ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ വണ്ടർ കിഡ്, വൈഭവിന് ടാറ്റ സിയറ സമ്മാനം; ഓടിക്കാൻ ഇനിയും കാത്തിരിക്കണം

ഐപിഎല്ലിലെ മാത്രമല്ല, ലോകക്രിക്കറ്റിലെ തന്നെ വണ്ടർ കിഡായി മാറിയിരിക്കുകയാണ് ബീഹാറിൽ നിന്നുമുള്ള വൈഭവ് സൂര്യവംശി (Vaibhav Sooryavanshi). ഒരു പതിനഞ്ച് വയസുകാരൻ പുറത്തെടുക്കുന്ന പ്രകടനം കണ്ട് ക്രിക്കറ്റ് പ്രേമികളെല്ലാം കോരിത്തരിച്ചിരിക്കുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് കുട്ടിത്താരം അടിച്ചെടുത്തിരിക്കുന്നത്. രാജസ്ഥാൻ പ്ലേഓഫ് വരെ എത്തിയത് വൈഭവിന്റെ പ്രടനത്തിന്റെ മികവിൽ മാത്രമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. കേവലം റൺസ് നേടുക മാത്രമല്ല, ലോകത്തെ ഏറ്റവും മികച്ച ബോളർമാരെ യാതൊരു കൂസലുമില്ലാതെയാണ് അടിച്ചൊതുക്കിയത്.

ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്‌സ് എന്നിവയ്ക്കായുള്ള പുരസ്ക്കാരങ്ങളെല്ലാം തൂക്കിയാണ് വൈഭവ് സൂര്യവംശി സീസൺ അവസാനിപ്പിച്ചത്. ഒപ്പം ടാറ്റ സിയറ എസ്‌യുവിയും 15-കാരൻ താരം വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അടുത്തിടെ വിപണിയിലെത്തിയ വാഹനം സീസണിലെ മികച്ച താരത്തിന് നൽകുമെന്ന് ടാറ്റ മോട്ടോർസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

IPL 2026 Rajasthan Royals Player Vaibhav Sooryavanshi Wins Tata Sierra SUV

ലൈസൻസ് ഇല്ലെങ്കിലും ഇനി വൈഭവിന്റെ മുറ്റത്ത് ടാറ്റ സിയറ എത്തും. ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സിയറ വന്നിറങ്ങുന്നത്. ഹ്യുണ്ടായി കെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലെത്തിയിട്ടും വൈഭവിന്റെ പ്രകടനം പോലെയാണ് സിയറയും പുറത്തെടുക്കുന്നത്.

ഇതിനോടകം 1 ലക്ഷം ബുക്കിംഗുകൾ വാരിക്കൂട്ടിയ സിയറ സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വിപണിയിലെത്തുന്നത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റ് തന്നെയാവും വൈഭവിന് ടാറ്റ കൈമാറുക. നിലവിൽ സിയറയ്ക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

IPL 2026 Rajasthan Royals Player Vaibhav Sooryavanshi Wins Tata Sierra SUV

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. . ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.

116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പവർഫുൾ യൂണിറ്റ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

IPL 2026 Rajasthan Royals Player Vaibhav Sooryavanshi Wins Tata Sierra SUV

മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിച്ച് എത്തിയിരിക്കുന്നതും ആളുകളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. മോഡേൺ സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസത്തിനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത് എന്നതും പ്ലസ് പോയിന്റായിട്ടുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട്, ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ, റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ പോലുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാം എസ്‌യുവിയിലുണ്ട്.

കൂടാതെ പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ്, വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൺ ഫീച്ചറുകളും സിയറയുടെ ഭാഗമാണ്. എന്തായാലും 2026 ഐപിഎൽ സീസണിലെ മികച്ച താരമായതിന് പിന്നാലെ സൂര്യവംശിക്ക് ആശംസപ്രവാഹമാണ് വന്നെത്തിക്കൊണ്ടിരിക്കുന്നത്.

Article Published On: Tuesday, June 2, 2026, 9:00 [IST]
English summary
Ipl 2026 rajasthan royals player vaibhav sooryavanshi wins tata sierra suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X