ഗരാജിലെത്തിച്ചിരിക്കുന്ന മോഡൽ ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ താരം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അതും XUV 3XO REVX പതിപ്പാണ് സെലിബ്രിറ്റിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ഇന്‍ഫ്‌ളുവന്‍സര്‍, സംരംഭക, മോഡല്‍, എച്ച്ആര്‍, കൗണ്‍സിലര്‍ തുടങ്ങി നിരവധി വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയായ ട്രാന്‍സ്‌വുമണ്‍ നിവി നിവേദ് ആന്റണിയാണ് മഹീന്ദ്രയുടെ കുട്ടിക്കൊമ്പനെ കൂടെക്കൂട്ടിയിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായിരുന്നു നിവേദ് ആന്റണിയും റഹീമും. ഇരുവരുടേയും വിവാഹവും ഫോട്ടോഷൂട്ടും അക്കാലത്ത് സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത് പലരും ഇന്നും മറന്നിട്ടുണ്ടാവില്ല.

Influencer Nivi Nived Antony Buys New Mahindra XUV 3XO REVX Video Goes Viral

പിന്നീട് ഇരുവരും വേർപിരിഞ്ഞുവെങ്കിലും സോഷ്യൽ മീഡിയയിൽ നിവി കത്തിക്കയറി. ഇന്ന് ഇൻസ്റ്റഗ്രാമിൽ മാത്രം 2 ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള നിവിയുടെ ജീവിതത്തിലേക്കാണ് മഹീന്ദ്രയുടെ സുന്ദരക്കുട്ടപ്പൻ വന്നുകയറിയിരിക്കുന്നത്. ഇനിയുള്ള നിവിയുടെ യാത്രകളിൽ കൂട്ടായി ഈ മിടുക്കനുമുണ്ടാവും. പുതിയ എസ്‌യുവിയെ കൂടെക്കൂട്ടിയ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് നിവി അറിയിച്ചിരിക്കുന്നത്.

കുടുംബത്തിനൊപ്പം ഡീലർഷിപ്പിലെത്തി XUV 3XO എസ്‌യുവിയുടെ താക്കോൽ സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. XUV 3XO REVX ഓട്ടോമാറ്റിക് ടോപ്പ് എൻഡ് പതിപ്പാണ് നിവി നിവേദ് ആന്റണിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ മോഡലുകളിൽ വരുന്നതിനാൽ എസ്‌യുവിയുടെ ഏത് എഞ്ചിൻ വേരിയൻ്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. സ്പോർട്ടി ലുക്കുള്ള ബ്ലാക്ക് കളർ ഓപ്ഷനാണ് ട്രാൻസ്‌വുമണായ സോഷ്യൽ മീഡിയ താരം ഒപ്പം എത്തിച്ചിരിക്കുന്നത്.

Influencer Nivi Nived Antony Buys New Mahindra XUV 3XO REVX Video Goes Viral

"മൈ ബോയ് മഹീന്ദ്ര XUV 3XO REVX" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പള്ളിയിലെത്തിച്ച് വാഹനത്തിൻ്റെ വെഞ്ചരിപ്പ് നടത്തുന്നതും വീഡിയോയിൽ കാണാനാവും. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കും.

അതേസമയം XUV 3XO എസ്‌യുവിയിലെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്കായുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുക.

Influencer Nivi Nived Antony Buys New Mahindra XUV 3XO REVX Video Goes Viral

ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഒരുക്കിവെച്ചിരിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള മഹീന്ദ്ര എസ്‌യുവി മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിന്റുകളും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 43.00 പോയിന്റുകളുമാണ് ഇടിച്ച് നേടിയത്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ആറ് എയർബാഗുകൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിൻ്റുകൾ തുടങ്ങിയ സേഫ്റ്റി ഫച്ചറുകളാണ് മഹീന്ദ്ര XUV 3XO എസ്‌യുവിൽ വാഗ്ദാനം ചെയ്യുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, പനോരമിക് സൺറൂഫ് തുടങ്ങിയ മോഡൺ ഫീച്ചറുകളെല്ലാം എസ്‌യുവിയിലുണ്ട്.

More from DriveSpark

Article Published On: Thursday, February 5, 2026, 15:32 [IST]
English summary
Influencer nivi nived antony buys new mahindra xuv 3xo revx video goes viral
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X