വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞോ? കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നേരിട്ട ഭീമന്‍ വില്‍പ്പനത്തകര്‍ച്ചയുടെ ഞെട്ടല്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിനെ വിട്ടുമാറിയിട്ടില്ല. കാര്‍ വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

സുരക്ഷയ്ക്കും പ്രകടനക്ഷമതയ്ക്കും ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ വില്‍പ്പനാനന്തര സേവനങ്ങളും പരിപാലന ചിലവും കാര്‍ വാങ്ങാന്‍ ചെല്ലുന്ന വലിയൊരു ശതമാനം ആളുകളെ ഫോക്‌സ്‌വാഗണില്‍ നിന്നും അകറ്റുന്നു. കമ്പനിക്കും ഇക്കാര്യത്തെ കുറിച്ച് ബോധ്യമുണ്ട്.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

വില്‍പ്പന ഇടിയുന്നത് മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഈ വര്‍ഷം തന്ത്രങ്ങള്‍ മുഴുവന്‍ മാറ്റി പയറ്റാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി മുതല്‍ പുതിയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് നാലു വര്‍ഷ അടിസ്ഥാന വാറന്റി ലഭിക്കും.

Most Read: ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഇതിനുപുറമെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും കമ്പനി പ്രഖ്യാപിച്ചു. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് വാറന്റി. നേരത്തെ രണ്ടുവര്‍ഷമായിരുന്നു സ്റ്റാന്‍ഡേര്‍ഡ് വാറന്റി. നാലുവര്‍ഷം വരെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും പുതിയ ഉപഭോക്താക്കള്‍ക്ക് കിട്ടും.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

കഴിഞ്ഞില്ല, ആദ്യവര്‍ഷം അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ മൂന്നു സൗജന്യ സര്‍വീസുകളും മോഡലുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വരെ ഒരു സൗജ്യന സര്‍വീസ് മാത്രമാണ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ ഉണ്ടായിരുന്നത്. സൗജന്യ സര്‍വീസ് കാലയളവാകട്ടെ ആറുമാസം അല്ലെങ്കിൽ 6,500 കിലോമീറ്ററും.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

പരിപാലന ചിലവുകള്‍ കൂടുതലാണെന്ന ആക്ഷേപം പരിഹരിക്കാന്‍ ഇക്കുറി വേണ്ട നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. മോഡലുകളുടെ സാധാരണ സര്‍വീസ് ചിലവ് 24 മുതല്‍ 44 ശതമാനം വരെ വെട്ടിച്ചുരുക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തീരുമാനിച്ചു.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

സര്‍വീസ് നടപടികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ പ്രത്യേക വിലസൂചിക അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അതായത് സര്‍വീസ് അടിസ്ഥാനപ്പെടുത്തി എന്തുമാത്രം ചിലവ് വരുമെന്ന കാര്യം ഉടമകള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് സാരം.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ചിലവ് കുറവായിരിക്കുമെന്ന് പറഞ്ഞറിയിക്കാനുള്ള കമ്പനിയുടെ ശ്രമമാണ് ഈ നടപടികളെല്ലാം. ചിലവ് കൂടുതലാണെന്ന കാരണം പറഞ്ഞ് ഫോക്‌സ്‌വാഗണ്‍ കാര്‍ വാങ്ങാന്‍ മടിച്ചു നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ പുതിയ തീരുമാനത്തിന് കഴിയും.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും കഴിഞ്ഞവര്‍ഷം സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് സ്‌കോഡ കാറുകളുടെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി.

Most Read: ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകളില്‍ മാത്രം 15 ശതമാനം ഇടിവാണ് ഫോക്‌സ്‌വാഗണിനെ തേടിയെത്തിയത്. 2,820 യൂണിറ്റുകളുടെ വില്‍പ്പന പോയമാസം കമ്പനി കുറിച്ചു. മുന്‍വര്‍ഷം വിറ്റ യൂണിറ്റുകളുടെ എണ്ണം 3,335 ആയിരുന്നു. മോഡലുകള്‍ക്ക് മുഴുവന്‍ പ്രചാരം കുറഞ്ഞെന്നതാണ് കമ്പനിയെ അലട്ടുന്ന പ്രധാന കാര്യം.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

പോളോ വില്‍പ്പന 11 ശതമാനം പിന്നില്‍ പോയി. 1,394 പോളോ യൂണിറ്റാണ് ഡിസംബറില്‍ വിപണിയില്‍ എത്തിയത്. 2017 ഡിസംബറില്‍ 1,569 യൂണിറ്റുകള്‍ വില്‍പ്പനയ്ക്കു വന്നിരുന്നു. 715 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച അമിയോ 36 ശതമാനം വില്‍പ്പനത്തകര്‍ച്ച നേരിട്ടു.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

അതേസമയം പസാറ്റ് മാത്രമാണ് കമ്പനിക്ക് ചെറിയ ആശ്വാസം പകരുന്നത്. 53 -ല്‍ നിന്നും 102 യൂണിറ്റായി പസാറ്റ് വില്‍പ്പന കഴിഞ്ഞമാസം വര്‍ധിച്ചു. വലിയ പ്രതീക്ഷയോടെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച ടിഗ്വാന് ഇന്ത്യയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

കഴിഞ്ഞമാസം 35 യൂണിറ്റുകള്‍ മാത്രമാണ് എസ്‌യുവിയില്‍ വിറ്റുപോയത്. 574 യൂണിറ്റുകളുടെ വില്‍പ്പനയുമായി വെന്റോ നിരയില്‍ ഭേദപ്പെട്ട പ്രകടനം തുടരുന്നു. ജെറ്റ, ബീറ്റില്‍ മോഡലുകളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നിര്‍ത്തിയിരുന്നു.

Most Read Articles

Malayalam
English summary
Volkswagen Service Cost Reduced. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X