ആനയോ? അതുക്കും മേലെ ആനവണ്ടി — വീഡിയോ
കെഎസ്ആർടിസിയെ കുറിച്ചുള്ള പല വാർത്തകളും വീഡിയോകളും മുമ്പും നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഇതിൽ മിക്ക വാർത്തകളും കെഎസ്ആർടിസിയോടുള്ള നമ്മുടെ ഇഷടം കൂട്ടുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഹർത്താലുകൾക്ക് സർവ്വീസ് നടത്തുക, ദുർഘടമായ നിരത്തുകളിലൂടെയുള്ള സാഹസികയാത്ര തുടങ്ങിയ കെഎസ്ആർടിസി വീരഗാഥകൾ പലതാണ് നമ്മുടെ നാട്ടിൽ.

എന്നാലിപ്പോൾ കെഎസ്ആർടിസിയെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Most Read: ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ആനവണ്ടി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ കെഎസ്ആർടിസി ഇത്തവണ കാട്ടാനയ്ക്ക് മുന്നിൽ തന്നെയാണ് പെട്ടിരിക്കുന്നത്. സാക്ഷാൽ ഒറ്റയാന് മുന്നിൽ പതറാതെ നിന്ന കെഎസ്ആർടിസി ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ച് കഴിഞ്ഞു.

ശബരിമലയിൽ നിന്ന് മടങ്ങും വഴിയിൽ റോഡിന്റെ വശത്ത് ഇടം പിടിച്ച് നിൽക്കുകയായിരിന്നു ഈ ഒറ്റയാൻ. ആളിത്തിരി പോക്കിരിയാണെന്ന് വീഡിയോ ദൃശ്യങ്ങളിലെ ആ വരവിൽ നിന്ന് തന്നെ വ്യക്തമാണ്.

കെഎസ്ആർടിസിയ്ക്ക് മുന്നിലുണ്ടായിരുന്ന ജീപ്പ് പോലും കൊമ്പന്റെ വരവിന് മുമ്പിൽ അടിപതറി പിന്നോട്ട് വലിഞ്ഞു. ഈ അവസരത്തിലാണ് നമ്മുടെ കെഎസ്ആർടിസി ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന മട്ടിൽ കൊമ്പനെ തെല്ലും കൂസാതെ മുന്നോട്ട് പോയത്.
Most Read: ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍
ബസിലുണ്ടായിരുന്ന വിനീത് എന്ന യാത്രക്കാരനാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ സൂപ്പർ ഹീറോ പരിവേഷത്തിലാണ് കെഎസ്ആർടിസി ഇപ്പോൾ.
Source: Manorama News


Click it and Unblock the Notifications








