ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

117 വര്‍ഷത്തെ പാരമ്പര്യമുണ്ട് റോയല്‍ എന്‍ഫീല്‍ഡിന്. ഉത്പാദനം തുടരുന്ന ലോകത്തെ ഏറ്റവും പ്രായമേറിയ ബൈക്ക് നിര്‍മ്മാതാക്കള്‍. 1901 മുതല്‍ തുടങ്ങും കമ്പനിയുടെ ചരിത്രം. പാരമ്പര്യവും അനുഭവസമ്പത്തും ധാരാളം. പക്ഷെ നൂതന സാങ്കേതികവിദ്യയുടെ അമരത്തേക്ക് റോയല്‍ എന്‍ഫീല്‍ഡ് പതുക്കെയാണ് നടന്നുകയറുന്നത്. ആധുനിക ബൈക്കുകളെ പുറത്തിറക്കാന്‍ നാളിതുവരെ കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ ലോകം ഒന്നടങ്കം ഭാവിയിലേക്ക് കുതിക്കുമ്പോള്‍ കൈയ്യുംകെട്ടി കണ്ടുനില്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കഴിയില്ല. പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ വിപണിയില്‍ കളഞ്ഞുപോയ കമ്പനിയുടെ ആധുനിക മുഖം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ റോയല്‍ എന്‍ഫീല്‍ഡ് നടത്തുന്ന ഏറ്റവും വലിയ ചുവടുവെയ്പ്പായി ഇരു ബൈക്കുകളെയും വിശേഷിപ്പിക്കാം. ബുള്ളറ്റ് ആരാധകര്‍ക്ക് രോമാഞ്ചം നല്‍കാനുള്ള എല്ലാ വകയും പുതിയ 648 സിസി ഇരട്ട സിലിണ്ടര്‍ ബൈക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

രണ്ടരലക്ഷം രൂപ വില കണ്ണുംപൂട്ടി ഇന്റര്‍സെപ്റ്റര്‍ വാങ്ങാനുള്ള വലിയ പ്രലോഭനം കൂടിയാണ്. ഇത്ര ചെറിയ വിലയില്‍ 650 സിസി ഇന്റര്‍സെപ്റ്ററിനെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കമ്പനി അവകാശപ്പെടുന്ന മികവും കഴിവും ഇന്റര്‍സെപ്റ്റര്‍ 650 കാഴ്ച്ചവെക്കുന്നുണ്ടോ?

Most Read: സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

രൂപകല്‍പന

നിയോ റെട്രോ ബൈക്കെന്നാണ് ഇന്‍ര്‍സെപ്റ്ററിനുള്ള വിശേഷണം. അറുപതുകളിലെ തിളക്കമായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കും പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിരിക്കുന്നു. പതിവുപോലെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലെ ക്ലാസിക് ഭാവം ഇന്റര്‍സെപ്റ്ററിലും അനുഭവപ്പെടും.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മുന്നില്‍ റിഫളക്ടര്‍ ഗണത്തിലുള്ള ഹെഡ്‌ലാമ്പും ഡിസ്‌പേര്‍ഷന്‍ ശൈലിയുള്ള ലെന്‍സും ഇന്റര്‍സെപ്റ്ററിലേക്ക് നോട്ടം പിടിച്ചുവാങ്ങും. ഓറഞ്ച് നിറമുള്ള ഇന്‍ഡിക്കേറ്ററുകള്‍ റെട്രോ പാരമ്പര്യം മുറുക്കെപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ ഒന്നുമാത്രം. ക്രോം ആവരണമുള്ള ഹാന്‍ഡില്‍ബാറിലെ പ്രത്യേക ക്രോസ് ബാര്‍ ഡിസൈന്‍ സവിശേഷതയാണ്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നേരെ മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ബൈക്ക് മെലിഞ്ഞിട്ടാണെങ്കിലും വശങ്ങള്‍ ഇന്റര്‍സെപ്റ്ററിന്റെ യഥാര്‍ത്ഥ വലുപ്പം വിളിച്ചോതും. 650 സിസി എഞ്ചിനും മുകളിലേക്ക് ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിനും കാര്യമായ വലുപ്പമുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ക്രോം ആവരണം ക്രാങ്ക്‌കെയ്‌സിന്റെയും ഇരട്ട പുകക്കുഴലുകളുടെയും തിളക്കംകൂട്ടുന്നു. ഡിസൈനിലുടനീളം മിതത്വം പാലിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പിറകില്‍ ഓറഞ്ച് ഇന്‍ഡിക്കേറ്ററുകള്‍ക്കൊപ്പമുള്ള ലളിതമായ ടെയില്‍ലാമ്പ് ഇന്റര്‍സെപ്റ്ററിന്റെ ക്ലാസിക് ഭാവത്തിനുള്ള അടിവരയാണ്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എഞ്ചിന്‍ മികവും പ്രകടനക്ഷതയും

എഞ്ചിന്‍ സാങ്കേതികതയില്‍ ഇന്റര്‍സെപ്റ്റര്‍ ഏറെ പുരോഗമിച്ചു. എയര്‍, ഓയില്‍ കൂളിംഗ് സംവിധാനമുള്ള ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍. 648 സിസി എഞ്ചിന് 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 58 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറുസ്പീഡ് ഗിയര്‍ബോക്‌സിന് കൂടിയാണ് 650 സിസി ഇന്റര്‍സെപ്റ്റര്‍ തുടക്കം കുറിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഘനഗാംഭീര്യമായ മുഴക്കം പ്രതീക്ഷിക്കുന്നവരെ ഇന്റര്‍സെപ്റ്റര്‍ നിരാശപ്പെടുത്തും.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പാരലല്‍ ടിന്‍ എഞ്ചിന്‍ കുറച്ചുകൂടി ചടുലമായ ശബ്ദമാണ് പുറപ്പെടുവിക്കുക. ഇവിടെയും ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുവാങ്ങാന്‍ ഇന്റര്‍സെപ്റ്ററിന്റെ എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിന് കഴിയുമെന്ന് ഉറപ്പിച്ചു പറയാം.

Most Read: കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഓടിക്കുമ്പോള്‍ മൂവായിരം ആര്‍പിഎമ്മില്‍ താഴെത്തന്നെ എണ്‍പതു ശതമാനം ടോര്‍ഖും എഞ്ചിനില്‍ നിന്ന് ഇരച്ചെത്തും. ഇക്കാരണത്താല്‍ കുറഞ്ഞ വേഗത്തിലും റൈഡിംഗ് തൃപ്തികരമായിരിക്കും. നഗര ഉപയോഗത്തില്‍ 23 കിലോമീറ്ററും ഹൈവേ യാത്രയില്‍ 27 കിലോമീറ്ററുമാണ് ബൈക്ക് മൈലേജ് നല്‍കിയത്. ഏറ്റവും വേഗം കൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായും ഇന്റര്‍സെപ്റ്ററിനെ വിശേഷിപ്പിക്കാം.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ ആറര സെക്കന്‍ഡുകള്‍ മതി ബൈക്കിന്. മണിക്കൂറില്‍ 170 കിലോമീറ്ററിന് മുകളില്‍ പായാന്‍ ഇന്റര്‍സെപ്റ്ററിന് കെല്‍പ്പുണ്ട്. 120 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് പെട്ടെന്ന് എത്തുമെന്നും എടുത്തുപറയണം.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കിന് വൈബ്രേഷനുണ്ടോ?

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വിറയല്‍ പൊതുവെ കൂടുതലാണ്. വേഗം കൂടുന്തോറും ബുള്ളറ്റുകളില്‍ വിറയലും കൂടും. എന്നാല്‍ ഇന്റര്‍സെപ്റ്ററില്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടാനില്ല. അതെ, വേഗമെത്ര കൂട്ടിയാലും ഇന്റര്‍സെപ്റ്ററില്‍ വൈബ്രേഷനുണ്ടാവില്ല.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇരു സിലിണ്ടറുകളും സംയോജിച്ച് എഞ്ചിന്‍ പ്രവര്‍ത്തനം ഒഴുക്കുള്ളതാക്കി മാറ്റുന്നു. ദീര്‍ഘനേരം ഇന്റര്‍സെപ്റ്റര്‍ ഓടിച്ചാലും റൈഡര്‍ക്ക് മടുപ്പ് അനുഭവപ്പെടില്ലെന്ന് സാരം. മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇന്റര്‍സെപ്റ്ററില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കുറഞ്ഞവേഗത്തില്‍ സസ്‌പെന്‍ഷന്‍ മികച്ചു നില്‍ക്കും. പിരെലി സ്‌പോര്‍ട്‌കോമ്പ് ടയറുകളാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി മോഡലുകളില്‍. ഇറ്റാലിയന്‍ ടയര്‍ കമ്പനിയായ പിരെലി റോയല്‍ എന്‍ഫീല്‍ഡ് 650 മോഡലുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ടയറുകളാണിത്. 320 mm ഡിസ്‌ക്ക് മുന്‍ ടയറിലും 240 mm ഡിസ്‌ക്ക് പിന്‍ ടയറിലും വേഗം നിയന്ത്രിക്കാനുണ്ട്. എബിഎസ് സുരക്ഷ ബൈക്കിലെ അടിസ്ഥാന ഫീച്ചറാണ്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സൗകര്യങ്ങളും സംവിധാനങ്ങളും

ഇലക്ട്രോണിക് സംവിധാനങ്ങളുടെ കടന്നുകയറ്റം ഇക്കുറിയും കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു വലിയ അനലോഗ് ഡയലുകളുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഇന്റര്‍സെപ്റ്റിലെ ആഢംബരം. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ വിവരങ്ങള്‍ ഡയലുകളില്‍ നിന്നറിയാം.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്പീഡോമീറ്റര്‍ ഡയലിനുള്ളിലെ ചെറിയ ഡിസ്‌പ്ലേ ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ വിവരങ്ങളും ലഭ്യമാക്കും. ഓറഞ്ച് ക്രഷ്, ഗ്ലിറ്റര്‍ & ഡസ്റ്റ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ്, മാര്‍ക്ക് ത്രീ, റാവിഷിംഗ് റെഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ബൈക്കിലുണ്ട്. ഇതില്‍ ഓറഞ്ച് ക്രഷ് നിറപ്പതിപ്പിനാണ് ഏറ്റവും കുറഞ്ഞ വില. ഗ്ലിറ്റര്‍ & ഡസ്റ്റ് പതിപ്പിന് 20,000 രൂപ കൂടുതലാണ്.

ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു: കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വാങ്ങിയാല്‍

ഫീച്ചറുകളുടെയോ, ഇലക്ട്രോണിക് സംവിധാനങ്ങളുടെയോ ധാരാളിത്തം ബൈക്കിലില്ല. ഇന്നു വിപണിയിലുള്ള ഏറ്റവും മികച്ച 650 സിസി ബൈക്കെന്നും ഇന്റര്‍സെപ്റ്ററിനെ പുകഴ്ത്താന്‍ കഴിയില്ല. പക്ഷെ പണത്തിനൊത്ത മൂല്യം കാഴ്ച്ചവെക്കുന്നുണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. രണ്ടരലക്ഷം രൂപയ്ക്ക് 650 സിസി പാരലല്‍ ട്വിന്‍ ബൈക്ക് സാധ്യമാണെന്ന് ഇന്റര്‍സെപ്റ്ററിലൂടെ കമ്പനി പറഞ്ഞുവെയ്ക്കുന്നു. എബിഎസും ക്ലാസിക് റെട്രോ ഡിസൈനും ഇന്റര്‍സെപ്റ്ററിലെ ബോണസ് പോയിന്റുകളാണ്.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X