വിദേശികൾക്കും മഹീന്ദ്രയോടാണ് പ്രേമം, XUV700 സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളെ പിടികിട്ടിയോ

ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാക്കളായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിലസുകയാണ്. ഹ്യുണ്ടായിയേയും ടാറ്റയേയും തൂക്കി വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി സിംഹാസനത്തിൽ ഇരിക്കുന്ന കമ്പനി അടുത്തിടെ രണ്ട് കിടിലൻ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കി ലോകശ്രദ്ധനേടുകയുണ്ടായി. ബൊലേറോ പോലുള്ള ഉപയോഗപ്രദമായ വാഹനങ്ങൾ മുതൽ അത്യാധുനികവും പ്രീമിയവുമായ XUV 9E ഇവി വരെയുള്ള വൈവിധ്യമാർന്ന മോഡലുകളാണ് കമ്പനി നിരയിൽ ഇപ്പോഴുള്ളത്. ഇന്ത്യ പോലെ തന്നെ വിദേശ വിപണികളിലും മഹീന്ദ്രയുടെ സാന്നിധ്യമുണ്ടെന്നത് പലർക്കും അത്രപിടിയില്ലാത്തൊരുകാര്യമായിരിക്കാം അല്ലേ.

ക്രിക്കറ്റിലൂടെ എല്ലാവർക്കും പരിചിതമായ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ബ്രാൻഡ് വൻഹിറ്റാണ്. മാത്യു ഹെയ്‌ഡൻ പോലുള്ള മുൻ ഓസീസ് താരങ്ങളെല്ലാം XUV700, സ്കോർപിയോ തുടങ്ങിയ എസ്‌യുവികളെ വാഴ്ത്തിപ്പാടിയതും പലരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ഗരാജിലേക്കും മഹീന്ദ്രയുടെ സാന്നിധ്യം എത്തിയിരിക്കുകയാണ് കേട്ടോ.

Cricketers Jonty Rhodes Allan Donald And Reeza Hendricks Bought Mahindra XUV700

മൂന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ പുതുതായി XUV700 വാങ്ങിയിരിക്കുന്നത്. ജോണ്ടി റോഡ്‌സ്, അലൻ ഡൊണാൾഡ്, റീസ ഹെൻഡ്രിക്സ് എന്നീ താരങ്ങൾക്ക് പുതിയ എസ്‌യുവിയുടെ താക്കോൽ കൈമാറുന്നതിന്റെ ചിത്രങ്ങൾ മഹീന്ദ്ര ഗ്ലോബലാണ് പുറത്തുവിട്ടിരിക്കുന്നത്. അവരവരുടെ പേരുകൾ പതിപ്പിച്ച പ്രത്യേകം നിർമിച്ച XUV700 മോഡലുകളാണ് കമ്പനി താരങ്ങൾക്ക് കൈമാറിയിരിക്കുന്നത് .

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ മഹീന്ദ്രയ്ക്ക് പ്രചാരം ലഭിക്കുന്നത് പ്രധാനമായും പ്രീമിയം ലുക്കും സവിശേഷതകളുമുള്ള എസ്‌യുവികൾ അവർ വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ്. വിദേശ വിപണിയിൽ പോലും വളരെ മത്സരാധിഷ്ഠിതമായ വിലയ്ക്ക് ഈ കാറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ കൊടുക്കുന്ന പൈസയ്ക്ക് വസൂലാണ് മഹീന്ദ്രയുടെ വണ്ടികളെന്നാണ് വിദേശികളുടെ അഭിപ്രായം.

Cricketers Jonty Rhodes Allan Donald And Reeza Hendricks Bought Mahindra XUV700

ഇന്ത്യൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും സാങ്കേതികമായി പുരോഗമിച്ച ICE വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര XUV700. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഹീന്ദ്രയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ്. ഇന്ത്യയിൽ 14.49 ലക്ഷം രൂപ മുതൽ 25.14 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്.

പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ തെരഞ്ഞെടുക്കാം. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. അതായത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് പരമാവധി 185 bhp പവറിൽ പരമാവധി 420 Nm torque വരെ നൽകാനാവും.

mahindra-xuv700

എന്നാൽ 6 സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റാണ് സ്വന്തമാക്കുന്നതെങ്കിൽ ടോർക്ക് 450 Nm ആയി ഉയരുന്നുണ്ട്. എന്നാൽ XUV700 എസ്‌യുവിയുടെ ഏതെങ്കിലും ബേസ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ പവർ ഔട്ട്പുട്ട് കണക്കുകൾ 155 bhp, 360 Nm torque എന്നിങ്ങനെയായി മാറുന്നുവെന്നും മഹീന്ദ്ര പറയുന്നു. ഇനി ഫീച്ചറുകളിലേക്ക് വന്നാൽ ഇതിൽ ഇല്ലാത്തതായി എന്തുണ്ടെന്ന് പറയുന്നതാവും എളുപ്പം.

സീറ്റ് വെന്റിലേഷൻ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെവൽ 2 ADAS, തുടങ്ങി നിരവധി ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Wednesday, June 11, 2025, 14:59 [IST]
English summary
Jonty rhodes allan donald and reeza hendricks bought mahindra xuv700
കൂടുതല്‍... #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X