എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ആധുനിക കാറുകൾ എല്ലാം സവിശേഷതകളാൽ സമ്പന്നമാണ്. ചുരുക്കി പറഞ്ഞാൽ ഫീച്ചറുകളുടെ അതിപ്രസരവുമായി എത്തുന്ന മോഡലുകളോടാണ് ഇന്ന് ഉപഭോക്താക്കൾക്കും പ്രിയം.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ഇന്ത്യൻ നഗരങ്ങൾ അനുദിനം കൂടുതൽ വാഹനങ്ങളാൽ തിങ്ങിനിറയുന്നതിനാൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള എഞ്ചിനേക്കാൾ ഫീച്ചറുകൾ, സൗകര്യങ്ങൾ, സവിശേഷതകൾ എന്നിവയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. അടുത്തിടെ ADAS പോലെ തന്നെ കൂടുതൽ വില കുറഞ്ഞ ബജറ്റ് ഫ്രണ്ട്‌ലിയായ കാറുകളിലേക്ക് എത്തുന്ന ഫീച്ചറാണ് 360 ഡിഗ്രി ക്യാമറ.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

1930-കളിൽ അഞ്ചാമത്തെ വീൽ പാർക്കിംഗ് പോലുള്ള വിചിത്രമായ അസിസ്റ്റുകളോടെയാണ് ഇത് ആരംഭിച്ചത്. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അൾട്രാസോണിക് സെൻസറുകളും തീർച്ചയായും 360-ഡിഗ്രി ക്യാമറകളും പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പാർക്ക് അസിസ്റ്റുകളിലേക്ക് കാറുകൾ വഴിമാറിയിരിക്കുകയാണ്.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

എല്ലാ പുതിയ വാഹനങ്ങളിലും പിൻ ക്യാമറകളും വീഡിയോ ഡിസ്‌പ്ലേകളും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഫെഡറൽ റെഗുലേഷൻ നിയമം 2018-ൽ ഇന്ത്യയിൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായാണ് കൂടുതൽ സഹായത്തിനായി 360 ഡിഗ്രി ക്യാമറകളും വാഹനങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നത്.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ശരിക്കും പറഞ്ഞാൽ ഹൈ-ടെക്കിനൊപ്പം തികച്ചും സൗകര്യപ്രദമായ സവിശേഷതകളിൽ ഒന്നാണ് ഒരു 360 ഡിഗ്രി ക്യാമറ. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ താങ്ങാനാവുന്ന കാറുകളിലേക്ക് ഇത് വഴിമാറുകയാണ്. എന്നാൽ ഇവ നമ്മുടെ നിരത്തുകളിൽ എത്രമാത്രം പ്രായോഗികമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

എന്താണ് 360 ഡിഗ്രി ക്യാമറ?

ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വഴി കാറിന് പുറത്തുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ ഡ്രൈവറെ പ്രാപ്‌തമാക്കുന്ന സഹായ സാങ്കേതികവിദ്യയാണ് 360 ഡിഗ്രി ക്യാമറയെന്ന് ചുരുക്കി പറയാം. മുന്നിലും പിന്നിലും ഇടത് വശവും വലതുവശവും ഉൾക്കൊള്ളുന്ന ഒന്നിലധികം ആംഗിളുകളുള്ള ക്യാമറ സജ്ജീകരണമാണിത്.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ഈ സജ്ജീകരണം ഇടുങ്ങിയ സ്ഥലങ്ങളിലും, കനത്ത ട്രാഫിക്കിലും, പാർക്കിംഗ് സമയത്തും ഡ്രൈവറെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ ക്യാമറകൾക്ക് നിങ്ങളുടെ കാറിന്റെ മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ച്ചയും ലഭിക്കും എന്നതും ശ്രദ്ധേയമാണ്. ക്യാമറകൾ ചുറ്റുമുള്ളവയുടെ തുടർച്ചയായ ചിത്രങ്ങൾ എടുക്കുകയും അതിന്റെ ആനിമേറ്റഡ്, ടോപ്പ്-വ്യൂ വേർഷ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രവർത്തനം.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

360 ഡിഗ്രി ക്യാമറയുടെ പ്രവർത്തനം എങ്ങനെ?

കാറിന് ചുറ്റുമുള്ള ക്യാമറകളുടെയും സെൻസറുകളുടെയും ഒരു സജ്ജീകരണമാണ് ഇതിൽ ഉൾപ്പെടുന്നത്. അത് ഒരുമിച്ച് പ്രവർത്തിക്കുകയും കാർ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ മുൻവശത്ത് ഒരു ക്യാമറയും പിന്നിൽ ഒരെണ്ണവും സൈഡ് റിയർ വ്യൂ മിററുകൾക്ക് താഴെയായി ഓരോ ക്യാമറയും ഉൾപ്പെടുന്നു.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ചുറ്റുമുള്ള വസ്തുക്കളുടെ ദൃശ്യബോധം ലഭിക്കാൻ ക്യാമറകൾ നിങ്ങളെ സഹായിക്കുന്നുവെന്നതാണ് ചെയ്യുന്നത്. ദൂരത്തിന്റെ കൃത്യമായ അളവ് കണ്ടെത്താൻ സെൻസറുകൾ നിങ്ങളെ സഹായിക്കുകയും ചെയ്യും.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

360 ഡിഗ്രി ക്യാമറ ഉപയോഗപ്രദമാണോ?

അതെ ഒരു കാറിൽ, പ്രത്യേകിച്ച് വലിയ സെഡാനുകളിലും എസ്‌യുവികളിലും ഉണ്ടായിരിക്കാവുന്ന ഏറ്റവും ഉപയോഗപ്രദമായ സവിശേഷതകളിൽ ഒന്നാണ് 360-ഡിഗ്രി ക്യാമറ. കഠിനമായ പാർക്കിംഗ് സ്ഥലങ്ങളിലും തിരക്കേറിയ ട്രാഫിക് സാഹചര്യങ്ങളിലും ഈ ഫീച്ചർ ശരിക്കും നമ്മെ സഹായിക്കും.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

അതുപോലെ തന്നെ ഡ്രൈവിംഗ് പഠിച്ച് കാറുകളിലേക്ക് കയറുന്ന തുടക്കക്കാർക്കും 360 ഡിഗ്രി ക്യാമറ തീർച്ചയായും ഉപയോഗപ്രദമായ സവിശേഷതയായി മാറുന്നുണ്ട്. 360-ഡിഗ്രി ഇമേജ് പൂർണമായും കൃത്യമല്ലായിരിക്കാം. എന്നാൽ പ്രോക്‌സിമിറ്റി സെൻസറുകളുമായുള്ള സഹകരണവും വ്യത്യസ്ത കാഴ്‌ചകൾക്കായി വ്യത്യസ്ത ക്യാമറകൾക്കിടയിൽ മാറാനുള്ള കഴിവും അതിനെ സുഗമമാക്കുകയും എല്ലാ ബ്ലൈൻഡ് സ്പോട്ടുകളും മറയ്ക്കുകയും ചെയ്യും.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

360 ഡിഗ്രി ക്യാമറ ലഭിക്കുന്ന കാറുകൾ

മിക്ക പ്രീമിയം കാറുകളിലും ഈ സവിശേഷത സ്റ്റാൻഡേർഡായി മാറിയിട്ടുണ്ട്. പ്രാഥമികമായി എസ്‌യുവികളിൽ. കിയ സെൽറ്റോസ്, ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര XUV700, ജീപ്പ് കോമ്പസ് എന്നിവ ഈ സവിശേഷത ലഭിക്കുന്ന ചില മിഡ് റേഞ്ച് കാറുകളാണ്.

എന്താണ് കാറുകളിലെ 360 ഡിഗ്രി ക്യാമറ? ഉപയോഗപ്രദമാണോ ഇവ

ഈ ഫീച്ചർ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ കാറാണ് നിസാൻ മാഗ്‌നൈറ്റ്. കൂടാതെ പുത്തൻ മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി XL6 പോലുള്ള മോഡലുകളിലും 360 ഡിഗ്രി ക്യാമറ ലഭ്യമാവും.

More from DriveSpark

Article Published On: Tuesday, May 10, 2022, 13:00 [IST]
English summary
Is 360 degree camera are useful how it works details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X