ഇൻഫ്ലുവൻസറായ മകൾക്ക് വിഷു കൈനീട്ടമായി അച്ഛനും അമ്മയും നൽകിയത് 14 ലക്ഷത്തിന്റെ കാർ, വണ്ടി കണ്ടോ

സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് പലരുടേയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാവും അല്ലേ. അപ്പോൾ ഏറെക്കാലം മനസിൽ കൊണ്ടുനടന്ന ഡ്രീം കാർ സമ്മാനമായി ലഭിച്ചാൽ സന്തോഷം ഇരട്ടിയായിരിക്കുമല്ലോ അല്ലേ. മാതാപിതാക്കൾ പലപ്പോഴും കുട്ടികൾക്ക് പ്രത്യേക അവസരങ്ങളിൽ ചില സമ്മാനങ്ങൾ നൽകി അവരെ അത്ഭുതപ്പെടുത്തുന്നതെല്ലാം സമൂഹത്തിൽ നടക്കുന്ന സ്ഥിരം കാഴ്ച്ചയാണ്. മക്കളോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിന് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുന്നുവെന്ന ആത്മവിശ്വാസം നൽകാനും ഇത്തരം കാര്യങ്ങൾ സഹായിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടിയാൽ വണ്ടി വാങ്ങിത്തരാം എന്ന വാഗ്‌ദാനങ്ങളും ഇതിന്റെ ഭാഗമായി നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും.

കാറുകളും ബൈക്കുകളും പോലുള്ള വിലയേറിയ വസ്തുക്കൾ മക്കൾക്ക് സമ്മാനമായി നൽകുന്നതെല്ലാം സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്. മകൾക്ക് പുതിയ ഹ്യുണ്ടായി i20 N ലൈൻ വാങ്ങിക്കൊടുത്ത് സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു അച്ഛനും അമ്മയും. വാഹനം വാങ്ങി നൽകിയ മാതാപിതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയയിൽ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Mallu Parents Gifted Daughter A Brand New Hyundai i20 N Line Worth Rs 14 Lakhs

സംഭവം അങ്ങ് വടക്കേ ഇന്ത്യയിൽ ഒന്നുമല്ല കേട്ടോ, നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. മലയാളിയും വളർന്നുവരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രജ ശിവരാജാണ് അച്ഛനും അമ്മയും വാങ്ങി നൽകിയ സമ്മാനത്തെ കുറിച്ച് വാചാലയായിരിക്കുന്നത്. അതും വിഷുവിനാണ് മകൾക്ക് ഇത്തരത്തിലൊരു സമ്മാനം മാതാപിതാക്കൾ നൽകിയിരിക്കുന്നത് എന്നതും സന്തോഷം ഇരട്ടിയാക്കുന്ന കാര്യമാണ്.

ജീവിതത്തിലെ ചില നിമിഷങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞുപോകും. എനിക്ക്, എന്റെ അച്ചനും അമ്മയും ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം നൽകി എന്നെ അത്ഭുതപ്പെടുത്തിയ നിമിഷമായിരുന്നു എന്റെ സ്വന്തം ഹ്യുണ്ടായി i20 N ലൈൻ. എന്ന് തുടങ്ങുന്ന നീണ്ട അടിക്കുറിപ്പോടെയാണ് സമ്മാനം കിട്ടിയ നിമിഷത്തിന്റെയും വാഹനത്തിന്റെയും ചിത്രങ്ങൾ ആദ്രജ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Mallu Parents Gifted Daughter A Brand New Hyundai i20 N Line Worth Rs 14 Lakhs

എന്റെ സ്വപ്നം പറന്നുയരുന്നത് കാണാൻ വേണ്ടി അവർ എത്ര കഠിനാധ്വാനം ചെയ്തു, എത്ര സ്വപ്നങ്ങൾ മാറ്റിവെച്ചു എന്ന് എനിക്കറിയാം എന്നും കൂട്ടിച്ചേർത്ത് വലിയൊരു അടിക്കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാവേലിക്കരയിലെ ഹ്യുണ്ടായിയുടെ മുൻനിര വിതരണക്കാരായ എസ്എസ് ഹ്യുണ്ടായി ഡീലർഷിപ്പിലാണ് വാഹനത്തിന്റെ ഡെലിവറി നടന്നിരിക്കുന്നത്.

ആദ്രജയ്ക്ക് സമ്മാനിച്ച ഹ്യുണ്ടായി i20 N ലൈൻ രാജ്യത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള പെർഫോമൻസ് ഹോട്ട് ഹാച്ച്ബാക്കുകളിൽ ഒന്നാണെന്നതും ശ്രദ്ധേയമാണ്. സ്റ്റാൻഡേർഡ് i20 ഹാച്ചിന്റെ സ്പോർട്ടിയർ പതിപ്പ് മാത്രമാണെങ്കിലും വണ്ടി അടിപൊളിയാണ്. N6, N8 എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വിപണിയിലെത്തുന്ന കാറിന്റെ N8 ഓട്ടോമാറ്റിക് പതിപ്പാണ് ഇൻഫ്ലുവൻസർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

Mallu Parents Gifted Daughter A Brand New Hyundai i20 N Line Worth Rs 14 Lakhs

12.40 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഹ്യുണ്ടായി i20 N ലൈൻ N8 ഓട്ടോമാറ്റിക് മോഡലിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 14.88 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. 120 bhp പവറിൽ പരമാവധി 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹോട്ട് ഹാച്ചിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

കാഴ്ച്ചയിൽ സ്റ്റാൻഡേർഡ് i20-യോട് സാമ്യമുള്ളതാണെങ്കിലും വ്യത്യസ്തമായ ഗ്രിൽ, അലോയ്‌ വീലുകൾ, ഇൻസേർട്ടുകൾ തുടങ്ങിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്. ചെക്കർഡ്-ഫ്ലാഗ്-പ്രചോദിതമായ ഫ്രണ്ട് ഗ്രിൽ, ചെറുതായി കറുപ്പണിഞ്ഞ ഹെഡ്‌ലാമ്പ് ഇന്റേണലുകൾ, ഗ്രില്ലിലും ഫെൻഡറിലും N ലൈൻ ബാഡ്ജുകൾ, റെഡ് ഇൻസേർട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക് ലോവർ ലിപ് എന്നിയെല്ലാം കാറിനെ കിടിലമാക്കുന്ന മാറ്റങ്ങളാണ്.

Mallu Parents Gifted Daughter A Brand New Hyundai i20 N Line Worth Rs 14 Lakhs

ഫോഗ് ലാമ്പുകൾക്ക് ചുറ്റും ഡാർക്ക് ക്രോം ഗാർണിഷുകൾ, സൈഡ് സ്കിർട്ടിംഗിൽ റെഡ് ആക്സന്റുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, 16 ഇഞ്ച് N ലൈൻ അലോയ് വീലുകൾ തുടങ്ങിയവയാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ എല്ലാ പ്രീമിയം സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് N ലൈൻ വരുന്നത്. ഇതോടൊപ്പം അൽപ്പം ഭാരമേറിയ സ്റ്റിയറിംഗും കൂടുതൽ സ്റ്റിഫർ സസ്പെൻഷൻ സജ്ജീകരണവും ലഭിക്കും.

More from DriveSpark

Article Published On: Tuesday, April 22, 2025, 12:02 [IST]
English summary
Kerala family surprises daughter by gifting hyundai i20 n line worth rs 14 lakhs
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X