എസ്റ്റീം മുതൽ ലംബോർഗിനി വരെയുള്ള തൃശൂരിലെ വീട്, പോർച്ചിലേക്ക് മഹീന്ദ്രയുടെ ഇവിയും വാങ്ങി സ്വർണക്കട മുതലാളി

സ്വർണ വില (Gold Rate) ഓരോ ദിവസവും കൂടി വരുന്ന ട്രെൻഡ് ഇപ്പോഴുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം അറിയാൻ ശ്രമിക്കുന്നവരാണ് മലയാളികൾ. വിവാഹം, നൂലുകെട്ട് പോലുളള്ള ആഘോഷ പരിപാരികൾക്കെല്ലാം സ്വർണം ഒഴിവാക്കാനാവാത്ത സംഗതിയായി മാറിയിരിക്കുന്നതിനാൽ ജ്വല്ലറികൾക്കെല്ലാം എപ്പോഴും വലിയ പ്രാധാന്യം തന്നെയുണ്ട്. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് അങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ ജനിച്ച് ഇന്ത്യൻ റീട്ടെയിൽ സ്വർണവിപണിയിൽ നേട്ടങ്ങളുണ്ടാക്കിയ ജോസ് ആലുക്കാസ് (Jos Alukkas) എന്ന ബ്രാൻഡ് അറിയാത്ത മലയാളികളും ഇന്നുണ്ടാവില്ല.

ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണെന്ന് പറയുന്നത് ശരിയാണെന്ന് തെളിയിച്ചവരാണ് തൃശൂർക്കാരായ ജോസ് ആലുക്കാസ്. 60 വർഷത്തിന്റെ പാരമ്പര്യമായി മുന്നേറുന്ന ജ്വല്ലറി ബിസിനസിന്റെ അമരത്ത് ഇന്നുള്ളത് ജോൺ ആലുക്കയാണ്. യുവാക്കൾക്കിടയിൽ ഏറെ പ്രശസ്‌തനായ ഇദ്ദേഹം വലിയൊരു വണ്ടിഭ്രാന്തൻ കൂടിയാണ് കേട്ടോ.

Jos Alukkas Owner John Alukka Buys Mahindra BE 6 Electric SUV

എസ്റ്റീം മുതൽ ലംബോർഗിനി വരെയുള്ള ഗംഭീര കാർ കളക്ഷനുള്ള ജോസ് ആലുക്കാസ് ജ്വല്ലറിയുടെ സിഇഒ ഇപ്പോഴിതാ പോർച്ചിലേക്ക് പുത്തനൊരു വാഹനം കൂടി വാങ്ങിയിരിക്കുകയാണ്. കോടികൾ വിലയുള്ള ആഡംബര കാറോ അല്ലെങ്കിൽ സ്പോർട്‌സ് കാറോ ഒന്നുമല്ല ജോൺ ആലുക്ക ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമെല്ലാം വാങ്ങാൻ തിരക്കുകൂട്ടുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയാണ് ആലുക്ക ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ജനിച്ച BE 6 ഇലക്ട്രിക് എസ്‌യുവിയാണ് വണ്ടിഭ്രാന്തനായ ജോൺ സ്വന്തമാക്കിയിരിക്കുന്നത്. വിലയേറിയതും ആഡംബരവുമായ നിരവധി കാറുകളുടെയും എസ്‌യുവികളുടെയും ശേഖരമുണ്ടെങ്കിലും അക്കൂട്ടത്തിലെ പുലിക്കുട്ടിയായിരിക്കും മഹീന്ദ്രയുടെ ഇവി എന്നതിൽ തർക്കമൊന്നുമില്ല. കോടിക്കണക്കിന് വില വരുന്ന തന്റെ ലാൻഡ് ക്രൂയിസർ LC300 കാറിൽ മഹീന്ദ്ര ഡീലർഷിപ്പിൽ എത്തിയാണ് ഇങ്ങേര് BE 6 ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്.

Jos Alukkas Owner John Alukka Buys Mahindra BE 6 Electric SUV

ഇതിന്റെ വീഡിയോയും ജോൺ ആലുക്ക ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ കക്ഷിക്ക് 1.64 ലക്ഷത്തോളം ഫോളോവേഴ്‌സാണുള്ളത്. മഹീന്ദ്ര BE 6 ഇവിയുടെ ഡെസേർട്ട് മിസ്റ്റ് കളർ ഓപ്ഷനാണ് ബിസിനസുകാരൻ തെരഞ്ഞെടുത്തിരിക്കുന്നത്. XEV 9E എന്ന മോഡൽ കൂടിയുണ്ടായിരുന്നുവെങ്കിലും യൂത്തിന് കൂടുതൽ പ്രിയം സ്റ്റൈലിഷായ BE 6 എസ്‌യുവിയാണെന്ന് തോന്നുന്നു.

BE 6E എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇൻഡിഗോ എയർലൈൻസുമായുള്ള തർക്കം കാരണം ഇലക്ട്രിക് എസ്‌യുവിയുടെ പേര് BE 6 എന്നാക്കുകയായിരുന്നു മഹീന്ദ്ര. നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ഒരു കാറുമായോ എസ്‌യുവിയുമായോ താരതമ്യം ചെയ്യാൻ കഴിയാത്ത വളരെ സങ്കീർണമായ ഡിസൈനാണ് ഈ എസ്‌യുവിക്കുള്ളത്. ശരിക്കും പറഞ്ഞാൽ ഹോളിവുഡ് സിനിമയിലെല്ലാം കണ്ടിട്ടുള്ള അന്യഗ്രഹ ജീവികൾ ഉപയോഗിക്കുന്ന കാറുകൾ പോലെ പലർക്കും തോന്നിയേക്കാം.

Jos Alukkas Owner John Alukka Buys Mahindra BE 6 Electric SUV

സ്ലിക്ക് ലുക്കിംഗ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, C-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, മഹീന്ദ്രയുടെ പുതിയ ലോഗോ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, കൂപ്പെ എസ്‌യുവി പോലുള്ള ഡിസൈൻ, വലിയ അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ബാറുള്ള സി-ആകൃതിയിലുള്ള ഓൾ-എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലമാണ് BE 6 എസ്‌യുവിയിലെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

ഈ എൽഇഡി ബാറുകളിൽ "ഗ്രൂവ് മി" ഫംഗ്ഷൻ പോലും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. അതായത് വാഹനത്തിൽ പ്ലേ ചെയ്യുന്ന ട്യൂണിനോ മ്യൂസിക്കിനോ അനുസരിച്ച് മാറാൻ ഇതിന് കഴിയുമെന്ന് ചുരുക്കം. ഇനി ഇന്റീരിയറിലേക്ക് കയറിയാലും പലരും അമ്പരന്ന് പോവുന്ന തരത്തിലാണ് കമ്പനി അകത്തളം ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലിൽ ഇലുമിനേറ്റഡ് BE ലോഗോ, ഡാഷ്‌ബോർഡിൽ ഇരട്ട ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ എന്നിവയെല്ലാം ലഭിക്കും.

Jos Alukkas Owner John Alukka Buys Mahindra BE 6 Electric SUV

കഴിഞ്ഞില്ല, ഇതോടൊപ്പം സ്ലീക്ക് എസി വെന്റുകൾ, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി സാങ്കേതികവിദ്യ, 7 എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാൽ എസ്‌യുവിയുടെ ഇന്റീരിയറും പ്രീമിയമാണ്. ഡൈനാമിക് എൽഇഡി ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫും മഹീന്ദ്ര BE 6 ഇവിയുടെ പ്രത്യേകതയാണ്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വാങ്ങാനാവുക.

ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച് നൽകാനാവുക. ജോൺ ആലുക്ക 79 kWh ടോപ്പ്-എൻഡ് മോഡലാണ് വാങ്ങിയിരിക്കുന്നത്. മഹീന്ദ്ര BE 6 ഇലക്‌ട്രിക് എസ്‌യുവിക്ക് 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ടോപ്പ് എൻഡിന് ഏകദേശം 29.93 ലക്ഷം രൂപയോളം വരും കൊച്ചിയിലെ ഓൺ-റോഡ് വില.

More from DriveSpark

Article Published On: Monday, April 21, 2025, 12:33 [IST]
English summary
Jos alukkas owner john alukka buys mahindra be 6 electric suv pictures viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X