വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ഒരുവിളിപ്പാടകലെ ജനീവ മോട്ടോര്‍ ഷോ എത്തിനില്‍ക്കുമ്പോള്‍ പതിവുപോലെ ടാറ്റ മോട്ടോര്‍സ് തയ്യറാണ്, പുതിയ മോഡലിനെ കാഴ്ച്ചവെക്കാന്‍. ഓരോ വര്‍ഷം ചെല്ലുന്തോറും ടാറ്റയിന്മേലുള്ള വാഹന പ്രേമികളുടെ പ്രതീക്ഷ പുതിയ മാനങ്ങള്‍ തൊടുകയാണ്. ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍; അടുത്ത വിസ്മയത്തിനായി ആരാധകര്‍ കാത്തുനിൽക്കുന്നു.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ഇക്കുറി ഹോണ്‍ബില്ലായിരിക്കും ടാറ്റയുടെ നിര്‍ണ്ണായക മോഡല്‍. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുത്തന്‍ മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റാണിത്. മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ് എന്നിവര്‍ക്കിടയിലേക്ക് ഹോൺബില്ലിനെ ടാറ്റ മോട്ടോർസ് വിഭാവനം ചെയ്യുന്നു.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ കാഴ്ച്ചവെച്ച മാരുതിയും ഈ നിരയിലേക്കുള്ള നോട്ടം പറഞ്ഞുവെച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ അഞ്ചു മോഡലുകളെയാകും ടാറ്റ അവതരിപ്പിക്കുക.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ഇതില്‍ ടാറ്റ ഹോണ്‍ബില്‍ മുഖ്യാകര്‍ഷണമായി മാറും. നെക്‌സോണിലെ വിജയം ചെറു എസ്‌യുവികളില്‍ ഹോണ്‍ബില്ലും ആവര്‍ത്തിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു. X455 എന്നാണ് ഹോണ്‍ബില്ലിന്റെ കോഡുനാമം.

Most Read: നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ടാറ്റ 45X ഹാച്ച്ബാക്കിന് ആധാരമാകുന്ന പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്ഫോം ഹോണ്‍ബില്ലിനും അടിത്തറപാകും. ഹാരിയര്‍ എസ്‌യുവിയില്‍ കമ്പനി തുടക്കം കുറിക്കുന്ന ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയായിരിക്കും ഹോണ്‍ബില്‍ പിന്തുടരുക.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

നിലവില്‍ ടാറ്റ ഹോണ്‍ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരളമാണ്. എന്നാല്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനെ ഹോണ്‍ബില്ലിലും പ്രതീക്ഷിക്കാം.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

പ്രാരംഭ ഹാച്ച്ബാക്കുകള്‍ക്കിടയില്‍ പ്രചാരം നേടുന്ന എഎംടി ഗിയര്‍ബോക്സിനെ തങ്ങളുടെ ചെറു ക്രോസ്ഓവര്‍ എസ്‌യുവിയില്‍ നല്‍കാന്‍ ടാറ്റ തീരുമാനിച്ചെന്നുവരാം. ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കിയാകും ഹോണ്‍ബില്ലിന്റെ ഒരുക്കം.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

മാരുതി ഇഗ്‌നിസിനെ പോലെ യുവതലമുറയെ മാത്രം ലക്ഷ്യമിട്ടായിരിക്കും ഹോണ്‍ബില്ലിനെ ടാറ്റ പുറത്തിറക്കുക. 2022 ഓടെ മാത്രം ഹോണ്‍ബില്ലിനെ അവതരിപ്പിക്കാനായിരുന്നു ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ മൈക്രോ എസ്‌യുവി ശ്രേണി സ്ഫോടനാത്മക വളര്‍ച്ച കുറിക്കുമ്പോള്‍ കൈയ്യുംകെട്ടി കാത്തുനില്‍ക്കാന്‍ ടാറ്റ തയ്യാറല്ല.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ഹാച്ച്ബാക്കുകളില്‍ നിന്നും ഒരുപടി മുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നു. മോഡലുകള്‍ക്ക് മൈക്രോ എസ്‌യുവികള്‍ക്ക് കടന്നുവരാന്‍ പറ്റിയ അവസരമാണിതെന്നു ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന ഡിവിഷന്‍ തലവന്‍ മായങ്ക് പരീക്ക് മുമ്പ് സൂചിപ്പിച്ചതും ഇവിടെ ചേര്‍ത്തുവായിക്കാം.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ഹോണ്‍ബില്ലിന് പുറമെ ഹോണ്ട സിറ്റി, മാരുതി സിയാസുകളോടു മത്സരിക്കുന്ന പുതിയ ഇടത്തരം പ്രീമിയം സെഡാനെയും ടാറ്റ അണിനിരത്തും. ടിഗോറിന് മുകളില്‍ സ്ഥാനമൊരുങ്ങുന്ന പുതിയ സെഡാന്റെ രൂപകല്‍പന ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്ഥിതി ചെയ്യുന്ന ടാറ്റയുടെ ഡിസൈന്‍ സ്റ്റുഡിയോകള്‍ ആരംഭിച്ചതായാണ് വിവരം.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

പുതിയ സെഡാന്‍ നിരയില്‍ വന്നുചേരുന്നതോടുകൂടി ടാറ്റ മോഡലുകള്‍ തമ്മിലുള്ള അകലം കുറയും. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിരയില്‍ നിന്നും മാന്‍സയെ പിന്‍വലിച്ചതിന് ശേഷം ആ വിടവു കമ്പനി ഇതുവരെ നികത്തിയിട്ടില്ല.

Most Read: പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

പൂര്‍ണ്ണ സെഡാനുകളില്‍ നിന്നും മാറി കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ശ്രദ്ധചെലുത്തിയാല്‍ മതിയെന്നായിരുന്നു ടാറ്റ അന്നെടുത്ത തീരുമാനം. നിലവില്‍ രണ്ടു കോമ്പാക്ട് സെഡാനുകളാണ് ടാറ്റയ്ക്കുള്ളത്. ഒന്ന് സെസ്റ്റും മറ്റൊന്നു ടിഗോറും.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ആല്‍ഫ (Agile Light Flexible Advanced Architecture), ഒമേഗ (Optimal Modualr Efficient Global Advanced) എന്നീ രണ്ടു അടിത്തറകളിലായി ഭാവി മോഡലുകള്‍ പരിമിതപ്പെടുത്താനുള്ള തയ്യാറെടുപ്പും കമ്പനി ആരംഭിച്ചു.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഘടകങ്ങളുടെ കാര്യത്തില്‍ ടാറ്റയ്ക്ക് ആശങ്കപ്പെടാനേതുമില്ല. നെക്‌സോണിലുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെ പുതിയ സെഡാന് ധാരാളം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോകക്‌സിന് പുറമെ എഎംടി ഗിയര്‍ബോക്‌സ് സാങ്കേതികതയും കമ്പനി സ്വായത്തമാക്കിയിട്ടുണ്ട്.

വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 മുതല്‍ 12 മോഡലുകളെ വിപണിയില്‍ കൊണ്ടുവരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രചാരം കൈയ്യടക്കിയ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകളുടെ പുതുതലമുറകള്‍ ഇതേകാലയളവില്‍ വിപണിയില്‍ അവതരിക്കും.

Source: Autocar India

Most Read Articles

Malayalam
English summary
Tata Hornbill Micro-SUV Concept To Be Showcased At Upcoming 2019 Geneva Motor Show. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X