ജോസ് ആലുക്കാസ് മുറ്റത്തേക്ക് പുതിയ ലക്ഷ്വറി കാർ, വാങ്ങിയത് 2 കോടിക്ക് മുകളിൽ വില വരുന്ന സെഡാൻ

ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് മലയാളികളും സ്വർണവും തമ്മിലുള്ള ബന്ധം. ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണെന്ന് പറയുന്നതാവും ശരി. കല്യാണമായാലും നൂലുകെട്ടായാലും സ്വർണമില്ലാതെ ചടങ്ങുകൾ നടക്കില്ലെന്നതാണ് മലയാളികളുടെ രീതി. സ്വർണത്തിൻ്റെ നിരക്ക് ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് എന്നിങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും പ്രശസ്‌തവുമാണ്. അതിൻ്റെ ഉടമകളുടെ പേരും എല്ലാവർക്കും കാണാപാഠമായിരിക്കുമല്ലോ. പ്രമുഖ ജുവലറി ശൃംഖലയായ ജോസ് ആലുക്കാസിൻ്റെ ഉടമ തൻ്റെ ഇനിയുള്ള യാത്രകൾക്കായി പുതിയൊരാളെ കൂടെക്കൂട്ടിയിരിക്കുകയാണ്.

അത്യാഡംബര കാറുകളുടെ തലതൊട്ടപ്പൻമാരായ ബിഎംഡബ്ല്യുവിൻ്റെ 7 സീരീസാണ് ആലുക്കാസ് കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. ജോസ് ആലുക്കാസിൻ്റെ എംഡിയായ വർഗീസ് ആലുക്കാസ് പുതിയ വാഹനം വാങ്ങുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻഹിറ്റായിട്ടുണ്ട്. ജർമൻ വാഹന നിർമാതാക്കളുടെ കേരളത്തിലെ പ്രമുഖ വിതരണക്കാരായ ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് വ്യവസായി തൻ്റെ പുത്തൻ കൂട്ടുകാരനെ സ്വന്തമാക്കിയിരിക്കുന്നത്.

Jos Alukkas MD Varghese Alukkas Buys BMW 7 Series Luxury Sedan

740i M സ്പോർട്ട്, 740d M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ വരുന്ന ആഡംബര സെഡാൻ്റെ ഏത് മോഡലാണ് വർഗീസ് ആലുക്കാസ് വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ബിഎംഡബ്ല്യുവിൻ്റെ 7 സീരീസിൻ്റെ പെട്രോൾ പതിപ്പിന് 2.28 കോടി രൂപയും ഡീസലിന് 2.32 കോടി രൂപയുമാണ് കൊച്ചിയിൽ വരുന്ന ഓൺ-റോഡ് വില. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ പകരം വെക്കാനില്ലാത്ത ആഡംബര സെഡാനുകളിൽ ഒന്നാണ്.

ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാൻ്റിലാണ് ആഡംബര സെഡാൻ പ്രാദേശികമായി നിർമിക്കപ്പെടുന്നത്. 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 7 സീരീസ് സെഡാൻ്റെ 740i M സ്‌പോർട്ട് പതിപ്പിൻ്റെ ഹൃദയം. കൂടുതൽ കാര്യക്ഷമതക്കായി ഹൈബ്രിഡ് സംവിധാനവും കോർത്തിണക്കിയിരിക്കുന്ന എഞ്ചിന് 48V ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ 375.4 bhp കരുത്തിൽ പരമാവധി 520 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

Jos Alukkas MD Varghese Alukkas Buys BMW 7 Series Luxury Sedan

3.0 ലിറ്റർ B57 ആറ്-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് 740d M സ്പോർട്ട് വേരിയൻ്റിന് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 375 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുണ്ടെന്നാണ് കമ്പനി പറയുന്നത്. മുന്നിലും പിന്നിലും എയർ സസ്‌പെൻഷനാണ് ബിഎംഡബ്ല്യുവിൻ്റെ അത്യാഡംബര സെഡാന്റെ മറ്റൊരു പ്രധാന സവിശേഷത.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന രണ്ട് എഞ്ചിനുകൾക്കും 0-100 വേഗത വെറും 5.4 സെക്കൻഡിൽ എത്തിപ്പിടിക്കാനാവും. അതേസമയം ബിഎംഡബ്ല്യുവിൻ്റെ ഈ അൾട്രാ ലക്ഷ്വറി സെഡാന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനുമാവും. ഇതിനായി ബിഎംഡബ്ല്യുവിൻ്റെ xDrive AWD സിസ്റ്റവും കമ്പനി കാറിൽ ഉപയോഗിച്ചിട്ടുണ്ട്.

Jos Alukkas MD Varghese Alukkas Buys BMW 7 Series Luxury Sedan

സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാലും വാഹനം വേറെ ലെവലാണെന്ന് തെളിച്ചിട്ടുണ്ട്. ബി‌എം‌ഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് 7 സീരീസ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ അഡാപ്റ്റീവ് എയർ സസ്‌പെൻഷന് പുറമെ ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ആഡംബര വാഹനത്തിൽ പ്രതീക്ഷിക്കാവുന്ന എല്ലാത്തരം സുരക്ഷാ ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.

ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ബിഎംഡബ്ല്യു 7 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻ്റീരിയർ ഫീച്ചറുകളുടെ കാര്യത്തിലും അതിസമ്പന്നമാണ് ഈ സെഡാൻ മോഡൽ. ബിഎംഡബ്ല്യുവിന്റെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് പ്രത്യേകത. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും ലഭിക്കും.

16:9 ഇഞ്ച് ആമസോൺ ഫയർടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 31.3 ഇഞ്ച്, 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഗിയർ സെലക്ടർ, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, ടച്ച് സെൻസിറ്റീവ് കൺട്രോൾ എന്നിവയുള്ള ഒരു കൺട്രോൾ പാനൽ എന്നിവയും വർഗീസ് ആലുക്കാസ് വാങ്ങിയിരിക്കുന്ന ആഡംബര സെഡാൻ്റെ പ്രധാന ഹൈലൈറ്റുകളാണ്.

More from DriveSpark

Article Published On: Sunday, November 30, 2025, 6:00 [IST]
English summary
Jos alukkas md varghese alukkas buys bmw 7 series luxury sedan
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X