ലംബോര്‍ഗിനിയും ടെസ്‌ലയും മത്സരിച്ചാല്‍ — ആരു ജയിക്കും?
വൈദ്യുത കാറോ, ഇന്ധന കാറോ - മികച്ചത് ഏതെന്ന തര്‍ക്കം വാഹന ലോകത്ത് പതിയെ പിടിമുറുക്കുകയാണ്. ഇന്ന് കരുത്തിലും വേഗത്തിലും വൈദ്യുത കാറുകളൊട്ടും പിന്നിലല്ല. പെട്രോള്‍, ഡീസല്‍ കാറുകളോടു കിടപിടിക്കാനുള്ള പ്രാപ്തി വൈദ്യുത മോഡലുകള്‍ കൈവരിക്കുമ്പോള്‍ ആരുടെ പക്ഷം ചേരണമെന്ന് വാഹന പ്രേമികള്‍ കുഴങ്ങിനില്‍ക്കുന്നു.

കാര്യമെന്തൊക്കെ പറഞ്ഞാലും വൈദ്യുത കാറുകള്‍ക്ക് ശബ്ദമില്ല. ചെറിയ ഒരു മൂളല് മാത്രമേയുള്ളൂ. V8, V10 എഞ്ചിന്‍ കാറുകള്‍ പകരുന്ന ചടുലമായ ആവേശം കാണികളിലെത്തിക്കാന്‍ വൈദ്യുത കാറുകള്‍ക്ക് പറ്റില്ലെന്നാണ് ആരാധകരുടെ വാദം. ശരിയായിരിക്കാം, എന്നാല്‍ ഇരു പതിപ്പുകളും തമ്മില്‍ മുഖാമുഖം മാറ്റുരച്ചാലോ?

ലംബോര്‍ഗിനി ഉറൂസ് - ടെസ്‌ല മോഡല്‍ എക്‌സ് മത്സരം ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്. ഒരുഭാഗത്ത് നാലു സിലിണ്ടര്‍ V8 എഞ്ചിന്‍ തുടിക്കുന്ന ഉറൂസ്; മറുഭാഗത്ത് ഇരട്ട മോട്ടോറുകളുള്ള ടെസ്‌ല മോഡല്‍ എക്‌സ് P100D. കടലാസില്‍ രണ്ടുപേരും ശക്തര്‍.
Most Read: ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

ഇരട്ട ടര്‍ബ്ബോ പിന്തുണയുള്ള ലംബോര്‍ഗിനി ഉറൂസ് 641 bhp കരുത്തും 850 Nm torque ഉം പരമാവധി അവകാശപ്പെടുമ്പോള്‍ ടെസ്‌ല മോഡല്‍ എക്‌സ് കുറിക്കുന്നത് 588 bhp കരുത്തും 1,247 Nm torque ഉം. ഞൊടിയിടയില്‍ നൂറു കിലോമീറ്റര്‍ വേഗം തൊടാനുള്ള മോഡല്‍ എക്‌സിന്റെ കഴിവ് വാഹന ലോകത്ത് പ്രസിദ്ധമാണ്.

2.9 സെക്കന്‍ഡുകള്‍ മതി ടെസ്‌ല എസ്‌യുവിക്ക് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍. ഇക്കാര്യത്തില്‍ ലംബോര്‍ഗിനി ഉറൂസും മോശക്കാരനല്ല; 3.6 സെക്കന്‍ഡുകള്‍ കൊണ്ടു എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഉറൂസും കുറിക്കും നൂറു കിലോമീറ്റര്‍ വേഗം.

നാലു റൗണ്ടുകളിലായാണ് മത്സരം. അവസാന റൗണ്ടില്‍ 32 കിലോമീറ്റര്‍ വേഗത്തില്‍ നിന്നാണ് ഇരു എസ്‌യുവികളും ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുന്നത്. റൗണ്ടുകളുടെ തുടക്കത്തില്‍ ഉറൂസിന് മുന്നില്‍ കുതിച്ചുകയറുന്ന ടെസ്‌ല എസ്‌യുവിയെ ദൃശ്യങ്ങളില്‍ കാണാം.

ഞൊടിയിടയില്‍ വൈദ്യുത കാറുകള്‍ക്ക് ആക്‌സിലറേഷന്‍ ലഭിക്കുമെന്നതിനാല്‍ മത്സരത്തില്‍ നേരിയ മുന്‍തൂക്കം മോഡല്‍ എക്‌സ് പ്രകടമാക്കുന്നു. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം മോട്ടോറിലെത്തി ടോര്‍ഖ് സൃഷ്ടിക്കപ്പെടാന്‍ ക്ഷണനേരം മാത്രം മതി.

ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ തന്നെ വൈദ്യുത മോട്ടോറില്‍ നിന്നു ടോര്‍ഖ് ഇരച്ചെത്തുമെന്ന് സാരം. ഇന്ധന കാറുകളുടെ കാര്യത്തില്‍ ചിത്രമിതല്ല. ഇന്ധനം കത്തിയുണ്ടാകുന്ന ഊര്‍ജ്ജം പിസ്റ്റണുകളെ ചലിപ്പിക്കും. തുടരെയുള്ള ഈ പ്രക്രിയയാണ് കരുത്തുത്പാദനത്തിലേക്ക് നയിക്കുന്നത്.

എന്തായാലും ഇരു എസ്‌യുവികളും ഈരണ്ട് റൗണ്ടുകള്‍ വീതം മത്സരത്തില്‍ ആദ്യമെത്തി. തുടക്കം പതുക്കെയാണെങ്കിലും മണിക്കൂറില്‍ 300 കിലോമീറ്ററിന് മുകളില്‍ കുതിക്കാനുള്ള കഴിവ് ഉറൂസിനെ തുണച്ചു. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി വിപണിയില്‍ കൊണ്ടുവരുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.
Most Read: ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍
കണ്ണഞ്ചും നേരംകൊണ്ടു നൂറു കിലോമീറ്റര്‍ വേഗത്തിലെത്തുമെങ്കിലും ഭാരമാണ് ടെസ്‌ല മോഡല്‍ എക്‌സിന് കടിഞ്ഞാണിടുന്ന പ്രധാന ഘടകം. ഇരട്ട മോട്ടോറുകള്‍ക്കായി ഭാരവും വലുപ്പവുമുള്ള ബാറ്ററി സംവിധാനം മോഡല്‍ എക്‌സില്‍ ഒരുങ്ങുന്നുണ്ട്. വിപണിയില്‍ ഒന്നരകോടിക്ക് മുകളിലാണ് ടെസ്‌ല മോഡല്‍ എക്‌സിന് വില. മൂന്നുകോടി രൂപ ലംബോര്‍ഗിനി ഉറൂസും കുറിക്കുന്നു.


Click it and Unblock the Notifications








