കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

പെര്‍ഫോര്‍മന്‍സ് കാറുകളുടെ കുത്തൊഴുക്കിന് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ച് കൊണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. പ്രത്യേകിച്ച് ഹോട്ട് ഹാച്ചുകൾ അരങ്ങുവാണിരുന്ന കാലം ഓർമവരുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നായിരിക്കാം ഫിയറ്റ് പുന്തോ അബാർത്തിന്റേത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

അസാധാരണമായ ശക്തിയേറിയ എഞ്ചിനുമായെത്തി പെർഫോമൻസ് കാർ പ്രേമികളുടെ മനസിലേക്ക് കയറിപ്പറ്റിയ പുന്തോ ഹാച്ച്ബാക്കിന്റെ കരുത്തേറിയ വകഭേദമായിരുന്നു അബാർത്ത്. ശരിക്കും പറഞ്ഞാൽ പോളോ GT ടിഎസ്ഐയുടെ പ്രവേശനത്തോടെ 2010-ലാണ് പെർഫോമൻസ് കാറുകളുടെ മുഖഛായ തന്നെ മാറിയത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

ഫോക്‌സ്‌വാഗണിന്റെ ലോഞ്ചിന് ശേഷമാണ് അബാർത്ത് പുന്തോ വരുന്നതും. അബാർത്ത് പുന്തോ ശക്തമായ എഞ്ചിൻ ഉള്ള ഒരു പരമ്പരാഗത പുന്തോ തന്നെ ആയിരുന്നു. പറഞ്ഞുവന്നത് അതു കൊണ്ടുനടന്ന സൗന്ദര്യശാസ്ത്രവും സവിശേഷതകളെയുമാണ്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആള് വേറെ ലെവലായിരുന്നു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

കഥയിലേക്ക് കടക്കുന്നതിനു മുമ്പ് എന്താണ് അബാർത്ത് എന്നതിനെക്കുറിച്ച് ഒരു സംക്ഷിപ്തമായി പറയാം. ലളിതമായി പറഞ്ഞാൽ ഫിയറ്റിന്റെ പെർഫോമൻസ് ഡിവിഷനാണ് അബാർത്ത് എന്നു പറയാം. മെർസിഡീസ് ബെൻസിന്റെ എഎംജിയെപ്പോലെ ഫിയറ്റിന്റെ ഏക സ്പോർട്സ് ബ്രാൻഡാണ് അബാർത്ത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

അതിനാൽ പുന്തോയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയത് അബാർത്ത് വേരിയന്റ് പുറത്തിറക്കിയതും. ഇന്ത്യന്‍ ഹാച്ച്ബാക്കുകള്‍ക്ക് പെര്‍ഫോര്‍മന്‍സ് മുഖം നല്‍കാം എന്ന് ചൂണ്ടിക്കാട്ടിയ അവതാരങ്ങളില്‍ ഒന്നാണ് പുന്തോ അബാര്‍ത്ത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

2015-ൽ, ഫോക്‌സ്‌വാഗൺ GT ടിസിഐ അവതരിപ്പിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അബാർത്ത് ഇന്ത്യയിൽ പെട്രോൾ ഹെഡ്‌ഡുകൾക്കായി പുന്തോ അബാർത്ത് പുറത്തിറക്കിയത്. അന്ന് വിപണി അടക്കിവാണിരുന്ന ഫോക്‌സ്‌വാഗനെപ്പോലുള്ള വരെ കീഴടക്കാനാണ് അബാർത്തിനെ ഫിയറ്റ് കളത്തിലിറക്കിയത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

കൂടാതെ ഈ അബാർത്ത് ബാഡ്ജും ട്രീറ്റ്‌മെന്റും ഉപയോഗിച്ച് പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പുന്തോ ആയിരുന്നു ഇത്. അതായത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ സവിശേഷതകളിലും സൗന്ദര്യശാസ്ത്രത്തിലും സമ്പന്നമായിരുന്നു ഇതെ ന്നാണ് അർഥമാക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഹോട്ട് ഹാച്ച്ബാക്കിന് 9.95 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

അബാർത്ത് പുന്തോ ചെറിയ 1.4 ലിറ്റർ 4 സിലിണ്ടർ എഞ്ചിനിലാണ് വിപണിയിൽ എത്തിയത്. ഇന്ത്യൻ വിപണിയിൽ എത്തിയ ആദ്യത്തെ ടർബോ പെട്രോൾ എഞ്ചിനുകളിൽ ഒന്നാണ് ഈ ചെറിയ മോട്ടോർ. 1.4 ലിറ്റർ ശേഷി മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഫോഴ്‌സ്‌ഡ് ഇൻഡക്ഷൻ കാരണം, കപ്പാസിറ്റി മാത്രമായിരുന്നു ചെറുതായി പറയാനുണ്ടായിരുന്നത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

ഈ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 145 bhp കരുത്തിൽ 212 Nm torque വരെ സൃഷ്ടിക്കാൻ കഴിയുമായിരുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഫിയറ്റ് പുന്തോ അബാർത്ത് ഒരു ഫ്രണ്ട് വീൽ കാറായിരുന്നു. പവറിന്റെ കാര്യം എടുത്താൽ 1.5 ലിറ്റർ എഞ്ചിനുള്ള പുതിയ ഹോണ്ട സിറ്റി വരെ പരമാവധി 121 bhp പവർ മാത്രമാണ് വികസിപ്പിക്കുന്നത്.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

അതായത് വലിപ്പവും ഭാരവും കണക്കിലെടുത്താൽ പുന്റോ ഏറെ മുന്നിലായിരുന്നുവെന്നു വേണം പറയാൻ. കൂടാതെ, ഈ എഞ്ചിന്റെ സാങ്കേതിക സവിശേഷതകൾ പോളോയുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനേക്കാൾ കൂടുതലായിരുന്നു. ഏകദേശം 8.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഫിയറ്റ് പുന്തോ അബാർത്തിന് ശേഷിയുണ്ടായിരുന്നു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

ഈ മികച്ച എഞ്ചിനു പുറമെ 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്‌ വീലുകൾ, വശങ്ങളിലും വിങ് മിററുകളിലും ഗ്രില്ലിലും സ്റ്റിയറിങ് വീലിലുമുള്ള അബാര്‍ത്ത് മുദ്ര, പ്രത്യേക സീറ്റുകള്‍ തുടങ്ങിയവയായായിരുന്നു ഫിയറ്റ് പുന്തോ അബാർത്തിന്റെ പ്രധാന സവിശേഷതകള്‍.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

കരുത്തിന് പുറമെ മികച്ച നിയന്ത്രണം, കടുപ്പമേറിയ സസ്‌പെന്‍ഷന്‍, മികച്ച ബ്രേക്കുകള്‍ തുടങ്ങിയവയാണ് അബാര്‍ത്ത് പുന്തോയുടെ പ്രധാന സവിശേഷതകള്‍. ഇക്കാര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും അബാർത്തിന് ഇന്ത്യയിൽ മികച്ച വിൽപ്പന നേടാനായില്ലെന്നതാണ് യാഥാർഥ്യം.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

ഇന്ത്യയിലെ കാർ നിർമാതാക്കൾക്കിടയിൽ ഫിയറ്റിന് മികച്ച പ്രശസ്തി ഉണ്ടായിരുന്നില്ല. കൂടാതെ ഫിയറ്റ് ഡിഎൻഎ ആയതിനാൽ ഷോറൂമിൽ ഒരെണ്ണം വാങ്ങാൻ അധികമാരും എത്തിയില്ലെന്നു വേണം പറയാൻ. ഉയർന്ന മെയിന്റനെൻസ് കോസ്റ്റും റിഫൈൻമെന്റില്ലായ്മയെല്ലാം പലരും ഫിയറ്റ് കാറുകളുടെ പോരായ്‌മയായി എടുത്തു പറഞ്ഞു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

മികച്ച കരുത്തുറ്റ എഞ്ചിൻ ഉണ്ടായതിന്റെ ഫലമായി സസ്പെൻഷനും സ്പോർട്ടിയറായി മാറി. എന്നാൽ ഫിയറ്റ് പുന്തോ അബാർത്തിന്റെ മൊത്തത്തിലുള്ള ഡൈനാമിക്സും പാക്കേജും അത്ര ആവേശകരമായിരുന്നില്ല.വാഹനത്തിന്റെ എർഗണോമിക്സിലും ഡൈനാമിക്സിലും ചില പിഴവുകൾ ഉണ്ടായിരുന്നു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

ഉദാഹരണമായി പറഞ്ഞാൽ സീറ്റിന്റെയും സ്റ്റിയറിംഗ് ക്രമീകരണവും ഉണ്ടായിരുന്നിട്ടും ഡ്രൈവറുടെ സീറ്റിംഗ് പൊസിഷൻ അൽപ്പം മോശമായിരുന്നു. പല ഡ്രൈവർമാർക്കും സുഖപ്രദമായ ഡ്രൈവിംഗ് പൊസിഷനുകൾ കണ്ടെത്തുന്നത് മിക്കവാറും അസാധ്യമായിരുന്നു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

മേൽപ്പറഞ്ഞ കാരണങ്ങളാൽ ആളുകൾ ഇപ്പോഴും ഫോക്സ്‌വാഗൺ പോളോ ജിടി ടിഎസ്‌ഐ ഓടിക്കുന്നതിനാണ് കൂടുതൽ വിശ്വസനീയവും കൂടുതൽ പ്രായോഗികവുമെന്ന് ചിന്തിച്ചു. കൂടാതെ, പുന്തോയിൽ ഇല്ലാതിരുന്ന ഒരു ഓപ്ഷണൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഓപ്ഷനും പോളോയ്ക്ക് ഉണ്ടായിരുന്നു.

കാറുകളിലെ കരിന്തേൾ, ഓർത്തെടുക്കാം ഫിയറ്റ് പുന്തോ അബാർത്തിനെ

എങ്കിലും പുന്തോ അബാർത്തിന്റെ വരവോടെ 2015-ൽ ടർബോ പെട്രോളിന്റെയും അതിശക്തമായ കാറുകളുടെയും ട്രെൻഡ് വർധിച്ചുകൊണ്ടിരുന്നു. ഇവയെല്ലാം ഈ പെർഫോമൻസ് കാറിന്റെ മരണത്തിലേക്ക് നയിക്കുകയും ചെയ്‌തു.

More from DriveSpark

Article Published On: Tuesday, September 6, 2022, 18:47 [IST]
English summary
King of performance the fiat punto abarth sporty hatchback
കൂടുതല്‍... #ഫിയറ്റ് #fiat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X