പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

വാഹന സുരക്ഷയെ പറ്റി ആളുകൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങൾ ഒന്നുമായില്ലെങ്കിലും ഇന്ന് ഒരു കാർ വാങ്ങുന്ന ആളുകൾ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്ന കാര്യവും സേഫ്റ്റി തന്നെയായിരിക്കും. എന്നാൽ നമ്മുടെ സാധാരണ കാറുകളിൽ ഉള്ളതിനേക്കൾ സുരക്ഷയായിരിക്കും ലോകത്തിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ളത്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ഇവർ എന്തിനാണ് അതിസുരക്ഷിത വാഹനങ്ങൾ ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ പലർക്കും പല സംശയങ്ങളും ഉണ്ടെങ്കിലും അതത് രാജ്യത്തിലെ പ്രഥമ പൌരൻമാർക്കെല്ലാം ഒരുക്കിയിരിക്കുന്നത് ഏത് ആക്രമണത്തേയും ചെറുക്കാനാവുന്ന വിധമുള്ള വാഹനങ്ങളിലാണ്. ഇത്തരം കാറുകളിൽ മാത്രമായിരിക്കും ഇവർ യാത്ര ചെയ്യുക. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് കവചിത വാഹനങ്ങള്‍ എത്താറുള്ളത്. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ 10 സൂപ്പർ സ്ട്രോങ്ങ് കാറുകൾ ഏതെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലുടനീളം നിരവധി റോഡ് ഷോകൾ നടത്താറുള്ള വ്യക്തികളിൽ ഒരാളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക യാത്ര ബിഎംഡബ്ല്യു 760 Li എന്ന ഹൈ-സെക്യൂരിറ്റി കാറിലായിരുന്നു. എന്നാൽ മോദിയുടെ വാഹനവ്യൂഹത്തിൽ ഇപ്പോൾ രണ്ട് പുതിയ മോഡലുകളാണ് ഉൾപ്പെടുന്നത്. ലാൻഡ് റോവർ റേഞ്ച് റോവർ സെന്റിനലും ആർമ്‌ഡ് ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 എസ്‌യുവിയുമാണ് ആ മോഡലുകൾ.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ബിഎംഡബ്ല്യു 760 Li വാഹനത്തിന് V10 പ്രൊട്ടക്ഷൻ റേറ്റിംഗാണുള്ളത്. ഇത് 6.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അത് പരമാവധി 540 bhp കരുത്തോളം സമ്മാനിക്കാൻ ശേഷിയുള്ളതാണ്. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും ഇതിലുണ്ട്. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം സമീപകാലത്ത് നവീകരിക്കപ്പെടുകയുണ്ടായി.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

മെർസിഡീസ് മെയ്ബാക്ക് S650 ഗാർഡിലേക്കാണ് അദ്ദേഹം തന്റെ യാത്രകൾ മാറ്റിയത്. ഒരു പ്രൊഡക്ഷൻ കാറിൽ നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന പരിരക്ഷയായ VR10 പ്രൊട്ടക്ഷൻ ലെവലാണ് ഇതിനുള്ളത്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ജോ ബൈഡൻ

പതിറ്റാണ്ടുകളായി അമേരിക്ക തങ്ങളുടെ പ്രസിഡന്റുമാർക്കായി കസ്റ്റമൈസ്‌ഡ് വാഹനങ്ങൾ നിർമിക്കുന്നതിൽ പേരെടുത്തവരാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യാനുസരണം ജനറൽ മോട്ടോർസാണ് പൊതുവേ ഇത്തരം കാറുകൾ നിർമിച്ച് കൊടുക്കാറുള്ളത്. ദി ബീസ്റ്റ് എന്നും അറിയപ്പെടുന്ന കാഡിലാക് വണ്ണിന്റെ ഏറ്റവും പുതിയ ആവർത്തനമാണ് ഇപ്പോൾ യുഎസ്എ പ്രസിഡന്റ് ജോ ബൈഡൻ തന്റെ യാത്രകൾക്കായി ഉപയോഗിക്കാറുള്ളത്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

CT6 സെഡാനെ അടിസ്ഥാനമാക്കി ഇത് ജനറൽ മോട്ടോർസ് കസ്റ്റമൈസ് ചെയ്‌ത് നിർമിച്ചതാണ്. എന്നിരുന്നാലും കാഡിലാക് എസ്‌കലേഡ് എസ്‌യുവി സ്റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത്. കാർ കിടിലൻ കവചിത സുരക്ഷകളാണ് സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും സുരക്ഷാ കാരണങ്ങളാൽ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ല.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ഷീ ജിൻപിങ്

ചൈനീസ് വാഹന നിർമ്മാതാക്കളായ ഹോങ്‌കി ഒരുക്കിയ N701 കസ്റ്റം കാറാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉപയോഗിക്കുന്നത്. ഇതൊരു സിവിലിയൻ വാഹനമല്ലാത്തതിനാൽ അതിന്റെ കൃത്യമായ സവിശേഷതകൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

5 മീറ്ററിലധികം നീളമുള്ള ലിമോസിൻ ബി-പില്ലറുകൾ നീട്ടിയിരിക്കുന്നത് കാണാം. പല സുരക്ഷാ കാരണങ്ങളാലും ജിൻപിങിന്റെ ഔദ്യോഗിക വാഹനത്തിന്റെ പരിരക്ഷയുടെ നിലവാരം ഇതുവരെ പുറത്തുവിട്ടില്ല. കാറിലെ എഞ്ചിൻ പോലും ഏതാണെന്ന് വ്യക്തമല്ലെന്ന് ചരുരുക്കം.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

വ്ലാഡിമിർ പുടിൻ

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വേണ്ടി റഷ്യൻ ഭരണകൂടം 2019-ൽ പ്രാദേശികമായി നിർമിച്ച ഔറസ് സെനറ്റ് കൈമാറുകയുണ്ടായി. കാലഹരണപ്പെട്ട മെർസിഡീസ് ബെൻസ് S600 ഗാർഡ് ലിമോസിൻ പകരക്കാരനായാണ് സെനറ്റ് പുടിന്റെ ഔദ്യോഗിക യാത്രകൾക്ക് കൂട്ടായത്. കവചിത ഓറസ് സെനറ്റ് പ്രസിഡന്റിനായി പ്രത്യേകം വികസിപ്പിച്ചതാണ്. സെനറ്റിന്റെ ഒരു സിവിലിയൻ പതിപ്പും ഉണ്ട്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

റഷ്യയിൽ 2.10 കോടി രൂപയ്ക്കാണ് ഈ വാഹനത്തിന്റെ സാധാരണ ആവർത്തനം വിപണിയിൽ എത്തുന്നത്. കാറിന്റെ ബാലിസ്റ്റിക് പരിരക്ഷണ വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും ഏത് തരത്തിലുള്ള ആക്രമണ ഉപകരണത്തെയും നേരിടാൻ ഇതിന് കഴിയും. ബുള്ളറ്റ് പ്രൂഫ് റൺ ഫ്ലാറ്റ് ടയറുകളും ഇതിന് ലഭിക്കുന്നു. ടയറുകൾ മാറ്റുകയോ ടയറുകൾ നന്നാക്കുകയോ ചെയ്യാതെ തന്നെ കാറിനെ ദീർഘദൂരത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

റിഷി സുനക്

പല മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും ജാഗ്വർ XJ സെന്റിനലാണ് തങ്ങളുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും റിഷി സുനക് ജാഗ്വർ XJ സെന്റിനലിനൊപ്പം റേഞ്ച് റോവർ സെന്റിനലും ഉപയോഗിക്കാൻ തുടങ്ങി. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ റേഞ്ച് റോവറിന്റെ ഈ പതിപ്പ് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാറായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ഈ കനത്ത കവചിത ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ 7.62 mm വരെ ഉയർന്ന വേഗതയിലെത്തുന്ന ബുള്ളറ്റുകൾ, മൾട്ടി-ലാമിനേറ്റഡ് പ്രൈവസി ഗ്ലാസ്, 15 കിലോഗ്രാം വരെ ഭാരമുള്ള TNT സ്ഫോടനങ്ങൾ, DM51 ഗ്രനേഡ് സ്ഫോടനങ്ങൾ എന്നിവയ്ക്കെതിരെ ഇവ വലിയ സംരക്ഷണം നൽകുന്നു.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ഫ്രാൻസിസ് മാർപാപ്പ

മാർപ്പാപ്പ എന്നറിയപ്പെടുന്ന വത്തിക്കാൻ സിറ്റിയുടെ എക്‌സ്-ഓഫീഷ്യോ സ്റ്റേറ്റ് ഹെഡ് കസ്റ്റമൈസ് ചെയ്‌ത M-ക്ലാസിലാണ് സഞ്ചരിക്കുന്നത്. പോപ്പ്മൊബൈൽ എന്നും അറിയപ്പെടുന്ന ഈ കാർ ജനക്കൂട്ടത്തിനിടയിൽ സഞ്ചരിക്കുമ്പോൾ ഒരു ഗ്ലാസ് കാബിനറ്റിൽ മാർപ്പാപ്പയെ കാണാൻ എല്ലാവർക്കും വേണ്ടി പ്രത്യേകം നിർമിച്ചതാണ്.

പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ കാർ, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ വാഹനങ്ങളെ പരിചയപ്പെടാം

ഗ്ലാസ് കാബിനറ്റ് പൂർണമായും കവചിതവും ബുള്ളറ്റ് പ്രൂഫും ആണ്. സ്വന്തം നിലയിൽ ഓക്‌സിജൻ വിതരണമുള്ള എയർടൈറ്റ് ക്യാപ്‌സ്യൂളാണിത്.

Most Read Articles

Malayalam
English summary
Joe biden to narendra modi meet the cars of the world s most powerful people
Story first published: Tuesday, January 17, 2023, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X