സാമ്പത്തിക പ്രശ്‌നം കാരണം 32 കോടിക്ക് വീട് വിറ്റു, കിട്ടിയ പൈസയ്ക്ക് ആഡംബര കാർ വാങ്ങി സിനിമയിലെ ഹോട്ട് ഗേൾ
വിവാദ നായികയായി അറിയപ്പെടുന്നയാളാണ് ബോളിവുഡിലെ കങ്കണ റണാവത്ത്. ബി-ടൌണിലെ ഏറ്റവും വിലപിടിപ്പുള്ള നായികയാണെങ്കിലും അടുത്തകാലത്തായി നെഗറ്റീവ് ഇമേജാണ് കക്ഷിക്ക് പൊതുവായുള്ളത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്ററിലൂടെയാണ് ഹിന്ദി സിനിമ ലോകത്തേക്ക് കങ്കണ എത്തുന്നത്. പിന്നീട് പല ഗ്ലാമറസ് റോളുകളിലൂടെ ഹിന്ദി സിനിമയുടെ മുൻനിരയിലേക്ക് കങ്കണ റണാവത്ത് സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. വെറും സിനിമ നടി മാത്രമല്ല കേട്ടോ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ സുന്ദരി പാട്ടുംപാടിയാണ് എംപിയായി ജയിച്ചുകയറിയത്.
കമ്യൂണിക്കേഷൻ ആൻഡ് ഐടി സമിതിയിൽ വരെ അങ്കമായ കങ്കണ അടുത്തിടെ മുംബൈയിലെ തന്റെ ബംഗ്ലാവ് വിറ്റ് വാർത്തകളിൽ ഇടംനേടിയിരുന്നു. പാലി ഹിൽ ബംഗ്ലാവ് എന്നറിയപ്പെടുന്ന വീട് 32 കോടി രൂപയ്ക്കാണ് കങ്കണ വിറ്റത്. അടിയന്തരമായി പണം കണ്ടെത്തേണ്ട സാഹചര്യം വന്നത് മൂലമാണ് വീട് വിൽക്കാൻ തീരുമാനമെടുത്തത് എന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു.

2017-ലാണ് കങ്കണ 20.7 കോടി രൂപയ്ക്ക് പാലി ഹിൽ ബംഗ്ലാവ് സ്വന്തമാക്കുന്നത്. വിൽപ്പനയിൽ ഇപ്പോൾ 12 കോടിയോളം ലാഭം കിട്ടിയിട്ടുണ്ട്. വീട് വിറ്റതിന് പിന്നാലെ പുത്തനൊരു ആഡംബര കാറും താരം വാങ്ങിയിരിക്കുകയാണ്. കാർ വാങ്ങാനാണോ വീട് വിറ്റതെന്ന് ചോദിക്കുന്നവരും ഇനി കാണുമായിരിക്കും. മൂന്ന് കോടി രൂപ വിലമതിക്കുന്ന പുതിയ റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയാണ് കങ്കണ സ്വന്തമാക്കിയിരിക്കുന്നത്.
ഞായറാഴ്ച്ചയാണ് താരം പുത്തൻ വാഹനം വാങ്ങിയ വിവരം പുറംലോമറിയുന്നത്. ലാൻഡ് റോവറിന്റെ മുംബൈയിലെ പ്രമുഖ വിതരണക്കാരായ മോദി മോട്ടോർസിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കങ്കണ റണാവത്തിന് പുതിയ എസ്‌യുവി കൈമാറുന്ന ചിത്രങ്ങളും ഡീലർഷിപ്പ് പങ്കുവെച്ചിട്ടുണ്ട്. കങ്കണ തൻ്റെ പുതിയ ആഡംബര കാറിന് മുന്നിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.

ബോളിവുഡ് രാജ്ഞി മിസ് കങ്കണ റണാവത്തിൻ്റെ അതിശയിപ്പിക്കുന്ന പുതിയ യാത്രയ്ക്ക് അഭിനന്ദനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഡീലർഷിപ്പ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മരുമകൻ അശ്വത്ഥാമാവിനെ എടുത്തുപിടിച്ചുകൊണ്ട് കാറിൻ്റെ പൂജ നടത്തുന്നതും ചിത്രങ്ങളിൽ കാണാം. പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് (LWB) പതിപ്പാണ് കങ്കണ തെരഞ്ഞെടുത്തിരിക്കുന്നത്.
5 സീറ്റുകളുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB ആഡംബര എസ്‌യുവിക്ക് മുംബൈയിൽ ഏകദേശം 3.81 കോടി രൂപയാണ് ഓൺ-റോഡ് വില വരുന്നത്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.

346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്.
സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ലാൻഡ് റോവർ ഉറപ്പുവരുത്തിയിട്ടുണ്ട്. സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്.
ഇനി അകത്തളത്തിലേക്ക് കയറായിലും സംഗതികളെല്ലാം ഉഷാറാക്കിയിട്ടുണ്ട്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ എന്നീ ഫീച്ചറുകളെല്ലാമാണ് കങ്കണയുടെ പുതിയ വാഹനത്തിനുള്ളിൽ ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications








