കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

By Rajeev Nambiar

വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദുചെയ്യപ്പെടും. വാഹനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താമെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം വ്യാപകമായി ആശയക്കുഴപ്പം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിധി.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണം. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

വീതികൂടിയ ടയറുകള്‍, വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും. ഇതു കുറ്റകരമാണ്.

Most Read: സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റു വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

വാഹനനിര്‍മ്മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. എന്നാല്‍ അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രചാരമേറി വരികയാണ്.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

നിയമപ്രകാരം വാഹനങ്ങളുടെ നിറം മാറ്റാനും ഘടകങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനും മാത്രമെ ഉടമകള്‍ക്ക് അനുവാദമുള്ളൂ. പഴയ വാഹനത്തില്‍ പുതിയ എഞ്ചിന്‍ ഘടിപ്പിച്ച് ശേഷി കൂട്ടണമെങ്കില്‍പോലും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി വേണം.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

എന്തായാലും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാവും. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യപ്പെടും.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

കൂടാതെ ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം പ്രകാരം പിഴ ചുമത്താനും മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. വാഹനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തരുതെന്നാണ് സുപ്രീംകോടതി വിധി.

Most Read: സൈക്കിളിടിച്ച് തകർന്ന ടൊയോട്ട കൊറോള — വീഡിയോ വൈറൽ

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

അതായത് പിക്കപ്പ് ട്രക്കുകളായി മാറുന്ന ഹാച്ച്ബാക്കുകള്‍ക്കും ലിമോസീന്‍ കുപ്പായമണിയുന്ന സെഡാനുകള്‍ക്കും എസ്‌യുവികള്‍ക്കും പൂട്ടുവീഴും. ഇരുച്ചക്ര വാഹനങ്ങള്‍ മുച്ചക്ര വാഹനങ്ങളായി മാറുന്ന പ്രവണതയും അടുത്തകാലത്തായി ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്. ഇവയെല്ലാം ഇനി കുറ്റകരമാണ്.

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

ബോഡി റാപ്പ്, ബോഡി ഗ്രാഫിക്‌സ്, കോസ്മറ്റിക് കിറ്റുകള്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. എന്തായാലും വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറയ്ക്കുന്നതും കൂട്ടുന്നതും നിയമലംഘനമാണ്. കാറുകളില്‍ സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതിന് തടസ്സങ്ങളില്ല.

Source: 1, 2, 3, 4

Most Read Articles

Malayalam
English summary
Car Modifications Are Now Illegal In India. Read in Malayalam.
Story first published: Thursday, January 10, 2019, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X