മഴക്കാലത്തേക്കായി കാറിനെ ഒരുക്കാം... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

മഴക്കാലം ആസന്നമായതിനാൽ കാറുകളുടെ ഉപയോഗവും കൂടും. സ്കൂളിൽ പോകാൻ കുട്ടികൾ ഒരുങ്ങുന്നതു പോലെ മഴയെ നേരിടാൻ നാം ഉപയോഗോക്കുന്ന കാറിനെയും പ്രത്യേകമായി ഒരുക്കേണ്ടതുണ്ട്. ഈർപ്പമുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കാർ തയാറാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച കുറവ്, വഴുക്കലുള്ള റോഡുകൾ, മെക്കാനിക്കൽ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളാണ് മഴക്കാലം കാത്തുവെച്ചിരിക്കുന്നത്.

ആയതിനാൽ ഇതെല്ലാം മനസിൽ കണ്ട് കാറുകളെ പ്രത്യേകം ഒരുക്കണം. മഴക്കാലത്തെ ഡ്രൈവിംഗ് ഇഷ്‌ടപ്പെടുന്നവരാണ് നമുക്കിടയിൽ പലരും. ഇതിനോടകം കാലവർഷം കേരളത്തിൽ എത്തിയിരിക്കുന്നതിനാൽ ചില ലളിതമായ പരിശോധനകൾ നടത്തുന്നതിലൂടെ ഈ സീസണിൽ നിങ്ങളുടെ കാറിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനാകും. ഒപ്പം തടസരഹിതമായ പോവേണ്ടിടത്ത് പോവുകയും ചെയ്യാം. ആയതിനാൽ മഴക്കാലത്ത് കാറുകളിൽ പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

Car Tyre

ആദ്യം ടയർ പരിശോധിക്കാം. മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിംഗിന് കൃത്യമായ ടയർ മെയിന്റനെൻസ് പ്രധാനമാണ്. ടയർ മർദ്ദം പതിവായി പരിശോധിച്ച് അവ ശുപാർശ ചെയ്യുന്ന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. മതിയായ ടയർ പ്രഷർ ട്രാക്ഷൻ മെച്ചപ്പെടുത്തുകയും ഹൈഡ്രോപ്ലാനിംഗ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ടയറുകളിലെ ട്രെഡ് ഡെപ്ത് പരിശോധിക്കേണ്ടതും വളരെ പ്രധാനമാണ്.

തേയ്‌മാനം സംഭവിച്ച ടയറുകൾക്ക് നനഞ്ഞ റോഡുകളിൽ ഗ്രിപ്പ് കിട്ടാൻ പാടായിരിക്കും. ഇത് സ്കിഡ്ഡിംഗ് സാധ്യത വർധിപ്പിക്കുകയും അപടകം വിളിച്ചുവരുത്തുകയും ചെയ്യുക. ആയതിനാൽ ട്രെഡ് ഡെപ്ത് അപര്യാപ്തമാണെങ്കിൽ ടയറുകൾ മാറ്റുന്നത് തന്നെയാവും ഉചിതം. ചൈനീസ് ടയറുകളെ ആശ്രയിക്കാതെ നല്ല കമ്പനികളുടെ ടയറുകൾ വാങ്ങിയിടുന്നതാവും ഉചിതം. മഴക്കാലം ആസന്നമായതിനാൽ കാറുകളുടെ ഉപയോഗം കൂടുമെന്നതിനാൽ ടയറിന്റെ ഗുണമേൻമ ഉറപ്പുവരുത്തുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്.

Car Brake

ടയർ പോലെ തന്നെയാണ് ബ്രേക്കുകളും കാര്യക്ഷമമായി വെക്കുക എന്നത്. ബ്രേക്ക് പാഡുകളും റോട്ടറുകളും നല്ല നിലയിലാണെന്ന് ഉറപ്പാക്കാൻ ഒരു മെക്കാനിക്കിനെ കൊണ്ട് തന്നെ പരിശോധിപ്പിക്കാം. ബ്രേക്ക് പിടിക്കുമ്പോൾ എന്തെങ്കിലും ശബ്ദങ്ങൾ കേട്ടാലും അതൊന്നും കേട്ടില്ലെന്ന് വെക്കരുത്. ബ്രേക്ക് പാഡ് തീർന്നതോ, അല്ലെങ്കിൽ കൃത്യമായി പ്രവർത്തിക്കാത്തതോ ആയിരിക്കാം ഇതിനുള്ള കാരണം. മഴയുള്ള സമയങ്ങളിൽ ബ്രേക്ക് പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുന്നത് റോഡുകളിലെ അപകടങ്ങൾ തടയാൻ സഹായിക്കും.

ശരിയായി പ്രവർത്തിക്കുന്ന ലൈറ്റുകൾ നിങ്ങളുടെയും റോഡിലെ മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് നിർണായകമാണ്. ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ കാറിന്റെ എല്ലാ ലൈറ്റുകളും പരിശോധിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തെളിയാത്തതോ വെളിച്ചം കുറവായതോ ആയ ബൾബുകൾ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. പിന്നെ മഴക്കാലത്ത് ചെളി തെറിക്കുമെന്നതിനാൽ ലൈറ്റുകളുടെ ലെൻസ് വൃത്തിയാക്കി സൂക്ഷിക്കുകയും വേണം.

Car Headlight

ബാറ്ററിക്കും വേണം പ്രത്യേക കെയർ. മഴയുള്ള കാലാവസ്ഥ കാറിന്റെ ബാറ്ററിയിൽ അധിക സമ്മർദ്ദം ചെലുത്തും. ബാറ്ററിക്ക് മതിയായ ചാർജ് ഉണ്ടെന്നും നല്ല നിലയിലാണെന്നും ഉറപ്പാക്കാൻ ബാറ്ററിയുടെ അവസ്ഥയും പരിശോധിക്കേണം. ബാറ്ററി ടെർമിനലുകൾക്ക് ചുറ്റുമുള്ള ഏതെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വൃത്തിയാക്കി അവ സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബാറ്ററി പഴയതോ ചാർജ് കുറവോ ആണെന്ന് തോന്നിയാൽ പ്രതികൂല കാലാവസ്ഥയിൽ അപ്രതീക്ഷിതമായ തകരാറുകൾ ഒഴിവാക്കാൻ അത് മാറ്റിസ്ഥാപിക്കുന്നത് തന്നെയാവും ഉചിതം.

എഞ്ചിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് എന്നിവ ഉൾപ്പെടെ കാറിലെ എല്ലാ സുപ്രധാന ദ്രാവകങ്ങളും പരിശോധിക്കുന്നതും മഴക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ട കാര്യമാണ്. മഴ സാഹചര്യങ്ങൾ എഞ്ചിൻ ചൂട് വർധിപ്പിക്കുകയും കൂളിംഗ് സിസ്റ്റത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അതിനാൽ കൂളന്റ് ലെവൽ അനുയോജ്യമാണെന്ന് ഉറപ്പാക്കുക. കുറഞ്ഞ ഫ്ലൂയിഡ് മാറ്റിസ്ഥാപിക്കുക അല്ലെങ്കിൽ ടോപ്പ് അപ്പ് ചെയ്യുക.

Car Fluids

വൈപ്പറിന്റെ കാര്യക്ഷമതയും കൂടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. മഴക്കാലത്ത് മികച്ച പുറംകാഴ്ച്ച നിലനിർത്തുന്നതിന് ശരിയായ വിൻഡ്ഷീൽഡ് വൈപ്പറുകൾ അത്യന്താപേക്ഷിതമാണ്. വൈപ്പർ ബ്ലേഡുകളുടെ അവസ്ഥ പരിശോധിക്കുക, കേടുപാടുകൾ വന്നിട്ടുണ്ടോയെന്നും നോക്കണം. കൂടാതെ, വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് പരിശോധിച്ച് അത് ടോപ്പ് അപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കാഴ്ച്ച വർധിപ്പിക്കുന്നതിന് മഴയെ അകറ്റുന്ന ഗുണങ്ങളുള്ള ഒരു വാഷർ ഫ്ലൂയിഡ് ഉപയോഗിക്കുന്നതും പരിഗണിക്കാം. ഇതോടൊപ്പം കനത്ത മഴയിൽ ദൃശ്യപരത മെച്ചപ്പെടുത്താൻ നിങ്ങളുടെ ജനാലകളിൽ വെള്ളം വീണ് കാഴ്ച്ച തടസപ്പെടുത്തുന്ന ട്രീറ്റ്മെന്റുകളും ചെയ്യുന്നതും നല്ലൊരു തീരുമാനമായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ചാൽ മഴക്കാലത്ത് കാറിൽ ഒരു ആശങ്കകളും കൂടാതെ സുഖമായി യാത്ര ചെയ്യാനാവും.

More from DriveSpark

Article Published On: Tuesday, June 13, 2023, 13:35 [IST]
English summary
Key things you need to check in your car in monsoon season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X