ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ഇന്ത്യന്‍ വിപണിയില്‍ മോഡലുകളെ ഔദ്യോഗികമായി മോഡിഫൈ ചെയ്ത് നല്‍കുന്ന അപൂര്‍വ്വം നിര്‍മ്മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. ഇതിനായി മഹീന്ദ്ര കസ്റ്റമൈസേഷന്‍ എന്ന പ്രത്യേക മോഡിഫിക്കേഷന്‍ വിഭാഗം തന്നെ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റിക്കര്‍ പതിപ്പിക്കലും ആക്‌സസറികള്‍ ഘടിപ്പിക്കുന്നതും മാത്രമല്ല മോഡിഫിക്കേഷന്‍; ഥാര്‍ വാണ്ടര്‍ലസ്റ്റ്, സ്‌കോര്‍പിയോ സ്റ്റിംഗര്‍ തുടങ്ങിയ അവതാരപ്പിറവികള്‍ മഹീന്ദ്രയുടെ വൈദഗ്ധ്യം പറഞ്ഞറിയിക്കുന്നു.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ഇപ്പോള്‍ XUV500 -യില്‍ ഇവര്‍ നടത്തിയ പുതിയ കരവിരുതും വാഹന പ്രേമികളുടെ ശ്രദ്ധ ഒന്നടങ്കം പിടിച്ചുവാങ്ങുകയാണ്. മൂണ്‍റേക്കര്‍ എന്നാണ് XUV500 മോഡിഫിക്കേഷന് മഹീന്ദ്ര നല്‍കുന്ന പേര്. രൂപത്തിലും ഭാവത്തിലും മൂണ്‍റേക്കര്‍ പതിപ്പ് സാധാരണ XUV500 -യില്‍ നിന്ന് വേറിട്ടുനില്‍ക്കും.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

കഴിഞ്ഞവര്‍ഷം വിപണിയില്‍ വന്ന XUV500 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് മോഡിഫിക്കേഷന് ആധാരം. പുറംമോടിയിലെ പരിഷ്‌കാറങ്ങള്‍ക്ക് പുറമെ ഉള്ളില്‍ യാത്രക്കാര്‍ക്കായി നിരവധി ആഢംബര സൗകര്യങ്ങളും മൂണ്‍റേക്കറിലുണ്ട്.

Most Read: ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

സ്റ്റീല്‍ നിര്‍മ്മിത ഗ്രില്ലും ഇരട്ട പോഡുള്ള ഫോഗ്‌ലാമ്പും എസ്‌യുവിയുടെ മുഖരൂപത്തിന് പുതുമ സമര്‍പ്പിക്കും. എന്നാല്‍ ഗ്രില്ല് ശൈലിയില്‍ മാറ്റങ്ങളില്ല. മേല്‍ക്കൂരയില്‍ പ്രത്യേക ലാമ്പുകള്‍ കാണാം. രാത്രികാല ഡ്രൈവിംഗില്‍ ഈ ലാമ്പുകള്‍ ഏറെ സഹായകമാകും.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

കസ്റ്റം നിര്‍മ്മിത ബോഡി പാനലുകളും മൂണ്‍റേക്കറിന്റെ സവിശേഷതയാണ്. ഓഫ്‌റോഡിംഗ് സാഹസങ്ങള്‍ മുന്‍നിര്‍ത്തി കട്ടികൂടിയ ക്ലാഡിംഗ് ബോഡിയിലുടനീളം കടന്നുപോകുന്നു. വലിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴിലുള്ള ഭീമന്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കരുത്ത് വിളിച്ചു പറയും.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

മേല്‍ക്കൂരയില്‍ സ്ഥാപിച്ച പ്രത്യേക ലഗ്ഗേജ് ബോക്‌സും മൂണ്‍റേക്കറില്‍ പരാമര്‍ശിക്കണം. സ്‌പെയര്‍ വീല്‍ പിന്‍ഭാഗത്തേക്ക് മാറി. ഉള്ളില്‍ മൂന്നാംനിര സീറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് മഹീന്ദ്ര മൂണ്‍റേക്കറിനെ ഒരുക്കുന്നത്.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ഇക്കാരണത്താല്‍ ക്യാബിനില്‍ കൂടുതല്‍ സ്ഥലസൗകര്യം അനുഭവപ്പെടും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന തുകല്‍ സീറ്റുകള്‍ സാധാരണ സീറ്റുകള്‍ക്ക് പകരമായി ഇടംപിടിക്കുന്നു. ആംബിയന്റ് ലൈറ്റിംഗ്, 19 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി, വൈഫൈ കണക്ടിവിറ്റി, പ്ലേസ്റ്റേഷന്‍ 4, ഫ്രിഡ്ജ് തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി പ്രത്യേകം ഒരുങ്ങുന്നുണ്ട്.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

റോള്‍സ് റോയ്‌സ് കാറുകളുടെ മാതൃകയില്‍ 'നക്ഷത്രങ്ങള്‍' കൊണ്ടു പ്രകാശപൂരിതമാണ് മേല്‍ക്കൂര. തത്സമയ വീഡിയോ കണ്‍ഫോറന്‍സ് സംവിധാനവും തത്സമ വീഡിയോ സ്ട്രീമിങ്ങും XUV500 മൂണ്‍റേക്കറിന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ലാപ്‌ടോപ് ചാര്‍ജ്ജ് ചെയ്യാന്‍ 230 V സോക്കറ്റും കമ്പനി കാറില്‍ നല്‍കുന്നുണ്ട്. നാപ്പ ഗണത്തില്‍പ്പെടുന്ന തുകലാണ് സീറ്റ്, ഡോര്‍ അപ്‌ഹോള്‍സ്റ്ററിക്കായി മഹീന്ദ്ര ഉപയോഗിക്കുന്നത്. ഫ്‌ളോര്‍ കാര്‍പ്പറ്റുകള്‍ പോലും മോഡിഫിക്കേഷന്റെ ഭാഗമായി കമ്പനി പരിഷ്‌കരിച്ചു.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

മഹീന്ദ്ര കസ്റ്റമൈസേഷന്‍ ഇന്നുവരെ പുറത്തിറക്കിയിട്ടുള്ളതില്‍വെച്ചു ഏറ്റവും ആഢംബരമേറിയ പതിപ്പാണ് മൂണ്‍റേക്കര്‍. അതേസമയം മോഡലിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങളില്ല. 2.2 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ തന്നെ മൂണ്‍റേക്കറിലും തുടരും.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ഡീസല്‍ എഞ്ചിന്‍ 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും. 140 bhp കരുത്തും 320 Nm torque -മാണ് പെട്രോള്‍ എഞ്ചിന്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. XUV500 മൂണ്‍റേക്കറായി മാറാന്‍ ചിലവ് എന്തുമാത്രം വരുമെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

എന്തായാലും സൗകര്യങ്ങളും ആഢംബരവും കണക്കിലെടുക്കുമ്പോള്‍ പത്തുലക്ഷം രൂപയോളം മോഡിഫിക്കേഷന് ചിലവ് കരുതാം.

Image Source: Facebook

Malayalam
English summary
Mahindra XUV 500 Moonraker. Read in Malayalam.
Story first published: Saturday, January 5, 2019, 12:58 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more