എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

വാഹനപ്രേമികൾക്ക് ഏറെ പ്രിയങ്കരമായ യമഹ R15 -ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. R15 V3.0 എന്ന് വിളിപ്പേരുള്ള മൂന്നാം തലമുറ ബൈക്ക് ഇരട്ട ചാനൽ എബിഎസോടെയുള്ളതാണ്.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

1.39 ലക്ഷം രൂപയാണ് പരിഷ്കരിച്ച യമഹ R15 -ന്റെ വില. 2019 യമഹ R15 വരുന്നത് പുത്തൻ നിറത്തിലായിരിക്കും. R15 -ന്റെ ഡാര്‍ക്‌നൈറ്റ്‌ (ബ്ലാക്ക്) നിറപ്പതിപ്പിന് ഇത്തിരി വില കൂടും. 1.41 ലക്ഷം രൂപ വിലയാണ് ഈ നിറപ്പതിപ്പിന് വില.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

രണ്ടു വിലകളും ദില്ലി എക്സ്ഷോറൂമിലേതാണ്. 2018 ഓട്ടോ എക്സപോയിലാണ് യമഹ R15 V3.0 ആദ്യം പ്രദർശിപ്പിച്ചത്. 150 സിസി ശ്രേണിയിലിറങ്ങിയ R15 V3.0 ആരാധകരെ സൃഷ്ടിക്കുന്നതിൽ ഒട്ടും പുറകിൽ പോയില്ല.

Most Read: മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

ഒരു എന്ട്രി ലെവൽ സ്പോർട്സ് ബൈക്കായാണ് യമഹ R15 V3.0 -നെ നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരട്ട ചാനൽ എബിഎസോടെയുള്ള ആദ്യ 150 സിസി ശ്രേണി ബൈക്കായിരിക്കും യമഹ R15 V3.0.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

മുമ്പ് ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ നിറപ്പതിപ്പുകളിലാണ് R15 ലഭ്യമായിരുന്നത്. എന്നാലിപ്പോൾ, അധിക വിലയ്ക്ക് മറ്റൊരു നിറപ്പതിപ്പ് കൂടി വാഹനപ്രേമികൾക്കായി യമഹ ഒരുക്കിയിരിക്കുന്നു. നിറപ്പതിപ്പും ഇരട്ട ചാനലും മാറ്റി നിർത്തിയാൽ ബാക്കിയെല്ലാ സവിശേഷതകളും പഴയ R15 -ലേത് തന്നെയായിരിക്കും. ഒറ്റ സിലിണ്ടറോട് കൂടിയ 155 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിൻ 19.3 Bhp കരുത്തും 14.7 Nm torque ഉം നൽകുന്നു. സ്റ്റാൻഡേർഡ് സ്ലിപ്പർ ക്ലച്ച് ഉണ്ടെന്നത് R15 V3.0 -ന് മുൻതൂക്കം നൽകുന്നു.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സ്വിംഗ് ആം റിയർ സസ്പെൻഷനുകളും മൂന്നാം തലമുറ R15 -ന്റെ പ്രത്യേകതയാണ്. 282 mm ഫ്രണ്ട് ഡിസ്കും 220 mm റിയർ ഡിസ്കും ആണ് R15 V3.0 -ന്റെ ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

യമഹയുടെ തന്നെ R1 -നെ അനുസ്മരിപ്പിക്കും വിധമാണ് പുത്തൻ R15 ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

ഗിയർ ഷിഫ്റ്റ് ടൈമിംഗ് ലൈറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റു സവിശേഷതകൾ.

Most Read: മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

യമഹ R15 V3.0 വിപണിയിലെത്തുന്നതോടെ ബൈക്ക് വിപണിയിലെ പോര് മുറുകും. സുസുക്കി ജിക്സർ SF, ടിവിഎസ് അപ്പാച്ചെ RTR 160, ബജാജ് പൾസർ NS160 എന്നിവയ്ക്കായിരിക്കും യമഹ R15 V3.0 പ്രധാന എതിരാളിയാവുക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha YZF-R15 V3.0 Launched With Dual-Channel ABS — Prices Start At Rs 1.39 Lakh: read in malayalam
Story first published: Thursday, January 10, 2019, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X