16 കോടി മുടക്കിയ പടം വാരിയത് 450 കോടി, കൂടെ മമ്മൂക്കയെ മറികടന്ന് നാഷണൽ അവാർഡും! ലക്ഷ്വറി കാർ വാങ്ങി കാന്താര

സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമ മേഖലയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് കാന്താര. നാകനായി അഭിനയിച്ച റിഷഭ് ഷെട്ടിക്ക് പാൻഇന്ത്യൻ ലെവലിൽ സ്വീകാര്യത നേടിയെടുക്കാനും ഇതിലൂടെ സാധിച്ചു. 16 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച സിനിമ ആഗോള തലത്തിൽ വാരിയത് 400-450 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. നായകനായി എത്തിയത് മാത്രമല്ല, റിഷഭ് ഷെട്ടി തന്നെയാണ് കാന്താരയ്ക്ക് തിരക്കഥയെഴുതിതും സംവിധാനം ചെയ്തതെന്നും പലർക്കും അറിയാത്താ കാര്യമാണ്. 70-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ മറികടന്നാണ് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം റിഷഭ് ഷെട്ടി അന്ന് സ്വന്തമാക്കിയത്. നിലവിൽ ചിത്രത്തിന്റെ പ്രീക്വൽ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ഏറെ നാളായി സ്വപ്‌നം കണ്ടിരുന്ന ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് റിഷഭ്.

Kannada Actor Rishab Shetty Bought Toyota Vellfire Luxury MPV

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഏറ്റവും വിലയേറിയ കാറായ വെൽഫയർ എംപിവിയാണ് താരത്തിന്റെ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. റിഷഭ് ഷെട്ടി പുത്തൻ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമെത്തി പുതിയ അതിഥിയുടെ താക്കോൽ ഏറ്റുവാങ്ങുന്ന സൂപ്പർതാരം പ്രത്യേക സന്തോഷത്തിലുമാണ് കേട്ടോ.

ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന ടൊയോട്ടയുടെ ആഡംബര മൾട്ടി പർപ്പസ് വാഹനത്തിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.62 കോടി രൂപയോളം വരും വെൽഫയറിന്റെ ഓൺ-റോഡ് വിലയെന്നാണ് സൂചന. അന്യായ യാത്രാ സുഖം തരുന്ന മോഡലായതിനാൽ കന്നഡ താരത്തിന്റെ ലൊക്കേഷൻ യാത്രകളെല്ലാം ഇനി ഇതിലായിരിക്കും.

Kannada Actor Rishab Shetty Bought Toyota Vellfire Luxury MPV

മോളിവുഡിൽ മോഹൻലാൽ, സുരേഷ് ഗോപി, ബിജു മേനോൻ, ടൊവിനോ തോമസ് പോലുള്ള വലിയ താരങ്ങളും ഇതേ വാഹനം നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഒപ്പം ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ, ഐശ്വര്യ റായ്, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളും ടൊയോട്ട എംപിവിയുടെ ഫാൻസാണ്. വെൽഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവും 3,000 mm വീൽബേസുമാണുള്ളത്. മധ്യ നിരയിൽ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകളുള്ളതിനാൽ യാത്രാ സുഖം ഗംഭീരമായിരിക്കും.

സീറ്റുകൾക്ക് വെന്റിലേറ്റഡ്, ഹീറ്റഡ് ഫങ്ഷനുകൾ, മടക്കാനാവുന്ന ടേബിളുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ,ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ എന്നീ സവിശേഷതകളെല്ലാം ടൊയോട്ട വെൽഫയർ ലക്ഷ്വറി എംപിവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

Kannada Actor Rishab Shetty Bought Toyota Vellfire Luxury MPV

6 എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS എന്നിവയാണ് ടൊയോട്ട എംപിവിയിലെ സേഫ്റ്റി ഫീച്ചറുകൾ. കാറുകളിലെ കാരവാൻ എന്നറിയപ്പെടുന്ന വെൽഫയറിന് 193 bhp പവറിൽ പരമാവധി 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

ഇ-സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റർ മൈലേജും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ടൊയോട്ടയുടെ TNGA-K മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ വെൽഫയർ പണികഴിപ്പിച്ചിരിക്കുന്നതും. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന സ്റ്റൈലാണ് വണ്ടിക്കുള്ളതെന്ന് വേണം പറയാൻ. വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഉൾപ്പെടുന്ന എക്സ്റ്റീരിയർ അതിമനോഹരമാണ്.

Kannada Actor Rishab Shetty Bought Toyota Vellfire Luxury MPV

എൽഇഡി ഡിആർഎല്ലുകൾ ഹെഡ്‌ലാമ്പുകളുടെ താഴത്തെ ഭാഗത്തായി കൊടുത്തിരിക്കുന്നതും അടിപൊളിയായിട്ടുണ്ട്. ഫ്രണ്ട് ബമ്പറിൻ്റെ വീതിയിൽ പ്രവർത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും പുതിയ എംപിവിയുടെ ലുക്ക് കിടിലമാക്കുന്ന കാര്യമാണ്. എന്തായാലും പുതിയ സിനിമകളുടെ തിരക്കിനിടയിൽ ഇത്തരമൊരു കാർ വാങ്ങിയ റിഷഭ് ഷെട്ടി കുടുംബത്തിനൊപ്പം യാത്ര ചെയ്യാനും ഇതേ വാഹനം ഉപയോഗിച്ചേക്കും.

More from DriveSpark

Article Published On: Tuesday, April 15, 2025, 18:00 [IST]
English summary
Kannada actor rishab shetty bought toyota vellfire luxury mpv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X