ശങ്കർ സാറിന്റെ ബോംബ് പടത്തിൽ തലവെച്ചു, പിന്നാലെ 3.29 കോടിയുടെ ആഡംബര കാർ വാങ്ങി ഇന്ത്യൻ താത്ത

ഇന്ത്യൻ സിനിമയുടെ ഉലക നായകനാണ് നമ്മുടെ സ്വന്തം കമൽ ഹാസൻ. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത പ്രതിഭ തമിഴിലെ സൂപ്പർസ്റ്റാറാണെങ്കിലും ഒരു മലയാളിയായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാനാവൂ എന്നതാണ് സത്യം. കമൽ ചെയ്യാത്ത സിനിമകളോ കഥാപാത്രങ്ങളോ ഇല്ലെന്ന് പറയുന്നതാവും ശരി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് താരം ഒരിക്കലും നടൻ എന്ന നിലയിൽ ഒതുങ്ങിക്കൂടാൻ തയാറാല്ലായിരുന്നു. അങ്ങനെ പലപ്പോഴായി സംവിധായകൻ, പാട്ടുകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ റോളുകളിലെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്.

സിനിമയ്ക്ക് അപ്പുറം നിലവിൽ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ് കമൽ ഹാസൻ. തെരഞ്ഞെടുപ്പുകളിൽ ശോഭിക്കാനായിട്ടില്ലെങ്കിലും തന്റെ നിലപാടുകളിൽ എന്നും ഉറച്ചുനിൽക്കാൻ കൂടി കമൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ ഇന്ത്യൻ 2 ബോക്‌സ് ഓഫീസിൽ വലിയ പരാജയമായതും ഇക്കൂടെ പറയേണ്ട കാര്യമാണ്. കാലത്തിനും മുമ്പേ സഞ്ചരിക്കാൻ കഴിവുള്ള ഉലക നായകൻ ഇത്തരമൊരു ബോംബ് പടത്തിൽ തലവെച്ചതിൽ ആരാധകർക്ക് നീരസമുണ്ട്.

Kamal Hassan Buys New Lexus LM 350h Luxury MPV

ഉലക നായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ 2. സേനാപതിയായി രണ്ടാം തവണ എത്തിയപ്പോൾ 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ റിലീസിൽ ആകെ നേടിയത് 150 കോടി രൂപ മാത്രമാണെന്നാണ് കണക്കുകൾ. തീയറ്ററിൽ തകർന്നു വീണുവെങ്കിലും എന്തായാലും ഇന്ത്യൻ 3 കൂടി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ഇതിന് മുമ്പായി കമൽ ഹാസൻ പുതിയൊരു അതിഥിയെ സ്വന്തമാക്കിയിരിക്കുകയാണ്.

യാത്രകൾക്കായി താരം പുത്തനൊരു ആഡംബര എംപിവി വാങ്ങിയിരിക്കുകയാണ്. സെലിബ്രിറ്റികൾക്കിടയിൽ ജനപ്രിയനായ ലെക്‌സസ് LM 350h മോഡലാണ് കമൽ ഹാസന്റെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നത്. താരത്തിന്റെ പുത്തൻ വാഹനത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ മൾട്ടി പർപ്പസ് വാഹനമായ LM 350h മോഡൽ ഫോർ അല്ലെങ്കിൽ സെവൻ സീറ്റർ പതിപ്പുകളിലാണ് വിപണിയിലെത്തുന്നത്.

Kamal Hassan Buys New Lexus LM 350h Luxury MPV

വിഐപി, അൾട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ 4 സീറ്റർ പതിപ്പാണ് കമൽ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നിഗമനം. ശരിക്കും ടൊയോട്ട വെൽഫയറിന്റെ കൂടുതൽ ആഡംബര പതിപ്പാണ് LM 350h. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ലെക്‌സസിന്റെ ഈ ലക്ഷ്വറി എംപിവിക്ക് ഇന്ത്യയിൽ 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ലെക്‌സസ് LM 350h നിരത്തിലിറക്കാൻ ഏകദേശം 2.63 കോടി മുതൽ 3.29 കോടി രൂപ വരെ ഓൺ-റോഡ് വിലയായും മുടക്കേണ്ടി വരും. 2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് കമൽ ഹാസന്റെ പുതിയ ലെക്‌സസ് എംപിയുടെ ഹൃദയം. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്.

Kamal Hassan Buys New Lexus LM 350h Luxury MPV

eCVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ലെക്‌സസ് ആഡംബര എംപിവിക്ക് 19 കിലോമീറ്ററിലധികം മൈലേജുണ്ടെന്നതും ശ്രദ്ധേയമാണ്. അത്യാധുനിക ഫീച്ചറുകൾ കോർത്തിണക്കിയാണ് ലെക്‌സസ് LM 350h എംപിവിയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം.

ഇതുകൂടാതെ അംബർല ഹോൾഡർ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ്, 23-സ്പീക്കർ ഓഡിയോ സിസ്റ്റം, 48 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, റിയർ കമ്പാർട്ടുമെന്റ് പാർട്ടീഷൻ, ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് തുടങ്ങിയ ഫീച്ചറുകളും കമൽ ഹാസൻ വാങ്ങിയിരിക്കുന്ന ലെക്‌സസ് LM 350h എംപിവിയുടെ ഭാഗമാണ്.

എക്സ്റ്റീരിയർ ഡിസൈനിലായാലും കിടിലമാണ് ലെക്‌സസിന്റെ മൾട്ടി പർപ്പസ് വാഹനം. ഒരു വലിയ സ്പിൻഡിൽ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകൾക്കായി വെർട്ടിക്കൽ ഹൗസിംഗുകളുള്ള വലിയ വിൻഡ്‌സ്‌ക്രീനും വശക്കാഴ്ച്ചയിലെ വലിയ ഗ്ലാസ് ഹൗസും ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോറുകളുമെല്ലാം അതിമനോഹരമാണ്. പൂർണ വീതിയിൽ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളാണ് ആഡംബര എംപിവിയുടെ പിൻവശത്തെ അഴകാക്കുന്നത്.

More from DriveSpark

Article Published On: Thursday, March 6, 2025, 11:47 [IST]
English summary
Kamal hassan buys new lexus lm 350h luxury mpv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X