831 കോടി രൂപ ആസ്‌തിയുള്ള 32-കാരി, സ്വന്തമായുള്ള ആഡംബര കാറുകൾ കണ്ടാൽ അന്തംവിടും

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ അംബാനിയെയും കുടുംബത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. അടുത്തിടെ നടന്ന ആനന്ദ് അംബാനിയുടെ കല്യാണത്തിന് വരെ പൊടിച്ചത് എത്രയോ കോടികളാണ്. 19,83,000 കോടി രൂപ വിപണി മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ മറ്റനവധി ബിസിനസുകളിലും അംബാനി ഫാമിലി ഹിറ്റാണ്.

കുടുംബം ആകെ മൊത്തത്തിൽ വ്യവസായത്തിലേക്ക് കടന്നപ്പോൾ ലാഭം കൂടുതൽ വാരുന്നത് മകളായ ഇഷ അംബാനിയുടെ നേതൃത്വത്തിലാണെന്ന് വേണമെങ്കിൽ പറയാം. റിലയന്‍സ് പുത്തന്‍ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും, അത് വിജയകരമായതുമെല്ലാം ഇഷയുടെ മിടുക്കായിരുന്നു. നിലവിൽ 820000 കോടി രൂപയിലധികം മൂല്യമുള്ള റിലയൻസ് റീട്ടെയിൽ വാരുന്ന വരുമാനം അറിഞ്ഞാൽ പലരുടേയും കണ്ണുതണ്ണും.

Isha Ambani Exotic Car Collection

അതിനാൽ തന്നെ ഇഷ അംബാനി രാജകീയമായ ജീവിതം തന്നെയാണ് നയിക്കുന്നത്. പലപ്പോഴും ഇഷയുടെ വസ്ത്രധാരണം പോലും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഫാഷനോട് പോലെ തന്നെ യാത്ര ചെയ്യുന്ന കാറുകളോടും വളരെ കമ്പമുള്ളയാളാണ് ഇഷ അംബാനി. യാത്രകൾക്ക് കൂട്ടായുള്ളത് അത്യാഡംബര കാറുകളാണ്. Z ലെവൽ സെക്യൂരിറ്റിയിൽ സഞ്ചരിക്കുന്ന ഇഷയുടെ ഗരാജിലെ അതിഥികൾ ആരെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

മെർസിഡീസ് ബെൻസ് S-ക്ലാസ്: സെലിബ്രിറ്റികൾക്കിടയിലും അതുപോലെ തന്നെ വലിയ ബിസിനസുകാർക്കുമിടയിൽ ഏറെ പ്രിയപ്പെട്ട കാറുകളിൽ ഒന്നായ മെർസിഡീസ് ബെൻസ് S-ക്ലാസാണ് ഇഷ അംബാനിയുടെ ഗരാജിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ. 1.77 കോടി രൂപ മുതൽ 1.86 കോടി രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ എത്തുന്ന വാഹനം പല വേരിയന്റുകളിൽ സ്വന്തമാക്കാനാവും. ലക്ഷ്വറിയുടെ അങ്ങേയറ്റത്തെ ഫീച്ചറുകളാൽ വണ്ടി സമ്പന്നവുമാണ് കേട്ടോ.

Mercedes Benz S-Calss

3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ അല്ലെങ്കിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് മെർസിഡീസ് ബെൻസ് S-ക്ലാസ് തുടിപ്പേകുന്നത്. പെട്രോൾ എഞ്ചിനോടെ ലക്ഷ്വറി സെഡാന് 367 bhp പവറിൽ 500 Nm torque വരെ നൽകാനാവും. അതേസമയം ഡീസൽ മോഡലാണെങ്കിൽ 330 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യു 7 സീരീസ്: നമ്മുടെ സ്വന്തം സിനിമ നടൻമാരായ ഫഹദ് ഫാസിലും നിവിൻ പോളിയും വരെ സ്വന്തമാക്കിയിരിക്കുന്ന 7 സീരീസിന് നിലവിൽ 1.82 മുതൽ 1.84 കോടി രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കിടിലൻ യാത്രാ സുഖവും ഇന്റീരിയറിലെ വലിയ മൂവി സ്ക്രീൻ പോലുള്ള ഗംഭീര ആഡംബര ഫീച്ചറുകളാലും ഈ വാഹനം സമ്പന്നമാണ്.

BMW 7 series

S-ക്ലാസ് പോലെ, 7-സീരീസിലും 3.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറിന്റെ പെട്രോൾ മോഡൽ 376 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ പതിപ്പുകൾ 281 bhp കരുത്തിൽ 650 Nm torque ആണ് നൽകുന്നത്. 8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്.

പോർഷ കേമാൻ S: ഇഷ അംബാനിയുടെ ഗരാജിലെ ആദ്യത്തെ പെർഫോമൻസ് സ്പോർട്‌സ് കാറായാണ് ഇത് അറിയപ്പെടുന്നത്. 1.48 രൂപ എക്സ്ഷോറൂം വില വരുന്ന കേമാന്റെ GTS ട്രിമ്മാണ് കോടിപതിയുടെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 3436 സിസി V6 എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 325 bhp കരുത്തിൽ 370 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Porsche Cayman S

റോൾസ് റോയ്സ് കലിനൻ: ഇഷ അംബാനിയുടെ ഗാരേജിലെ ഏറ്റവും വിലകൂടിയ കാറാണിത്. 6.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ബ്രിട്ടീഷ് സെഡാൻ ആഡംബര കാറുകളുടെ അവസാന വാക്കായാണ് അറിയപ്പെടുന്നത് തന്നെ. വലിയ 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് കലിനന്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 563 bhp പവറിൽ 850 Nm torque വരെയാണ് നൽകുന്നത്.

ബെന്റ്ലി ആർനേജ് R: ഇഷയുടെ കാർ ശേഖരത്തിലെ മറ്റൊരു വാഹനമാണിത്. ഇപ്പോൾ പുതിയത് വാങ്ങാൻ കിട്ടില്ലെങ്കിലും ലോകത്തിലെ തന്നെ ഐക്കോണിക് കാറുകളിൽ ഒന്നായി അറിയപ്പെടുന്ന ആർനേജ് പൊന്നുപോലെയാണ് അംബാനിക്കുട്ടി സൂക്ഷിക്കുന്നത്. അൾട്രാ ലക്ഷ്വറി ലിമോസിന് ഏകദേശം 2.25 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 456 bhp കരുത്തും 875 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6761 സിസി, V8 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരുന്നു ആഡംബര കാറിനുണ്ടായിരുന്നത്.

Bentley Arnage R

ബെന്റ്ലി ബെന്റേഗ: അംബാനി കുടുംബത്തിലെ ഇളമുറക്കാരിയായ ഇഷ അംബാനി സ്വന്തമാക്കിയ ഏറ്റവും പുതിയ കാറാണ് ബെന്റേഗ. 6 കോടി രൂപ വിലമതിക്കുന്ന ഇതിന് ഒരുപാട് പ്രത്യേകതകളുമുണ്ട്. 4.0 ലിറ്റർ 8-സിലിണ്ടർ ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുള്ള അത്യാഡംബര എസ്‌യുവിക്ക് 542 bhp കരുത്തിൽ പരമാവധി 770 Nm torque വരെ നൽകാനാവും. സ്റ്റാൻഡേർഡായി തന്നെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് വാഹനം എത്തുന്നത്.

More from DriveSpark

Article Published On: Tuesday, May 14, 2024, 18:30 [IST]
English summary
Isha ambani exotic car collection benz s class bmw 7 series porsche rolls royce bentley and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X