86.58 ലക്ഷത്തിന്റെ ഇലക്‌ട്രിക് സ്പോർട്‌സ് കാറും വാങ്ങി ആലുക്കാസ് മുതലാളി, തൃശൂരിലെ വീട് കാറുകളുടെ പറുദ്ദീസ

സ്വർണവും മലയാളികളും തമ്മിലുള്ള ബന്ധം ഒരിക്കലും അവസാനിക്കുന്നതല്ല. കല്യാണമായാലും നൂലുകെട്ടായാലും സ്വർണമില്ലാതെ ചടങ്ങുകൾ നടക്കില്ലെന്ന് വേണം പറയാൻ. ഇന്നത്തെ കാലഘട്ടിൽ സീറോ ഗോൾഡ് കൺസെപ്റ്റിൽ വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും പിന്തുടരുന്നത് പഴയകാല ആശയങ്ങളാണ്. അതിനാൽ സ്വർണത്തിന് എത്ര വില കൂടിയാലും വാങ്ങാൻ ആളുണ്ട്. കൂടാതെ ഇതൊരു ബിസിനസാക്കി ലോകത്തിന്റെ പല കോണുകളിലും മലയാളികളുമുണ്ട്. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് എന്നിങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണെന്ന് പറയുന്നത് ശരിയാണെന്ന് തെളിയിച്ചവരാണ് തൃശൂർക്കാരായ ജോസ് ആലുക്കാസ്.

കേരളത്തിൽ ജനിച്ച് ഇന്ത്യൻ റീട്ടെയിൽ സ്വർണവിപണിയിൽ നേട്ടങ്ങളുണ്ടാക്കിയ വലിയ സ്വർണക്കട വ്യാപാരികളാണ് ജോസ് ആലുക്കാസ്. ആയതിനാൽ ഇവരെ അറിയാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. 60 വർഷത്തിന്റെ പാരമ്പര്യമായി മുന്നേറുന്ന ജ്വല്ലറി ബിസിനസിന്റെ അമരക്കാരനായുള്ളത് കടുത്ത വണ്ടിഭ്രാന്തനായ ജോൺ ആലുക്കയാണ്. വിപണിയിലെക്കുന്ന പുതിയ തട്ടുപൊളിപ്പൻ കാറുകളെല്ലാം സ്വന്തമാക്കാൻ ജോൺ പ്രത്യേകം ശ്രമിക്കാറുണ്ട്.

Jos Alukkas Owner John Alukka Buys MG Cyberster Electric Sports Car Worth 86 58 Lakh

ജോസ് ആലുക്കാസ് ജ്വല്ലറിയുടെ സിഇഒ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്പോർട്‌സ് കാറായ സൈബർസ്റ്റർ ഇവിയാണ്. ഓണത്തോട് അനുബന്ധിച്ച് കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയുമായി നിൽക്കുന്ന ചിത്രങ്ങൾ ജോൺ ആലുക്കാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എം‌ജി കാറാണിത്.

72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തുന്ന സ്പോർട്‌സ് കാറിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ എത്തുമ്പോൾ 86.58 ലക്ഷം രൂപയോളമാണ് ചെലവാക്കേണ്ടി വരിക. പ്രീമിയം 'എംജി സെലക്ട്' ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ഈ ഇവിയെന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിൽ നാല് കളർ ഓപ്ഷനുകളിലാണ് വരുന്നത്.

Jos Alukkas Owner John Alukka Buys MG Cyberster Electric Sports Car Worth 86 58 Lakh

ഇതിൽ ജോൺ ആലുക്കാസ് സ്വന്തമാക്കിയിരിക്കുന്നത് സ്പോർട്ടിനെസ് ഉയർത്തുന്ന റെഡ് നിറമാണ് തന്റെ ഇവിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. എം‌ജിയുടെ ഐക്കണിക് MGB റോഡ്‌സ്റ്റർ മോഡലിന്റെ ആധുനിക പതിപ്പാണ് സൈബർസ്റ്റർ.

ടൂ സീറ്റർ കൺവെർട്ടിബിളിൽ സ്പോർട്‌സ് കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന വണ്ടിക്ക് സിസർ ഡോറുകൾ, എൽഇഡി ലൈറ്റിംഗ്, നീളമുള്ള ബോണറ്റ്, കൺ‌വേർട്ടിബിൾ റൂഫ്, എൽ‌ഇഡി ലൈറ്റുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങളെല്ലാം ലഭിക്കും. ഇതുകൂടാതെ 20 ഇഞ്ച് വീലുകളും ഇലക്ട്രിക് സ്പോർട്‌സ് കാറിൽ കൊടുത്തിട്ടുണ്ട് കമ്പനി. 2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് എംജി സൈബർസ്റ്റർ പണികഴിപ്പിച്ചിരിക്കുന്നത്.

Jos Alukkas Owner John Alukka Buys MG Cyberster Electric Sports Car Worth 86 58 Lakh

ഇന്റീരിയറിലേക്ക് നോക്കിയാലും അടിപൊളിയാണ് ഈ ഇലക്ട്രിക് സ്പോർട്‌സ് കാർ. സൈബർസ്റ്ററിൽ രണ്ട് 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, PM 2.5 എയർ ഫിൽട്ടർ, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, സ്‌പോർട്ടി അപ്പീൽ നൽകുന്ന പെർഫോമൻസ്-സ്റ്റൈൽ സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ഓഡിയോ, ഡിസ്‌പ്ലേ കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ പോലുള്ള കിടിലൻ ഫീച്ചറുകളും ലഭിക്കും.

സുരക്ഷാ സവിശേഷതകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ റെസിസ്റ്റൻസിനായി രൂപകൽപ്പന ചെയ്ത ബോഡി സ്ട്രക്ചർ എന്നിവ ഉൾപ്പെടുന്നു. കാറിന്റെ സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) 1.83 ആണെന്ന് കമ്പനി അവകാശപ്പെടുന്നു. 77 kWh ബാറ്ററി പായ്ക്കാണ് ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ ഉപയോഗിക്കുന്നത്.

ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇവിക്ക് 510 bhp കരുത്തിൽ പരമാവധി 725 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 3.2 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സിംഗിൾ ചാർജിൽ 510 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഇലക്ട്രിക് കാറിന് പുറമെ മറ്റനേകം കാറുകളുടെ മുതലാളി കൂടിയാണ് ജോൺ ആലുക്കാസ്.

More from DriveSpark

Article Published On: Thursday, September 11, 2025, 17:35 [IST]
English summary
Jos alukkas owner john alukka buys mg cyberster electric sports car worth 86 58 lakh
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X