സൈക്കിളിടിച്ച് തകർന്ന ടൊയോട്ട കൊറോള — വീഡിയോ വൈറൽ

റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞയാഴ്ച ചൈനയിൽ സംഭവിച്ച അപകടത്തിന്റെ വീഡിയോ കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

ഒരു സൈക്കിളും കാറും തമ്മിലാണ് അപകടം നടന്നിരിക്കുന്നത്. സൈക്കിളല്ലേ എന്ന് വിചാരിച്ച് നിസാരപ്പെടുത്തേണ്ട. സാധാരണഗതിയിൽ ഇത്തരത്തിലുള്ള അപകടം സംഭവിച്ചാൽ സൈക്കിൾ തവിടുപൊടിയാകുമെന്നത് ആർക്കും സംശയമില്ലാത്ത കാര്യമാണ്.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

എന്നാൽ, ഇവിടെ ചെറിയൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. ചെറുതല്ല, അത്യാവശ്യം വലുത് തന്നെയാണ് ഈ ട്വിസ്റ്റ്. സൈക്കിളിടിച്ച് കാറിന്റെ മുൻഭാഗം പാടേ തകർന്നിരിക്കുകയാണ്. ടൊയോട്ട കൊറോളയാണ് ഈ ദുരനുഭവത്തിന് ഇരയായ കാർ.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

ദിവസങ്ങൾക്ക് മുമ്പാണ് ചൈനീസ് വാർത്താ ചാനലായ സിജിടിഎൻ അപകടം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹിതം റിപ്പോർട്ട് ചെയ്തത്.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ - വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകം മുഴുവൻ അപകടത്തിന്റെ പുറകിലെ സത്യാവസ്ഥ അറിയാനുള്ള വ്യഗ്രതയിലായിരുന്നു.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

ഈ അപകടദൃശ്യങ്ങൾ ഫേക്കാണെന്ന് വാദിച്ചവരും ഈ സൈക്കിൾ വാങ്ങണമെന്ന് ട്രോളിയവരും ഏറെയാണ്. ഏതായാലും അപകടം ചൈനീസ് പോലീസ് സ്ഥിരീകരിച്ചതോടെ സംഭവം സത്യമാണെന്ന കാര്യം തെളിഞ്ഞിരിക്കുകയാണ്.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

പോലീസും ദൃക്സാക്ഷികളും പറയുന്നത് സൈക്കിളുകാരന്റെ പിഴവാണ് അപകടത്തിൽ കലാശിച്ചെതെന്നാണ്. തിരക്കുള്ള റോഡിലേക്ക് പരമാവധി വേഗത്തിൽ വന്ന സൈക്കിളുകാരൻ, പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന കാറിൽ ചെന്നിടിക്കുകയായിരുന്നു.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

വേഗം കൂടിയപ്പോൾ സൈക്കിളിന്റെ നിയന്ത്രണം കിട്ടാഞ്ഞതാണ് അപകടത്തിലേക്ക് വഴിവെച്ചത്. കാറിന്റെ ബമ്പറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും സൈക്കിൾയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

ഏതായാലും ടൊയോട്ട കൊറോള ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നതിനാൽ ഉടമസ്ഥന് തെല്ലൊന്ന് ആശ്വസിക്കാം. ഈ അപകടത്തിൽ കാറിനെയോ കാറിന്റെ നിർമ്മാതാക്കളെയോ പഴിക്കാത്ത ചിലരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ടാവാതിരിക്കില്ല.

Most Read: ബ്രേക്കിന് പകരം ആക്സിലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

സൈക്കിളിടിച്ച് തകർന്ന് ടൊയോട്ട കൊറോള, വീഡിയോ വൈറൽ

എന്നാൽ ഈ സംഭവത്തിൽ ഒട്ടും തന്നെ അസ്വാഭാവികത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അപകടസമയത്ത് നല്ലൊരു ശതമാനം ആഘാതവും വലിച്ചെടുക്കാവുന്ന രീതിയിലാണ് ആധുനിക കാറുകളിലെ ബമ്പറുകളുടെ നിർമ്മിതി.

ഇത് കാറിലെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ നൽകുന്നതോടൊപ്പം മാരകമായ പരിക്കേൽക്കുന്നതിൽ നിന്ന് രക്ഷിക്കുന്നു. ഇത് മനസ്സിലാക്കാതെയാണ് എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ പാവം കൊറോളയെ പഴിച്ചത്.

Most Read Articles

Malayalam
English summary
An Accident Video From China Leaves Everyone Puzzled After A Cycle Heavily Damages A Car’s Bumper: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X