മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

By Staff

മഹീന്ദ്ര മറാസോയ്ക്ക് ചന്തം പോരെന്നു ആരും പരാതിപ്പെടില്ല. കണ്ടു പരിചയിച്ച ഇന്നോവ, എര്‍ട്ടിഗ എംപിവികളില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമായി, 'സ്രാവിന്റെ' ആകാരത്തില്‍ വില്‍പ്പനയ്ക്കു വരുന്ന മറാസോ വിപണിയില്‍ പ്രചാരം നേടിക്കഴിഞ്ഞു. പുറംമോടിയുടെ കാര്യത്തില്‍ പരിഭവങ്ങളില്ലെങ്കിലും എംപിവിയുടെ അകത്തളത്തില്‍ പൂര്‍ണ്ണ പൊലിമ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടില്ല.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

എന്നാല്‍ വിഷമിക്കേണ്ട, ഇതിനുള്ള പരിഹാരം മഹീന്ദ്രയുടെ പക്കലുണ്ട്. പ്രശസ്ത ഇന്ത്യന്‍ കാര്‍ ഡിസൈനര്‍ ദിലീപ് ഛാബ്രിയ മറാസോയുടെ അകത്തളം പുനരാവിഷ്‌കരിക്കുകയാണ്. ഡിസി ഡിസൈന്‍ വിഭാവനം ചെയ്യുന്ന കസ്റ്റം നിര്‍മ്മിത മറാസോ പതിപ്പുകള്‍ തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങും.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

പതിവുപോലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമുള്ള ഡിസി മാജിക് മറാസോയിലും കാണാം. അകത്ത് ആഢംബരം തുളുമ്പി നില്‍ക്കുകയാണ്. തടിക്കും തുകലിനും ഉള്ളില്‍ ക്ഷാമമില്ല. ക്രോം അലങ്കാരങ്ങള്‍ മിതത്വം പാലിക്കുന്നു.

Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ക്യാബിന് പൂശിയിട്ടുള്ള ഇളം തവിട്ടുനിറം ഉള്ളിലെ ആഢബരാനുഭവം വര്‍ധിപ്പിക്കും. സാധാരണ മറാസോയില്‍ കുറച്ചുകൂടി കടുപ്പമേറിയ നിറശൈലിയാണ് ഒരുങ്ങുന്നത്. തടിനിര്‍മ്മിത ചട്ടക്കൂടിനകത്ത് സെന്റര്‍ കണ്‍സോള്‍ കാണാം.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

സ്റ്റീയറിംഗ് വീലിലും ഡോര്‍ പാഡുകളിലും തടിയും തുകലും സമാസമം ഇടംകണ്ടെത്തുന്നുണ്ട്. തുകലെന്ന് തോന്നിപ്പിക്കുന്ന മേല്‍ത്തരം അപ്‌ഹോള്‍സ്റ്ററിയാണ്'പവര്‍' സീറ്റുകള്‍ക്ക് (വൈദ്യുത പിന്തുണയോടുള്ളത്). എന്നാല്‍ യഥാര്‍ത്ഥ സൗകര്യങ്ങള്‍ മുഴുവന്‍ പിന്‍ നിരയിലാണ്.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

പിറകിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് പകരം വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ബിസിനസ് ക്ലാസ്സ് സീറ്റ് എംപിവിയില്‍ ഒരുങ്ങുന്നു. കാലുകള്‍ വെയ്ക്കാന്‍ പ്രത്യേകം ഫൂട്ട്‌റെസ്റ്റുകള്‍ സീറ്റിന്റെ ഭാഗമായുണ്ട്.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

കഴിഞ്ഞില്ല, 7.0 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജ്, മുന്‍ സീറ്റുകളോടു ഘടിപ്പിച്ച രണ്ടു വലിയ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളും മറാസോയ്ക്ക് ലഭിക്കുന്നു. ക്യാപ്റ്റന്‍ സീറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ച ടച്ച്പാഡ് കണ്‍സോള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സീറ്റ് ക്രമീകരണവും നിയന്ത്രിക്കാം.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ഇതിനുതാഴെയാണ് ഫ്രിഡ്ജ്. മടക്കിവെയ്ക്കാവുന്ന മേശകളും 12V ചാര്‍ജ്ജിംഗ് സോക്കറ്റുകളും മറാസോയുടെ പ്രായോഗികത വര്‍ധിപ്പിക്കും. മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എംപിവിക്ക് മൂന്നാംനിര നഷ്ടപ്പെടുന്നുണ്ടെന്ന് ഇവിടെ പരാമര്‍ശിക്കണം.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

എന്തായാലും എംപിവിയുടെ പുറംമോടിയില്‍ ഡിസി ഡിസൈന്‍ കൈവെച്ചിട്ടില്ല. 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോടു കൂടി), മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡല്‍ കൂടിയാണ് മറാസോ. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേ സഹായിക്കും.

Most Read: ലംബോര്‍ഗിനിയും ടെസ്‌ലയും മത്സരിച്ചാല്‍ — ആരു ജയിക്കും?

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എംപിവിയിലുണ്ട്.

മഹീന്ദ്ര മറാസോയിലും കൈവെച്ച് ഡിസി ഡിസൈന്‍

ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമെ എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങുകയുള്ളൂ.

Most Read Articles

Malayalam
English summary
Mahindra Marazzo Also Gets This DC Custom Edition At Launch. Read in Malayalam.
Story first published: Saturday, December 15, 2018, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X