ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

ബോളിവുഡിലെ പ്രിയതാരമായ കാർത്തിക് ആര്യൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞിനിൽക്കുന്ന ഒരാളാണ്. സിനിമ കഴിഞ്ഞാൽ യാത്രകളെ പ്രണയിക്കുന്ന താരത്തിന് വാഹനങ്ങളും അതുപോലെ തന്നെ പ്രിയമാണ്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളെ ലാളിച്ചും വൃത്തിയാക്കിയും മാലയിട്ട് അലങ്കരിച്ചും ദസറ ആഘോഷിക്കുന്നത് വടക്കേ ഇന്ത്യയിൽ തികച്ചും സാധാരണമായൊരു കാഴ്ച്ചയാണ്. നവരാത്രി ദിനത്തോട് അനുബന്ധിച്ച് കാർത്തിക് ആര്യനും തന്റെ പ്രിയപ്പെട്ട റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിനെ മാലയണിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ ആശംസകൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

കാറുകളോടും മോട്ടോർസൈക്കിളുകളോടുമുള്ള നടന്റെ ഇഷ്ടം ഏവർക്കും സുപരിചിതമാണ്. 2021 അവസാനത്തോടെയാണ് ഈ ക്ലാസിക് 350 മോഡൽ കാർത്തിക് ഗാരേജിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം 2021 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ പുതിയതലമുറ മോഡലാണ് ഈ ക്ലാസിക് 350.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

കാർത്തിക് ആര്യന്റെ റോയൽ എൻഫീൽഡ് ക്ലാസിക് 350 ബൈക്ക് റെഡ്ഡിച്ച് റെഡ് വേരിയന്റാണ്. അത് സിംഗിൾ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം) മാത്രമുള്ള പതിപ്പാണ്. നിലവിൽ ഇതിന് 1.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില വരുന്നത്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

കമ്പനിയുടെ പുതിയ J സീരീസ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന 349 സിസി സിംഗിൾ സിലിണ്ടർ SOHC എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. അത് 6,100 rpm-ൽ പരമാവധി 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം വരെ ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

മീറ്റിയോർ 350 പോലെ ഉപയോഗിക്കാവുന്ന ടോർക്ക് വർധിപ്പിക്കാനും വൈബ്രേഷനുകൾ കുറയ്ക്കാനും ഈ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുന്നത് തുടരുന്നു. ക്ലാസിക് 350 മോഡലിന് ഒരു പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നുണ്ട്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

അതിൽ ആദ്യമായി ഒരു എൽസിഡി, ഫ്യുവൽ ഗേജ്, രണ്ട് ട്രിപ്പ് മീറ്ററും ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ ക്രോം വേരിയന്റിന് കമ്പനിയുടെ ട്രിപ്പർ നാവിഗേഷൻ ഡിസ്‌പ്ലേയും ഓപ്‌ഷണൽ എക്‌സ്‌ട്രാ ആയി ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ വഴി ഗൂഗിൾ മാപ്‌സ് ഡാറ്റ ഉപയോഗിക്കുകയും നാവിഗേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

സസ്പെൻഷൻ സജ്ജീകരണത്തിലേക്ക് നോക്കിയാൽ മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് റോയൽ എൻഫീൽഡ് സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി 300 mm ഫ്രണ്ട് ഡിസ്കും പിന്നിൽ 270 mm റോട്ടറും ഡ്യുവൽ ചാനൽ എബിഎസും ആണ്. സിംഗിൾ-ചാനൽ എബിഎസ് മോഡലുകൾ പിന്നിൽ ഒരു ഡ്രം ബ്രേക്കാണ് ഉപയോഗിക്കുന്നത്.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

ആര്യന്റെ ഗാരേജിൽ ലംബോർഗിനി ഉറൂസ് സൂപ്പർ എസ്‌യുവി, മിനി കൂപ്പർ, മക്ലാരൻ ജിടി എന്നിവയും ഉണ്ട്. ഭൂൽ ഭുലയ്യ 2 വിന്റെ വൻ വിജയം ആഘോഷിക്കാൻ ടി-സീരീസ് നിർമാതാവ് ഭൂഷൺ കുമാർ ഈ വർഷം ആദ്യം അദ്ദേഹത്തിന് സമ്മാനം നൽകിയിരുന്നു.

ക്ലാസിക് 350 മോഡലിനൊപ്പം ദസറ ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ കാർത്തിക് ആര്യൻ

രോഹിത് ധവാന്റെ വരാനിരിക്കുന്ന ആക്ഷൻ ഡ്രാമയായ ഷെഹ്‌സാദയിലും റൊമാന്റിക് നാടകമായ സത്യപ്രേം കിയിലുമാണ് ആര്യൻ അടുത്തതായി അഭിനയിക്കുന്നത്. സമീർ വിദ്വാൻസാണ് കഥ സംവിധാനം ചെയ്യുന്നത്. രണ്ട് സിനിമകളും 2023ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

More from DriveSpark

Article Published On: Thursday, October 6, 2022, 16:19 [IST]
English summary
Kartik aaryan posted photo with the royal enfield classic 350 along with dussehra wishes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X