കടക്കെണിയിൽ നിന്നും അച്ഛനെ രക്ഷിച്ച മകൻ, 20,000 കോടി ആസ്‌തിയുള്ള 32-കാരൻ സഞ്ചരിക്കുന്നത് ഈ രണ്ട് കാറുകളിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ധനികകുടുംബമാണ് അംബാനിയുടേത്. മനസും ആത്മാവും അർപ്പിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഏറ്റവും വലിയ വ്യവസായിയായിരുന്നു ധീരുഭായ് അംബാനി. താൻ കെട്ടിപ്പടുത്ത സാമ്രാജ്യം മക്കളായ അനിൽ അംബാനിക്കും മുകേഷ് അംബാനിക്കും കൈമാറിയാണ് അച്ഛൻ മടങ്ങുന്നത്. ലോകം ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് മാറിയപ്പോൾ മറുവശത്ത് മുടിയനായ പുത്രനായി അനിൽ അറിയപ്പെട്ടു. ഒരുകാലത്ത് ലോക സമ്പന്ന പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചിരുന്ന അനിലിന്റെ പതനം മാധ്യമങ്ങളെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു.
പാപ്പരായ അംബാനിയെന്ന ചീത്തപ്പേരുമായി മുമ്പോട്ട് പോവുകയായിരുന്നുവെങ്കിലും പഴയ പ്രതാപത്തിലേക്കുള്ള മടങ്ങിവരവിലാണ് അനിൽ അംബാനി. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാവട്ടെ മകൻ ജയ് അൻമോൽ അംബാനിയും. അങ്ങനെ പൊതു മധ്യത്തിന്റെ മുന്നിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമാണ് കക്ഷി. ഏകദേശം 20,000 കോടി രൂപയോളം ആസ്‌തിയാണ് അനിൽ അംബാനിയുടെ പുത്രനുള്ളതെന്നാണ് കണക്കുകൾ.

ജയ് അൻമോൽ ചുമതല ഏറ്റെടുത്ത ശേഷം റിലയൻസ് ക്യാപിറ്റലിന്റെ ഓഹരി വില 40 ശതമാനം വർധിപ്പിച്ചുകൊണ്ട് പ്രമുഖ ജാപ്പനീസ് സ്ഥാപനമായ നിപ്പോണിൽ നിന്ന് അദ്ദേഹം ഗണ്യമായ നിക്ഷേപം നേടി. അടുത്തിടെ ജയ് അൻമോൽ അംബാനിക്കെതിരെ സെബി ഒരു കോടി രൂപ പിഴ ചുമത്തിയത് വലിയ തിരിച്ചടിയായിരുന്നുവെങ്കിലും ഈ തുക അനായാസം അടയ്ക്കാൻ മകനാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
നല്ല സമ്പത്തുള്ളതിനാൽ തന്നെ ആഡംബര പൂർണമായ ജീവിതമാണ് ജയ് അൻമോൽ അംബാനി നയിക്കുന്നതും. ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന അബോഡിലെ 17 നിലകളുള്ള ആഡംബര വസതിയിലാണ് അനിൽ പുത്രന്റെ താമസം. റോൾസ് റോയ്‌സ്, ലംബോർഗിനി തുടങ്ങിയ സൂപ്പർകാർ മോഡലുകൾ ഉൾപ്പെടെയുള്ള അത്യാഡംബര കാറുകളാലും ജയ് അൻമോലിന്റെ ഗരാജ് സമ്പന്നമാണ്. ബേബി അംബാനിയുടെ വില കൂടിയ കാറുകൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ?

റോൾസ് റോയ്സ് ഫാൻ്റം: ആഡംബര കാർ കമ്പനിയായ റോൾസ് റോയ്‌സിൻ്റെ ഈ വിലകൂടിയ മോഡലായ ഫാന്റം സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനി. ഏകദേശം 9 കോടി 50 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന കാറിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി 11.21 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.
ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ മുൻനിര മോഡലാണ് ഫാൻ്റം. കാറുകളിലെ ആഡംബരത്തിൻ്റെ പ്രതീകമായാണ് റോൾസ് റോയ്‌സ് അറിയപ്പെടുന്നത് തന്നെ. 6.75 ലിറ്റർ V12 ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഫാൻ്റം VIII EWB സെഡാന്റെ ഹൃദയം. ഇത് 571 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സാറ്റലൈറ്റ് എയ്ഡഡ് ട്രാൻസ്മിഷൻ എന്ന് വിളിക്കപ്പെടുന്ന ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ലംബോർഗിനി ഗല്ലാർഡോ: ആഡംബര വാഹന നിർമാണ കമ്പനിയായ ലംബോർഗിനിയുടെ ഗല്ലാർഡോ സ്‌പോർട്‌സ് കാറും സ്വന്തമായുള്ള കക്ഷിയാണ് ജയ് അൻമോൽ അംബാനി. 2 കോടി 80 ലക്ഷം രൂപയാണ് ഈ കാറിൻ്റെ വില എക്സ്ഷോറൂം വില വരുന്നത്. വേഗതയും അതിശയിപ്പിക്കുന്ന രൂപവും ഉള്ള ഈ സ്‌പോർട്‌സ് കാർ ശക്തമായ എഞ്ചിനും നിരവധി ആഡംബര സവിശേഷതകളും സഹിതം സമാനതകളില്ലാത്ത സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
5.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് ലംബോർഗിനി ഗല്ലാർഡോയുടെ ഹൃദയം. ഇത് 550 bhp പവറിൽ പരമാവധി 540 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. വെറും 3.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ സൂപ്പർകാറിന് കഴിയും. അതേസമയം പരമാവധി വേഗം 320 കിലോമീറ്റർ വരെയാണെന്നും ഇറ്റാലിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.
അനില്‍ അംബാനി സാമ്പത്തിക തകര്‍ച്ച ഏറ്റവും രൂക്ഷമായ ഘട്ടത്തിലായിരുന്നു ബിസിനസിലേക്ക് അന്‍മോള്‍ കമ്പനിയുടെ മേധാവിയായി വരുന്നത്. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ ബോര്‍ഡിലും അംഗമായ അന്‍മോള്‍ മാധ്യമങ്ങളുടെ മുന്നിലൊന്നും അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. എന്തായാലും അച്ഛനെ കടക്കെണിയിൽ നിന്നും കരകയറ്റിയ ധീരത പ്രശംസനീയം തന്നെയാണ്.


Click it and Unblock the Notifications








