കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് എംവിഡി വക സഹായം, റോൾസ് റോയ്‌സ് ഉടമയ്ക്ക് പിഴയിട്ടത് 12 ലക്ഷം രൂപ

മോട്ടോർ വാഹന വകുപ്പെന്ന് കേട്ടാൽ നമ്മുടെ നാട്ടിലെ പർക്കും ഒരു പേടി സ്വപ്‌നം തന്നെയാണെന്ന് വേണമെങ്കിൽ പറയാം. വണ്ടിയിൽ വരുത്തിയിരിക്കുന്ന എന്തെങ്കിലും ചെറിയ മോഡിഫിക്കേഷൻ പോലും പിടിച്ച് പിഴയിടുന്ന എംവിഡി വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നുകൂടിയാണെന്ന് പറയാം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കിയ കാര്‍ണിവല്‍ കാറിന് വരെ പിഴയീടാക്കിയാണ് ഇപ്പോൾ എംവിഡി മാമൻമാർ ഹിറ്റായി നിൽക്കുന്നത്.

പക്ഷേ ഇതിനിടയിൽ ഒരു ആഡംബര കാറിന് 12 ലക്ഷത്തിന്റെ ഫൈൻ അടിച്ച് കൊടുത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റോൾസ് റോയ്‌സ് ഗോസ്റ്റ് ആഡംബര കാറിനെതിരെയാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടിയെടുത്തിരിക്കുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിൽ കേരളത്തിൽ റെന്റ് എ കാർ ആയി ഓടിയ റോൾസ് റോയ്സ് മോട്ടോർവാഹന വകുപ്പ് പിടികൂടിയതാണ് സംഭവം.

Kerala MVD imposes Rs 12 lakh fine on Rolls Royce Ghost Owner

മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് എംവിഡി പിടികൂടി 12 ലക്ഷം രൂപ പിഴയായി ഈടാക്കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കാർ റെൻ്റൽ കമ്പനിയുടേതാണ് കാറെന്നാണ് റിപ്പോർട്ടുകൾ. വിവാഹ ഫോട്ടോഷൂട്ടുകൾക്കും മറ്റ് പരിപാടികൾക്കുമായി കമ്പനി ഈ കാർ വാടകയ്ക്ക് കൊടുക്കാറുണ്ട്. ഇത്തരമൊരു പരിപാടിക്കിടെയാണ് കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതും നിയമനടപടികൾ സ്വീകരിച്ചതും.

കാര്‍ വാടകയ്‌ക്കെടുത്തവരുടെ മൊഴിപ്രകാരം എറണാകുളത്തുള്ള ഉടമയ്‌ക്കെതിരേ നടപടി ആരംഭിക്കുകയും ചെയ്‌തുവെന്നാണ് വിവരം. ഇതിന്റ ഭാഗമായി വാഹനമുടമയ്ക്ക് 12,04,000 രൂപ പിഴയുമിട്ടു. മലപ്പുറം ജില്ലാ എന്‍ഫോഴ്മെന്റ് കോട്ടയ്ക്കല്‍ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരാണ് ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ കാര്‍ കണ്ടെത്തി നിയമനടപടിയാരംഭിച്ചത്. എറണാകുളത്തുള്ള ട്രാവല്‍ ഏജന്‍സി പ്രതിദിനം രണ്ടുലക്ഷം രൂപ വാടക ഈടാക്കിയാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വിട്ടുകൊടുത്തിരുന്നത്.

Kerala MVD imposes Rs 12 lakh fine on Rolls Royce Ghost Owner

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. അരുണും സംഘവും വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് റോൾസ് റോയ്‌സ് എതിരെ വന്നത്. തുടർന്ന് വാഹനം തടഞ്ഞ് രേഖകൾ പരിശോധിച്ചപ്പോഴാണ് വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേരളത്തിൽ നികുതി അടയ്ക്കാതിരിക്കാൻ ഉടമ മനഃപൂർവം ഇത് ചെയ്തതാണെന്നും ഉദ്യോഗസ്ഥർ മനസിലാക്കുന്നത്.

ഇതേക്കുറിച്ച് ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോൾ ഇത് വാടകയ്ക്ക് എടുത്ത വാഹനമാണെന്ന് കണ്ടെത്തി ഉപഭോക്താക്കൾ ഈ വാഹനത്തിന് ഒരു ദിവസത്തെ വാടകയായി 2 ലക്ഷം രൂപയാണ് അടക്കുന്നതെന്നും കണ്ടെത്തി. അടുത്തിടെ വിവാഹം കഴിഞ്ഞ വധൂവരന്മാരായിരുന്നു കാറിന് ഇത്രയും ഉയർന്ന തുക മുടക്കി വാടകയ്ക്ക് എടുത്തത്. വിലകൂടിയ കാറായതിനാല്‍ കസ്റ്റഡിയിലെടുക്കാനുമായില്ല.

Kerala MVD imposes Rs 12 lakh fine on Rolls Royce Ghost Owner

ലക്ഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ നവവധുവടക്കമുള്ളവരുടെ സുരക്ഷയും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ച ഉദ്യോഗസ്ഥര്‍ പിന്നീട് എറണാകുളത്തെത്തിയാണ് നിയമനടപടികള്‍ സ്വീകരിച്ചത്. വാഹനം കസ്റ്റഡിയിലെടുത്താൽ ഇവരുടെ സുരക്ഷയും അപകടത്തിലാകു.മെന്ന് കരുതിയാണ് സ്പോർട്ടിൽ എംവിഡി വാഹനം കസ്റ്റഡിയിലെടുക്കാതിരുന്നത്.

പക്ഷേ പിഴയായി 1000 രൂപ ഈടാക്കിയ ശേഷമാണ് ദമ്പതികളെ കാറിൽ തുടർന്നും യാത്ര ചെയ്യാൻ അനുവദിച്ചത്. കൊച്ചിയിലെത്തി നിയമനടപടികൾ സ്വീകരിച്ച് കസ്റ്റഡിയിലെടുത്ത വാഹനത്തിനെതിരെ ചുമത്തിയ പിഴയുടെ കൃത്യമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമായ റോൾസ് റോയ്‌സ് 2011 മോഡൽ ഗോസ്റ്റ് ആണ് നിയമങ്ങൾ പാലിക്കാതെ നിരത്തുകളിൽ ഓടിക്കൊണ്ടിരുന്നത്.

ഏകദേശം 3 കോടി രൂപയ്ക്ക് മുകളിലാണ് ഈ ആഡംബര കാറിന് ഇന്ത്യയിൽ വരുന്ന വില. ഇതാദ്യമായല്ല കേരളത്തിൽ നിന്ന് നികുതി വെട്ടിപ്പ് കേസ് വരുന്നത്. നിരവധി താരങ്ങളും രാഷ്ട്രീയക്കാരും ഇത്തരം നികുതി വെട്ടിപ്പ് വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾക്ക് ഏകീകൃത നികുതി നിരക്ക് ഇല്ല എന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം.

പോണ്ടിച്ചേരി, ദാമൻ തുടങ്ങിയ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വളരെ കുറഞ്ഞ റോഡ് നികുതിയാണ് ഉള്ളത്. ഇതാണ് ആഡംബര വാഹനങ്ങൾ വാങ്ങുന്നവരെ അവരുടെ കാറുകൾ ഇത്തരം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യാൻ ആകർഷിക്കുന്ന പ്രധാന ഘടകം. ഫഹദ് ഫാസിൽ, നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമാ വ്യവസായത്തിലെ അഭിനേതാക്കളെല്ലാം മുമ്പ് ഇത്തരം നികുതി വെട്ടിപ്പ് വിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്.

More from DriveSpark

Article Published On: Monday, February 19, 2024, 16:00 [IST]
English summary
Kerala mvd imposes rs 12 lakh fine on rolls royce ghost owner for alleged tax evasion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X