ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ഇന്ത്യക്കാരുടെ എസ്‌യുവി പ്രണയം ഇപ്പോൾ കാർ വിപണിയിൽ നിലനിൽക്കുന്നൊരു ട്രെൻഡാണ്. ഓഫ് റോഡ് ഡ്രൈവിന് സഹായകമാവുന്ന എസ്‌യുവികൾ ഇന്ത്യൻ വിപണിയും നിരത്തതും ഒരുപോലെ കീഴടക്കിയിരിക്കുകയാണ്. 2019 -ൽ ഇന്ത്യൻ വാഹന വിപണി കാത്തിക്കുന്ന എസ്‌യുവികളിലൂടെയൊന്ന് കണ്ണോടിക്കാം.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

1. നിസാൻ കിക്ക്‌സ്

ഇന്ത്യൻ വിപണിയിലെ വിൽപ്പന ചെറുതായി ഇടിഞ്ഞെങ്കിലും പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചത് വരാൻ ഒരുങ്ങിയിരിക്കുകയാണ് നിസാൻ. ഇത്തവണ കിക്ക്‌സ് എന്ന എസ്‌യുവിയുമായാണ് നിസാൻ പൊരുതാൻ ഉദ്ദേശിക്കുന്നത്.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

B0 പ്ലാറ്റ്ഫോമിലായിരിക്കും കിക്ക്‌സ് എസ്‌യുവി ഇന്ത്യയിൽ ലഭ്യമാവുക.

Most Read: ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ജനുവരി 22 -ന് എത്തുന്ന നിസാൻ കിക്ക്‌സ് എസ്‌യുവി റെനോയുടെ ഡസ്റ്റർ, കാപ്ച്ചർ എന്നീ പതിപ്പുകൾക്കായിരിക്കും വെല്ലുവിളിയാവുക. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളായിരിക്കും കിക്ക്‌സ് എസ്‌യുവിയ്ക്ക് ഉണ്ടാവുക.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

2. ടാറ്റ ഹാരിയർ

ഇന്ത്യൻ വാഹന ഭീമന്മാരായ ടാറ്റയുടെ പക്കൽ നിന്ന് എത്തുന്ന പ്രധാനിയാണ് ഹാരിയർ. 2018 ഓട്ടോ എക്സ്പോയിലാണ് H5X ആശയത്തിൽ നിർമ്മിച്ച, അഞ്ച് സീറ്റർ ടാറ്റ ഹാരിയർ എസ്‌യുവി ആദ്യം പ്രദർശിപ്പിച്ചത്.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ടർബോ ചാർജിംഗുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹാരിയറിനുണ്ടാവുക. ഇത് 138 Bhp കരുത്തും 350 Nm torque ഉം നൽകും. മാനുവൽ ട്രാൻസ്മിഷനും ഫ്രണ്ട് വീൽ ഡ്രൈവുമുള്ള ടാറ്റ ഹാരിയർ എസ്‌യുവി ഈ മാസം അവസാനത്തോടെ തന്നെ വിപണിയിലെത്തും.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

3. മഹീന്ദ്ര XUV300

മാരുതി വിറ്റാര ബ്രെസ്സയ്ക്കുള്ള മഹീന്ദ്രയുടെ മറുപടിയാണ് ഫെബ്രുവരി മദ്ധത്തോടെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

സാംഗ്‌യോംഗ്‌ ടിവോളി പ്ലാറ്റ്ഫോമിലാണ് മഹീന്ദ്രയുടെ ഈ പുത്തൻ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ തന്നെ മറാസോ MPV -യുടേതിന് സമാനമായ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരിക്കും XUV300 -യിലും ഉണ്ടാവുക.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ടർബോ ചാർജിംഗുള്ള 1.2 ലിറ്റർ പെട്രോൾ വകഭേദവും ഉണ്ടാവും. പ്രീമിയം സബ് 4 മീറ്റർ എസ്‌യുവിയായ മഹീന്ദ്ര XUV300, ഫോർ വീൽ ഡിസ്ക് ബ്രേക്ക്, ഇരട്ട DRL, ഏഴ് എയർബാഗുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ നൽകുന്നു.

Most Read: പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

4. ജീപ്പ് കോമ്പസ് ട്രെയിൽഹൊക്ക്

ഏറ്റവും മികച്ച, എന്നാൽ പോക്കറ്റ് കാലിയാക്കാത്ത എസ്‌യുവി. കോമ്പസ് ട്രെയിൽഹൊക്കിനെ കുറിച്ച് ഇതിലും ചുരുങ്ങിയ വാക്കുകളിൽ പറയാൻ സാധിക്കില്ല.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ജീപ്പ് കുടുംബത്തിൽ നിന്ന് വരുന്ന ഈ എസ്‌യുവി ഇതിനകം തന്നെ സൽപ്പേര് നേടിക്കഴിഞ്ഞു. ട്രെയിൽഹൊക്കിനിറെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 168 Bhp കരുത്തും 360 Nm torque ഉം നൽകും. ഫോർ വീൽ ഡ്രൈവ്, ഫോർ വീൽ ലോക്ക് എന്ന സവിശേഷതകൾ ഉണ്ട്.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

5. ഹ്യുണ്ടായി സ്റ്റിക്‌സ്‌

2016 ഓട്ടോ എക്സ്പോയിലാണ് കാർലിനോ ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഹ്യുണ്ടായി സ്റ്റിക്‌സ്‌ ആദ്യമായി പ്രദർശിപ്പിച്ചത്. 2019 ഏപ്രിലിൽ നടക്കുന്ന ന്യൂയോർക്ക് ഷോയിൽ സ്റ്റിക്‌സ്‌ എത്താനാണ് സാധ്യത.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ലോക കാർ വിപണിയിൽ എത്തിയാൽ വൈകാതെ തന്നെ സ്റ്റിക്‌സ്‌ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം. സ്റ്റിക്‌സിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 118 Bhp കരുത്ത് നൽകുമ്പോൾ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 115 Bhp കരുത്ത് നൽകുന്നു.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

6. ഹ്യുണ്ടായി കോന

ഭാവിയിലെ കാറുകൾ എന്ന് വിശേഷണമുള്ള ഇലക്ട്രിക് കാറുകളും എസ്‌യുവി ശ്രേണി പരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. കോനയാണ് ഹ്യുണ്ടായി കാർ ശ്രേണിയിൽ നിന്നും വരുന്ന ഇലക്ട്രിക് എസ്‌യുവി കാർ.

Most Read: എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

2019 ജൂലൈയിലാണ് ഈ ആദ്യ ഇലക്ട്രിക് എസ്‌യുവി കാർ ഇന്ത്യൻ വിപണിയിലെത്തുക. 39KW ബാറ്ററിയാണ് ഹ്യുണ്ടായി കോനയ്ക്ക് കരുത്തേകുക. ഇത് 312 കിലോമീറ്റർ ദൂരം വരെ താണ്ടാൻ കോനയെ സഹായിക്കും. പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

7. കിയ SP

കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, 2018 ഓട്ടോ എക്സ്പോയിലാണ് SP ആശയം പ്രദർശിപ്പിച്ചത്. 2019 മദ്ധ്യത്തോടെ വിപണിയിലെത്തുന്ന കിയ എസ്‌യുവി നിർമ്മിക്കുന്നത് ആന്ധ്രപ്രദേശിലായിരിക്കുമെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ കിയ ലഭ്യമാവും. എഞ്ചിൻ ശേഷി 1.6 ലിറ്ററായിരിക്കും. വിപണിയിലെത്തിയാൽ ഹ്യുണ്ടായി ക്രെറ്റയ്ക്കായിരിക്കും കിയ SP എതിരാളിയാവുക.

Most Read: ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

8. എംജി ഹെക്ടർ

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന കമ്പനിയായ മോറിസ് ഗാരേജ് (എംജി) പുറത്തിറക്കുന്ന ഫുൾ സൈസ് പ്രീമിയം എസ്‌യുവിയാണ് ഹെക്ടർ. പുതിയ ഹോണ്ട CR-V -യെക്കാളും വലുതായിരിക്കും എംജി ഹെക്ടർ.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

ടർബോ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ലഭ്യമാവുന്ന എംജി ഹെക്ടറിന്റെ എഞ്ചിൻ ശേഷി 2.0 ലിറ്ററായിരിക്കും. 2020 -ഓടെ എത്തുന്ന എംജി ഹെക്ടർ, ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലായിരിക്കും വരിക.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

9. ഏഴ് സീറ്റർ ടാറ്റ ഹാരിയർ

ഈ വർഷാവസാനത്തോടെ തന്നെ ടാറ്റ തങ്ങളുടെ ഏഴ് സീറ്റർ ടാറ്റ ഹാരിയർ വിപണിയിലെത്തിക്കും. ഏഴ് സീറ്റ് കൂടാതെ 2.0 ലിറ്റർ ക്രയോടെക് എഞ്ചിനുണ്ട് എന്നതാണ് ഈ എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. എഞ്ചിൻ 173 Bhp കരുത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

10. റെനോ ഡസ്റ്റർ

രണ്ട് വർഷം മുമ്പ് 2017 -ലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ ഡസ്റ്റർ വിപണിയിലെത്തിച്ചത്. പരിഷ്കരിച്ച ഫീച്ചറുകളുമായാണ് പുതിയ ഡസ്റ്റർ എത്തുന്നത്. B0 പ്ലാറ്റ്ഫോമിലായിരിക്കും പുത്തൻ ഡസ്റ്റർ വരുന്നത്.

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

പെട്രോൾ, ഡീസൽ വകഭേദങ്ങളിലും മുഖം മിനുക്കിയ റെനോ ഡസ്റ്റർ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം. 2019 അവസാനത്തോടെ റെനോ ഡസ്റ്റർ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

More from DriveSpark

Article Published On: Saturday, January 12, 2019, 14:53 [IST]
English summary
ten upcoming suv's of indian market: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X