മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായി ബലെനോ അറിയപ്പെടാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷം. മുഖ്യ എതിരാളിയായ എലൈറ്റ് i20 -യെ കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായി പരിഷ്‌കരിച്ചപ്പോഴും ബലെനോയെ പുതുക്കാന്‍ മാരുതി തിടുക്കം കാട്ടിയില്ല. പ്രതിമാസം 15,000 യൂണിറ്റിന് മുകളില്‍ ശരാശരി വില്‍പ്പന കുറിക്കുന്നുണ്ട് ബലെനോ.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

പക്ഷെ ഡിസംബറില്‍ ബലെനോയ്ക്ക് ചുവടുപ്പിഴച്ചു. കാലങ്ങള്‍ക്കുശേഷം ആദ്യമായി ബലെനോ വില്‍പ്പന എലൈറ്റ് i20 -യ്ക്ക് താഴെ ചുരുങ്ങി. എന്നാല്‍ ഇക്കാര്യത്തില്‍ മാരുതിക്ക് അങ്കലാപ്പില്ല; പുത്തന്‍ ബലെനോ വരുന്നുണ്ടല്ലോ നിരയിലേക്ക്. ഒരുപക്ഷെ പഴയ ബലെനോ മോഡലുകളുടെ ഉത്പാദനം നിര്‍ത്തിയതാകാം വില്‍പ്പന കുറയാന്‍ കാരണം.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

എന്തായാലും കമ്പനി രഹസ്യമായി ഒരുക്കുന്ന ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനെ ക്യാമറ പിടികൂടിയതോടെ പുതിയ മോഡലിനെ കുറിച്ചുള്ള ഏകദേശ ചിത്രം ആരാധകര്‍ക്ക് ലഭിക്കുകയാണ്. മുന്‍ഭാഗത്താണ് പരിഷ്‌കാരങ്ങള്‍ മുഴുവന്‍.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കും പരിഷ്‌കരിച്ച ബമ്പറും ബലെനോയുടെ സ്‌പോര്‍ടി ഭാവം ഉയര്‍ത്തും. ഫോഗ്‌ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചു. പഴയ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് വഴിമാറി.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ ഇടംകണ്ടെത്തും. സ്റ്റീല്‍ റിമ്മുകള്‍ ഘടിപ്പിച്ച വകഭേദമാണ് ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടത്. ഉയര്‍ന്ന വകഭേദങ്ങളില്‍ ആകര്‍ഷകമായ അലോയ് വീലുകള്‍ പ്രതീക്ഷിക്കാം. പിന്നിലും സമാനമായ പരിഷ്‌കാരങ്ങളുണ്ടാവും.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

പ്രാബല്യത്തില്‍ വരുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവയെല്ലാം ബലെനോയ്ക്ക് മാരുതി നല്‍കും. അടുത്തിടെ വില്‍പ്പനയ്ക്കു വന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സംവിധാനങ്ങളെല്ലാമുണ്ട്.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

അകത്തളത്തില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാരുതി പുതുക്കിയെന്നാണ് വിവരം. പുതുമ കൊണ്ടുവരാന്‍ പ്രീമിയം അപ്ഹോള്‍സ്റ്ററിയും കമ്പനി പരീക്ഷിച്ചേക്കും. നിലവിലെ 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ ബലെനോയില്‍ തുടരും. എഞ്ചിന് 6,000 rpm -ല്‍ 83 bhp കരുത്തും 4,000 rpm -ല്‍ 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

ബലെനോയിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 4,000 rpm -ല്‍ 74 bhp കരുത്തും 2,000 rpm -ല്‍ 190 Nm torque ഉം നേടാന്‍ ശേഷിയുണ്ട്. മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. അതേസമയം ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഒരുങ്ങുകയുള്ളൂ.

മാറ്റങ്ങളോടെ പുതിയ മാരുതി ബലെനോ

പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബലെനോ RS പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് RS പതിപ്പില്‍. 5,500 rpm -ല്‍ 101 bhp കരുത്തും 1,700-4,500 rpm -ല്‍ 150 Nm torque ഉം ബലെനോ RS കാഴ്ച്ചവെക്കും. എന്തായാലും പുതിയ ബലെനോയ്ക്ക് 20,000 രൂപ വരെ വില കൂടുമെന്നാണ് വിവരം.

Source: GaadiWaadi

More from DriveSpark

Article Published On: Wednesday, January 9, 2019, 12:37 [IST]
English summary
2019 Maruti Baleno Facelift. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X