ഹിറ്റ് സിനിമകളിലെ നായിക, 1.60 കോടിയുടെ ആഡംബര എസ്‌യുവി വീട്ടിലെത്തിച്ച് അയലത്തെ സുന്ദരിയും ഭർത്താവും

കെജിഎഫിന് ശേഷം മലയാളികൾക്ക് പോലും ഏറെ പ്രിയപ്പെട്ട മേഖലയായി മാറിയിരിക്കുകയാണ് സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമകൾ. കെജിഎഫിന് ശേഷം 777 ചാർളിയും കാന്തരയ്ക്കും കെജിഎഫ് രണ്ടാം ഭാഗത്തിനും സലാറിനുമെല്ലാം വലിയ സ്വീകാര്യതയാണ് കേരളത്തിലും ലഭിച്ചത്. പിന്നെ അവിടെയിറങ്ങുന്ന നല്ല സിനിമകൾക്കെല്ലാം വലിയ മാർക്കറ്റായി ഇവിടെ. മലയാളികൾക്ക് അത്ര പിടിയില്ലെങ്കിലും ചില നടിമാർക്കും ഇവിടെ ആരാധകരുണ്ട്. കന്നഡയിൽ ഏറെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് അമൂല്യ. മസ്തി ഗുഡി, ഗജകേസരി, മുഗുലു നഗെ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. അങ്ങനെ സാൻഡൽവുഡിലെ ഗോൾഡൻ ക്വീൻ എന്ന വിളിപ്പേരും ആരാധകർ അമൂല്യക്ക് സമ്മാനിച്ചു.

ജഗദീഷ് ആർ ചന്ദ്രയുമായുള്ള വിവാഹ ശേഷം സിനിമകളിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് അമൂല്യയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ കക്ഷി ഇടക്കിടെ കിടിലൻ ഫോട്ടോഷോട്ടുകളും മറ്റും പങ്കുവെക്കാറുണ്ട്. അര ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമൂല്യയുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ. മറ്റാരുമല്ല, ഇനിയുള്ള യാത്രകൾക്കായി കോടികൾ വില വരുന്ന ആഡംബര കാറാണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്.

Kannada Actress Amulya Bought Mercedes-Benz GLS Luxury SUV

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ജിഎൽഎസ് എസ്‌യുവിയാണ് നായിക തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ കർണാടകയിൽ വൈറലായിട്ടുണ്ട്. കുടുംബത്തോടൊപ്പം എത്തിയാണ് ജഗദീഷ് ആർ ചന്ദ്രയും അമൂല്യയും പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നത്.

പെട്രോൾ, ഡീസൽ വേരിയന്റുകളിൽ വരുന്ന മെർസിഡീസ് ബെൻസ് GLS എസ്‌യുവിയുടെ 450d ഡീസൽ പതിപ്പാണ് അമൂല്യയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 1.37 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി ബെംഗളൂരുവിൽ ഏകദേശം 1.70 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

Kannada Actress Amulya Bought Mercedes-Benz GLS Luxury SUV

ഈ വർഷം ആദ്യമെത്തിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് അത്യാഡംബരത്തിന്റെ പ്രതീകമാണ്. മെർസിഡീസ് ബെൻസ് GLS മോഡലിന്റെ വൈറ്റ് കളർ ഓപ്ഷനാണ് നായിക തെരഞ്ഞെടുത്തിരിക്കുന്നതും. പുതിയ കാറ്റലാന ബ്രൗൺ, ബഹിയ ബ്രൗൺ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകൾ, പുതുക്കിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതുക്കിയ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകളാൽ വാഹനം സമ്പന്നമാണ്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് എന്നിവയും ജർമൻ എസ്‌യുവിയുടെ ഭാഗമാണ്. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് മറ്റൊരു സംഗതി. ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും അടങ്ങുന്ന കാര്യങ്ങളാണ് ഏറ്റവും പുതിയ GLS എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയാണ് ആഡംബര എസ്‌യുവിയിലെ മറ്റ് സുരക്ഷാ സംവിധാനങ്ങൾ. ഡിസൈനിലായാലും കൂറ്റൻ ലുക്കാണ് വണ്ടിക്കുള്ളത്. തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് സിൽവർ റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾ, എൽഇഡി ടെയിൽലൈറ്റ് എന്നിവയെല്ലാം എസ്‌യുവിക്ക് ആഡംബരമേകുന്നുണ്ട്.

പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 360 bhp കരുത്തിൽ പരമാവധി 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്. അതേസമയം സാൻഡൽവുഡ് നായികയും ഭർത്താവും 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ വരുന്ന മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്.

325 bhp പവറിൽ 700 Nm torque നൽകാൻ മെർസിഡീസ് ബെൻസ് GLS എസ്‌യുവിക്കാവും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓൾ-വീൽ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻബേസുള്ള മൂന്ന്-വരി എസ്‌യുവികളിൽ ഒന്നാണിത്. നിരവധി ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം ഇതിനോടകം വാങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, October 19, 2024, 9:00 [IST]
English summary
Kannada actress amulya bought mercedes benz gls luxury suv worth rs 1 60 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X