ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

By Staff

മൂന്നുവര്‍ഷം മുമ്പാണ് മഹീന്ദ്ര ഇറ്റാലിയന്‍ കമ്പനി പിനിന്‍ഫറീന സ്വന്തമാക്കുന്നത്. ഫെറാറിയുടെ സ്‌പോര്‍ട്‌സ് കാറുകളുടെ രൂപകല്‍പ്പനയിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ ഐതിഹാസിക ആഢംബ കോച്ച് നിര്‍മ്മാതാക്കള്‍; 1930 -ല്‍ കറോസെറിയ പിനിന്‍ഫറീന എന്ന കോച്ച് നിര്‍മ്മാണ കമ്പനിക്ക് തുടക്കമിടുമ്പോള്‍ സ്ഥാപകന്‍ ബറ്റിസ്റ്റ പിനിന്‍ ഫറീന സ്വപ്‌നം കണ്ടു, വില്‍പ്പനയ്‌ക്കെത്തുന്ന പിനിന്‍ഫറീന കാറുകളെ.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

എന്നാല്‍ തൊണ്ണൂറൂവര്‍ഷം വേണ്ടി വന്നു കമ്പനിക്ക് ബറ്റിസ്റ്റയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍. PF0 എന്ന കോഡുനാമമുള്ള വൈദ്യുത ഹൈപ്പര്‍കാറിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഓട്ടോമൊബീലി പിനിന്‍ഫറീന ഇന്ന്. കമ്പനി പുറത്തിറക്കുന്ന ആദ്യ കാറിന് പേരും തീരുമാനിച്ചു - ബറ്റിസ്റ്റ.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

2019 മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പിനിന്‍ഫറീന ബറ്റിസ്റ്റ ലോക ജനതയ്ക്ക് മുന്നില്‍ അവതരിക്കും. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വേഗവും കരുത്തുമുള്ള ഇറ്റാലിയന്‍ കാറായിരിക്കും ബറ്റിസ്റ്റയെന്ന് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫറീന പറയുന്നു.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

ഫെറാറി, ലംബോര്‍ഗിനി, പഗാനി തുടങ്ങിയ ഐതിഹാസിക ബ്രാന്‍ഡുകളുടെ നാട്ടില്‍ നിന്നും അവരെ കടത്തിവെട്ടുന്ന പുത്തന്‍ അവതാരം; ബറ്റിസ്റ്റയിലേക്കു ആകാംഷയോടെ ഉറ്റുനോക്കുകയാണ് വാഹന പ്രേമികള്‍.

Most Read: എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

പൂര്‍ണ്ണമായും വൈദ്യുത കരുത്തിലാണ് കാര്‍ ഓടുക. 1,900 bhp കരുത്തും 2,300 Nm torque ഉം ഞൊടിയിടയില്‍ മോട്ടോര്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കടക്കാന്‍ രണ്ടു സെക്കന്‍ഡുകള്‍ പൂര്‍ണ്ണമായും വേണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

മണിക്കൂറില്‍ 402 കിലോമീറ്ററിന് മുകളില്‍ കുതിക്കാന്‍ ബറ്റിസ്റ്റയ്ക്ക് കഴിയും. അതായത് ഇന്നത്തെ ഫോര്‍മുല വണ്‍ കാറുകളെക്കാള്‍ വേഗം പിനിന്‍ഫറീന ബറ്റിസ്റ്റ കുറിക്കും. ഇത്രയേറെ കരുത്തിലും ഒറ്റ ചാര്‍ജ്ജില്‍ 483 കിലോമീറ്റര്‍ ദൂരമോടാന്‍ ബറ്റിസ്റ്റയ്ക്ക് കഴിയുമെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

മോഡലിന്റെ ടീസര്‍ നേരത്തെ കമ്പനി പുറത്തുവിടുകയുണ്ടായി. പ്രകടനക്ഷമത മുന്‍നിര്‍ത്തി കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമായിരിക്കും പുറംമോടി. രൂപകല്‍പ്പനയില്‍ എയറോഡൈനാമിക് ശൈലികള്‍ ശ്രദ്ധയാകര്‍ഷിക്കും.

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

ആകെമുഴുവന്‍ ബറ്റിസ്റ്റയുടെ 150 യൂണിറ്റുകള്‍ മാത്രമെ പിനിന്‍ഫറീന നിര്‍മ്മിക്കുകയുള്ളൂ. ഇതില്‍ അമ്പതു യൂണിറ്റ് അമേരിക്കന്‍ വിപണിയിലെത്തും. അമ്പതെണ്ണം പശ്ചിമേഷ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കു വരും.

Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

യൂറോപ്പിലേക്കും അമ്പതു യൂണികളെയാണ് പിനിന്‍ഫറീന പുറത്തിറക്കുക. 2020 രണ്ടാംപാദം മുതല്‍ ബറ്റിസ്റ്റ യൂണിറ്റുകളുടെ നിര്‍മ്മാണം തുടങ്ങുമെന്നാണ് വിവരം. കാറിന് ഇരുപത്തഞ്ച് ലക്ഷം അമേരിക്കന്‍ ഡോളറോളം വില രാജ്യാന്തര വിപണിയില്‍ പ്രതീക്ഷിക്കാം (ഏകദേശം 18.12 കോടി രൂപ).

ഫെറാറിയെ കടത്തിവെട്ടും മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

ഫെറാറിയെ കൂടാതെ ഫിയറ്റ്, ജനറല്‍ മോട്ടോര്‍സ്, ആല്‍ഫ റോമിയോ, പ്യൂഷോ, ലാന്‍സിയ, മാസെരാട്ടി, ഹ്യുണ്ടായി, ദേവു തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്കും പിനിന്‍ഫറീന കോച്ച് രൂപകല്‍പ്പന ചെയ്തു നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
Pininfarina Battista To Debut In 2019 Geneva Motor Show. Read in Malayalam.
Story first published: Tuesday, December 11, 2018, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X