ഥാർ എസ്‌യുവിയിൽ ഡ്രിഫ്റ്റടിച്ച് തെന്നിന്ത്യയുടെ മലയാളി നായിക, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മോളിവുഡ് മുതൽ അങ്ങ് ബോളിവുഡ് വരെയുള്ള സിനിമാ താരങ്ങളുടെ വാഹന കമ്പം മലയാളികൾക്കിടയിൽ സുപരിചിതമാണ്. പ്രത്യേകിച്ച് ഇങ്ങ് മലയാളത്തിൽ വണ്ടിഭ്രാന്തൻമാരുടെ എണ്ണവും കൂടുതലാണല്ലോ. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരുടെയെല്ലാം വമ്പൻ ഗരാജ് കണ്ട് അമ്പരന്നവരാണ് നമ്മളിൽ പലരും. അടുത്തിടെയായി പുത്തൻ കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇവരിൽ പലരും.

ആഡംബര കാറുകളോട് പ്രിയം കാണിക്കുന്ന സിനിമാ താരങ്ങൾ വാങ്ങിക്കൂട്ടുന്ന പുത്തൻ കാറുകളുടെ വിശേഷങ്ങളറിയാനും അവരുടെ വാർത്തകൾ വായിക്കാനും നമുക്ക് ഏറെയിഷ്‌ടമുള്ള കാര്യമാണ്. കൂടുതലും നായകനടൻമാരുടെ വാഹന കമ്പത്തേക്കുറിച്ചാണ് നാം പലപ്പോഴും കേട്ടിട്ടുള്ളതെങ്കിലും മഞ്ജു വാര്യരെ പോലെയുള്ള നടിമാരും ആഡംബരവാഹനങ്ങളിലും ബുള്ളറ്റ് ബൈക്കിലുമൊക്കെ പ്രിയമുള്ളവരാണ്. അത്തരത്തിൽ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.

Keerthy Suresh Off-Road Drifting In Chennai Beach With Mahindra Thar Video Viral

എന്നാൽ നടന് പകരം തെന്നിന്ത്യയിൽ തന്നെ തിളങ്ങി നിൽക്കുന്ന മലയാള നടിയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് ഡ്രൈവിംഗാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഥാറിലെത്തി ബീച്ചിലെ മണൽത്തരികൾ തെറിപ്പിച്ചു കടന്നുപോകുന്ന നമ്മുടെ സ്വന്തം കീർത്തി സുരേഷാണ് വൈറൽ വീഡിയോയിലെ താരം. ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ തകർപ്പനൊരു വീഡിയോയാണ് കീർത്തി സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തുടർന്ന് നിരവധി ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്‌തു.

ചെന്നൈയിലെ ഓഫ് റോഡ് റൈഡ് എന്ന പേരിലാണ് കീർത്തി സുരേഷ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌തിരിക്കുന്നത്. സൺഡേ ചില്ലിംഗ് എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റയിൽ താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീർത്തി സുരേഷിൻ്റെ ഡ്രൈവിംഗ് മികവിനെ ഏവരും വാഴ്ത്തിപ്പാടിക്കൊണ്ട് കമന്റ് ബോക്‌സ് നിറയ്ക്കുകയാണ്. മണിക്കൂറുകൾക്കകം വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Keerthy Suresh Off-Road Drifting In Chennai Beach With Mahindra Thar Video Viral

മഹീന്ദ്ര ഥാറിലാണ് ബീച്ച് റോഡിലെ നടിയുടെ ഗംഭീര ഡ്രൈവിംഗ് പ്രകടനമെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. KL 07 CD 8383 എന്ന കേരള രജിസ്ട്രേഷനിലുള്ള എസ്‌യുവിയിലാണ് കീർത്തിയുടെ അഭ്യാസം. ഓൾ വീൽ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീർത്തി കൈകാര്യം ചെയ്യുന്നത്. തെന്നിന്ത്യൻ താരറാണി എന്ന വിശേഷമുള്ള കീർത്തി സുരേഷ് നിലവിൽ മലയാളം, തമിഴ്, തെലുങ്ക് പോലുള്ള ഭാഷകളിൽ തന്റെ കഴിവ് തെളിയിച്ച് ഹിറ്റ് സ്റ്റാർ കരേസര ഉറപ്പിച്ചു കഴിഞ്ഞു.

മലയാള ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാറിന്റേയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. 2000-ൽ ദിലീപ് നായകനായെത്തിയ കോമഡി-ഫാമിലി എന്റർടെയ്നർ കുബേരനിൽ ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വീഡിയോ വൈറലായതോടെ താരത്തിന്റെ വാഹന കമ്പത്തെ കുറിച്ചും ചൂടേറിയ ചർച്ചകൾ നടക്കുകയാണ്.

എസ്‌യുവിയിലെ പ്രകടനം കീർത്തിക്ക് ആരാധകരുടെ എണ്ണത്തിലും വർധനവുണ്ടാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ്-റോഡർ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. സെഗ്മെന്റിൽ മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻ എതിരാളികളുണ്ടെങ്കിലും പലകാര്യത്തിലും ഇന്നും മുമ്പൻ ഥാർ തന്നെയാണ്. 2020-ൽ പുറത്തിറങ്ങിയ രണ്ടാംതലമുറ മോഡലാണ് മഹീന്ദ്രയുടേയും ഥാറിന്റെയും തലവര മാറ്റിയതെന്നും വേണമെങ്കിൽ പറയാം.

അതുവരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവാത്ത ഒരു ഓഫ്-റോഡ് പരുക്കൻ വാഹനമെന്ന നിലയിലാണ് ഥാർ അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് രണ്ടാംതലമറ മോഡൽ ലൈഫ്-സ്റ്റൈൽ ഫാമിലി വാഹനമായി രൂപമെടുത്തതോടെ ഇമേജ് മൊത്തത്തിൽ മാറിയെന്ന് പറയാം. ദൈനംദിന ഉപയോഗങ്ങൾക്കും ലോംഗ് ട്രിപ്പുകൾക്കുമെല്ലാം പറ്റുന്ന അടിപൊളി മോഡലായതോടെ ഡിമാന്റും കുതിച്ചുയർന്നു.

Keerthy Suresh Off-Road Drifting In Chennai Beach With Mahindra Thar Video Viral

നിലവിൽ മുഖ്യ ശത്രുവായി മാരുതി സുസുക്കി ജിംനിയുണ്ടെങ്കിലും റോഡ് പ്രസൻസിന്റെയും വലിപ്പത്തിന്റെയും കാര്യത്തിൽ മിക്കവർക്കും മഹീന്ദ്ര ഥാർ തന്നെയാണ് ഇഷ്‌ടവാഹനം. 2WD, 4WD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന ഥാറിന്റെ ഫോർവീൽ ഡ്രൈവ് 2.2 ലീറ്റർ ഡീസൽ എഞ്ചിനുള്ള മോഡലാണ് കീർത്തി സുരേഷ് ഉപയോഗിക്കുന്നത്. ഇതിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ഥാർ സ്വന്തമാക്കാം. ഡീസലിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്കുണ്ട്. ഇത് 150 bhp പവറിൽ ഏകദേശം 320 Nm torque ആണ് വികസിപ്പിക്കുന്നത്. 5.4 ദശലക്ഷം ആളുകളാണ് കീർത്തിയുടെ വീഡിയോ ഇതുവരെ കണ്ടത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമുള്ള നടിയുടെ ഗരാജിൽ ബിഎംഡബ്ല്യു X7 ആഡംബര കാറും പോയ വർഷം ഇടംപിടിച്ചിരുന്നു.

More from DriveSpark

Article Published On: Monday, November 6, 2023, 11:39 [IST]
English summary
Keerthy suresh off road drifting in chennai beach with mahindra thar video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X