65 ലക്ഷത്തിന്റെ പുത്തൻ ആഡംബര എസ്‌യുവി വാങ്ങി മലയാളി ഇൻഫ്ലുവൻസർ, കണ്ട് പരിചയമുണ്ടോന്ന് നോക്കിക്കേ?
സോഷ്യൽ മീഡിയയുടെ (Social Media) വരവോടെ ഹിറ്റായൊരു സംഗതിയാണ് സ്റ്റോക്ക് മാർക്കറ്റിംഗ്. ഏറെക്കാലം മുമ്പേ ഈ സംഗതി നിലവിലുണ്ടായിരുന്നുവെങ്കിലും കൂടുതൽ ആളുകളിലേക്ക് അല്ലെങ്കിൽ സാധാരണക്കാരിലേക്ക് ഇത്തരം കാര്യങ്ങളെല്ലാം വേഗത്തിലെത്തിക്കാൻ സഹായകരമായത് യൂട്യൂബും (Youtube) ഇൻസ്റ്റഗ്രാമും (Instagram) ഫെയ്‌സ്‌ബുക്കുമെല്ലാമാണ് (Facebook). സമ്പാദിക്കാൻ ഇഷ്‌ടമല്ലാത്തവർ ആരും തന്നെയില്ല എന്നതാണ് സോക്ക് മാർക്കറ്റിംഗിനെല്ലാം ഇത്രയും വലിയ സാധ്യത തുറന്നുകൊടുത്തത്. പക്ഷേ ഇതിനെ കുറിച്ചറിയാതെ ഇതിലേക്ക് പണം മുടക്കിയാൽ കാര്യങ്ങൾ കൈവിട്ട് പോയേക്കാം. അവിടെയാണ് ഫിൻഫ്ലുവൻസർമാരുടെ അല്ലെങ്കിൽ സാമ്പത്തിക ഉപധേഷ്ഠാക്കളുടെ ആവശ്യം വേണ്ടിവരുന്നത്.
ഇതിനായി ധാരാളം ഇൻഫ്ലുവൻസർമാരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അത്തരത്തിലൊരാളാണ് വൈശാഖ് വിജയ്. ഓൺലൈൻ നിക്ഷേപങ്ങൾ, ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനപരവും നൂതനവുമായ അറിവ് ആളുകളിലേക്ക് എത്തിക്കുന്ന മിടുക്കനായ ചെറുപ്പക്കാരനാണ് കക്ഷി. ഇതിനോടകം ഇൻസ്റ്റയിലും യൂട്യൂബിലുമെല്ലാം നിരവധി ഫോളോവേഴ്‌സിനെ വാരിക്കൂട്ടിയ വൈശാഖ് ഇപ്പോഴിതാ പുത്തനൊരു സന്തോഷത്തിലാണ്.

മറ്റൊന്നുമല്ല, വൈശാഖ് വിജയിയുടെ യാത്രകൾക്കായി പുത്തനൊരു കൂട്ടെത്തിയിരിക്കുകയാണ്. അതും അങ്ങ് ജർമനിയിൽ നിന്നുമാണ് പുതിയ കൂട്ടെത്തിയിരിക്കുന്നത്. ഇനി കാര്യത്തിലേക്ക് വരാം. ഇൻഫ്ലുവൻസറുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ X1 എസ്‌യുവിയാണ്. X1 sDrive18i പെട്രോൾ, X1 sDrive18d ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോഡലിന് 49.90 ലക്ഷം മുതൽ 52.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ഇതിൽ വൈശാഖ് വിജയ് തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമായിട്ടില്ല. X1 പെട്രോൾ ആണെങ്കിൽ 63.57 ലക്ഷം രൂപയും ഡീസലാണെങ്കിൽ ആഡംബര എസ്‌യുവിക്ക് 67.73 ലക്ഷം രൂപയും കൊച്ചിയിൽ ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരും. ഇൻഷുറൻസും റോഡ് ടാക്‌സുമെല്ലാമായിട്ടുള്ള തുകയാണിത്. ഇൻഫ്ലുവൻസറായ വൈശാഖ് പുത്തൻ കാർ വാങ്ങിയ വിവരം ഡീലർഷിപ്പ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ പ്രമുഖ വിതരണക്കാരായ ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് വൈശാഖ് വിജയ് ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലാണ് ഈ എസ്‌യുവി. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് വലിയ കിഡ്‌നി ഗ്രിൽ, മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇൻസേർട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
വശങ്ങളിലേക്ക് വന്നാൽ ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് എസ്‌യുവിയുടെ സവിശേഷത. കൂടാതെ കിടിലൻ 18 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി കളറാവും. പിൻഭാഗത്ത് സ്ലിം റാപ്പറൗണ്ട് എൽഇഡി ടെയിൽ-ലാമ്പുകളും ബമ്പറിൽ സിൽവർ ഇൻസെർട്ടുകളുള്ള ഒരു സ്‌കൾപ്പ്ഡ് ടെയിൽ ഗേറ്റുമാണ് ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്. ആഡംബരം കൂട്ടാൻ M സ്‌പോർട്ട് വേരിയൻ്റുകളിലെ ബമ്പറുകൾക്ക് സ്‌പോർട്ടിയർ ഡിസൈനും കൊടുത്തിട്ടുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി കിടിലമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.70 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12 സ്പീക്കർ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, ഡ്യുവൽ സോൺ എസി, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓട്ടോമാറ്റിക് ടെയിൽഗേറ്റ് ഓപ്പറേഷൻ, പാർക്കിംഗ് അസിസ്റ്റ് എന്നിവയെല്ലാം വൈശാഖിന്റെ പുത്തൻ ബിഎംഡബ്ല്യുവിലുണ്ട്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് X1 എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ആദ്യത്തെ 1.5 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റിന് 136 bhp പവറിൽ പരമാവധി 230 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് 2.0 ലിറ്റർ, ഫോർ സിലിണ്ടർ ഡീസലിന് 150 bhp കരുത്തിൽ 360 Nm torque നൽകാനാവും. പെട്രോൾ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുമ്പോൾ ഡീസലിൽ 7-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








