ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

തങ്ങളുടെ കൈകൾ കൊണ്ട് കാറുകളും ബൈക്കുകളും താരങ്ങൾ തച്ചുടയ്ക്കുന്നത് ഹോളിവുഡ്, ബോളിവുഡ് ആക്ഷൻ സിനിമകളിലെ സ്ഥിരം കാഴ്ചകളാണ്. ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് സാധ്യമാവുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

എന്നാൽ ഇനി ആശ്ചര്യപ്പെടേണ്ട, പ്രമുഖ അമേരിക്കൻ കോമഡി - ഡ്രാമ ടെലിവിഷൻ സീരീസായ കോബ്ര കേയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് നഗരത്തിൽ നടത്തിയ കരാട്ടെ പ്രാങ്ക് ആണ് താഴെ നൽകിയ വീഡിയോയിലുള്ളത്.

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

സിനിമകളിലെ മിക്ക വാഹന സംഘട്ടന രംഗങ്ങളിലും ഉപയോഗിക്കുന്നത് സംവിധായകൻ മുൻനിർദേശിച്ച പ്രകാരമുള്ള രീതിയിൽ വാഹനങ്ങളുടെ ഭാഗങ്ങൾ ചേർത്ത് വച്ചാണ്. ഇവയിൽ നിശ്ചിത അളവിലുള്ള മർദ്ദം പ്രയോഗിച്ച് ഇടിക്കുമ്പോൾ ഈ ഭാഗങ്ങൾ മുറിയുന്നു.

Most Read: മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

ഇത്തരത്തിലുള്ള നിർമ്മിതികളാണ് വീഡിയോയിലുള്ള ക്രൂയിസർ ബൈക്കും വൈദ്യുത പോസ്റ്റുമെല്ലാം.സംഭവം ഇങ്ങനെയാണ്, തിരക്കുള്ള ന്യൂയോർക്ക് നഗരത്തിലെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ രണ്ട് നടന്മാർ നടത്തുന്ന പ്രാങ്ക് ആണ് വീഡിയോയിൽ.

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

കാഴ്ചയിൽ ഉയരം കുറഞ്ഞ നായക നടൻ റോഡിലൂടെ ഭക്ഷണം കഴിച്ച് നടന്ന് വരുമ്പോൾ ക്രൂയിസർ ബൈക്കിന്റെ ഉടമയായി അഭിനയിക്കുന്ന നടന്റെ മേൽ അവിചാരിതമായി കൂട്ടിമുട്ടുന്നു.

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

അതിന് ശേഷം ക്രൂയിസർ ബൈക്കുടമ നായക നടനുമായി വഴക്കിന് പോവുന്നു. ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി രണ്ട് പേരും ഉച്ചത്തിലാണ് സംസാരിക്കുന്നത്.

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

പരമാവധി ക്ഷമിച്ചതിന് ശേഷം വാഗ്വാദം അവസാനിക്കനാനെന്നോണം അടുത്തുള്ള വൈദ്യുത പോസ്റ്റ് നായക നടൻ ചവിട്ടിയൊടിക്കുന്നു, ക്രൂയിസർ ബൈക്ക് രണ്ട് തുണ്ടാക്കുന്നു.

Most Read: ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ - വില 65,700 രൂപ

ഒറ്റ വെട്ടിന് ബൈക്ക് രണ്ട് കഷണം — വീഡിയോ വൈറൽ

പെട്ടെന്നുള്ള ഈ അമാനുഷിക പ്രകടനത്തിൽ ചുറ്റുമുണ്ടായിരുന്ന എല്ലാവരും ഞെട്ടിത്തരിച്ച് നിന്ന് പോവുന്നു. നായക കഥാപാത്രം തന്റെ കരാട്ടെ അഭ്യാസ പ്രകടനം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

എന്തായാലും കരാട്ടെ പ്രദർശനം നന്നേ ഏറ്റു. അപ്രതീക്ഷിതമായ സംഭവം ആൾക്കാരിൽ നിന്ന് ചിരിയും അത്ഭുതവും ഉണർത്തി. ഏതായാലും കോബ്ര കേയുടെ രണ്ടാമത്തെ സീസൺ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരസ്യ പ്രചരണത്തിന്റെ വീഡിയോയ്ക്ക് യൂ ട്യൂബിൽ നല്ല പ്രതികരണമാണുള്ളത്.

More from DriveSpark

Article Published On: Friday, December 21, 2018, 17:52 [IST]
English summary
kid chops bike — video viral :read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X