ഉഗ്രൻ ശമ്പളമുണ്ടേലും ഹോബി വേറെയാ, 2 കോടിയുടെ ആഡംബര കാർ മോഷണത്തിന് അറസ്റ്റിലായത് ഐടി പ്രൊഫഷണൽ

ഇന്ത്യയിൽ എന്നല്ല, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ശമ്പളം നേടുന്ന വിഭാഗക്കാരാണ് ഐടി പ്രൊഫഷണലുകൾ അഥവാ ടെക്കികൾ. അതിവേഗം പ്രൊമോഷൻ ലഭിക്കുന്നതും മികച്ച സാലറിയുമെല്ലാം ഈ ജോലിയുടെ ആഡംബരമാണെങ്കിലും ടാർഗറ്റും പ്രെഷറുമെല്ലാം ഇതിന്റെ മറുപുറത്തുണ്ട്.

അടുത്തിടെ പോർഷയുടെ ലക്ഷ്വറി സ്‌പോർട്‌സ് കാർ മോഷണത്തിന്റെ പേരിൽ മികച്ച ശമ്പളം വാങ്ങുന്ന ഒരു ഐടി പ്രൊഫഷണലിനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്‌തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രശസ്ത തെലുങ്ക് സിനിമാ നിർമാതാവ് ദിൽ രാജുവിന്റെ മരുമകന്റെ 1.70 കോടി രൂപ വിലമതിക്കുന്ന പോർഷ കാറാണ് ഇത്തരത്തിൽ മോഷണം പോയിരിക്കുന്നത്.

IT Professional Steals Rs 2 Crore Worth Porsche Cayman In Hyderabad

ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഭാഗ്യവശാൽ ഒരു മണിക്കൂറിനുള്ളിൽ കള്ളനെ പിടികൂടിയെന്നതും രസകരമായ കാര്യമാണ്. കാർ മോഷ്ടിക്കപ്പെട്ടത് മികച്ച ശമ്പളം വാങ്ങുന്ന ഒരു ഐടി പ്രൊഫഷണലാണ് എന്നറിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം നേടുകയും ചെയ്‌തു. പ്രശസ്‌ത തെലുങ്ക് സിനിമാ നിർമാതാവ് ദിൽ രാജുവിന്റെ മരുമകൻ അർച്ചിത് റെഡ്ഡി ജിമ്മിൽ പോയ സമയത്താണ് മദാപൂരിലെ ഹോട്ടൽ ദസ്പല്ലയിൽ നിന്നും പോർഷ കെയ്മാൻ മോഷ്ടിക്കപ്പെട്ടത്.

വർക്കൗട്ട് സെഷൻ കഴിഞ്ഞ് ഉടമ തിരികെയെത്തിയപ്പോഴാണ് വാഹനം മോഷണം പോയ സംഭവം അറിയുന്നത്. ഞെട്ടിപ്പിക്കുന്ന ഈ വാർത്ത അറിഞ്ഞയുടനെ അർച്ചിത് റെഡ്ഡി ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരെ ബന്ധപ്പെട്ടു. ഇതേത്തുടർന്ന് അർച്ചിത്തും ഹോട്ടൽ സെക്യൂരിറ്റിയും പൊലീസുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ, സുരക്ഷാ സംഘം വേഗത്തിൽ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും കാർ യഥാർഥത്തിൽ അജ്ഞാതർ മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

IT Professional Steals Rs 2 Crore Worth Porsche Cayman In Hyderabad

തുടർന്ന് ഡിഐ വീരശേഖർ, ഡിഎസ്ഐ രാജശേഖർ എന്നിവർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ സമീപത്തെ ട്രാഫിക് സിഗ്നലുകൾ പരിശോധിച്ചും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തും പൊലീസ് അന്വേഷണം ഊർജിതമാക്കി. പിന്നീട് മദാപൂരിലെയും ജൂബിലി ഹിൽസിലെയും വിവിധ പ്രദേശങ്ങളിൽ മോഷ്ടിക്കപ്പെട്ട റെഡ് കളർ ഓപ്ഷനിലുള്ള പോർഷ കെയ്മാൻ ചീറിപ്പായുന്നത് കണ്ടെത്തുകയും ചെയ്‌തു.

ജൂബിലി ഹിൽസ് ചെക്ക് പോസ്റ്റിലെ സിഗ്നൽ വെട്ടിച്ച് കടന്നുകളയുന്നതും ശ്രദ്ധയിൽ പെടുകയുണ്ടായി. ഉടൻ തന്നെ അവർ കെബിആർ പാർക്കിലെ ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയും പിന്നീട് പ്രതിയെ കാറിൽ തടഞ്ഞുനിർത്തി അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിനു ശേഷമുള്ള അന്വേഷണത്തിൽ മോഷ്ടാവ് ഹൈദരാബാദിലെ മൻസൂരബാദ് ഏരിയയിൽ നിന്നുള്ള മല്ലേല സായ്കിരൺ ആണെന്ന് തിരിച്ചറിഞ്ഞു.

IT Professional Steals Rs 2 Crore Worth Porsche Cayman In Hyderabad

ആഡംബര കാറുകൾ മോഷ്ടിച്ച് ഇന്ധനം തീരും വരെ ഓടിച്ചതിന് സായ്കിരൺ നേരത്തെയും അറസ്റ്റിലായിരുന്നതായി റിപ്പോർട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ ജോയ് യാത്ര നടത്തിയ ശേഷം ഉപേക്ഷിക്കുന്നതും പതിവാണ്. സമാനമായ ഹൈ എൻഡ് കാർ മോഷണത്തിന് ബഞ്ചാര ഹിൽസ് പൊലീസ് ഇയാൾക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു. കൂടാതെ ഇയാളൊരു ഐടി പ്രൊഫഷണലാണെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തെ കുറിച്ചുള്ള പൊലീസ് വിശദീകരണം ഇങ്ങനെ "ഹോട്ടലിൽ മോഷണം നടത്തുന്ന സമയത്ത് കിരൺ തന്റെ ബൈക്കിൽ വന്ന് പോർഷ കാറിന് സമീപം തന്റെ പാർക്ക് ചെയ്യുകയായിരുന്നു. ഈ സമയം കാറിന്റെ താക്കോൽ വാഹനത്തിനുള്ളിൽ കിടക്കുന്നതും ഡോർ തുറന്നിരിക്കുന്നതും അയാൾ കണ്ടു. ഇത് മുതലെടുത്താണ് കിരൺ കാർ മോഷ്‌ടിക്കുന്നത്". സായികിരണിനെ കസ്റ്റഡിയിലെടുത്തപ്പോൾ, അസാധാരണമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതായും പൊലീസ് അധികൃതർ അറിയിച്ചു.

IT Professional Steals Rs 2 Crore Worth Porsche Cayman In Hyderabad

ജിയോ ഇൻഫോകോം ചെയർമാൻ, സംസ്ഥാന കാബിനറ്റ് മന്ത്രി ആകാശ് അംബാനി, ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ എന്നിവരുമായി തനിക്ക് ഉന്നത ബന്ധമുണ്ടെന്ന് ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സായ്കിരൺ പറഞ്ഞു. നിർമാതാവ് ദിൽ രാജുവിന്റെ മരുമകന്റെ പോർഷ കെയ്‌മാൻ സ്‌പോർട്‌സ് കാർ മോഷ്ടിക്കാൻ ഹൈദരാബാദ് മന്ത്രി കെടി രാമറാവു തന്നോട് നിർദ്ദേശിച്ചതായും അദ്ദേഹം വിചിത്രമായ കാര്യം ഉന്നയിക്കുകയുണ്ടായി.

അറസ്റ്റിനു തൊട്ടുപിന്നാലെ ഹൈദരാബാദ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് സായികിരണിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഇയാൾക്ക് ഇതിനകം ക്രിമിനൽ ചരിത്രമുണ്ടെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ മോഷ്‌ടാവിന് മാനസികരോഗമില്ലെന്നും ബ്രൈറ്റ് ലൈഫ് ഫൗണ്ടേഷനിൽ ചികിത്സയിലായിരുന്നുവെന്നും വെളിപ്പെടുത്തി. സായികിരണിന് എന്ത് ശിക്ഷയാണ് നൽകിയതെന്ന് അറിയില്ല. പക്ഷേ ഈ സംഭവം യാദൃശ്ചികമായി എടുക്കില്ല, പകരം അർഹിച്ച ശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

More from DriveSpark

Article Published On: Wednesday, October 18, 2023, 14:05 [IST]
English summary
It professional steals rs 2 crore worth porsche cayman in hyderabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X