പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

By Rajeev Nambiar

പുതുവര്‍ഷം പിറന്നു. വാഹന വിപണി പ്രതീക്ഷയിലാണ്. കഴിഞ്ഞവര്‍ഷം വില്‍പ്പനയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയാതെ പോയി. എന്തായാലും 2019 ശുഭാരംഭം കുറിക്കുമെന്ന് കമ്പനികള്‍ കരുതുന്നു. പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി മോഡലുകള്‍ മുഴുവന്‍ പരിഷ്‌കരിക്കാനുള്ള തിടുക്കം നിര്‍മ്മാതാക്കള്‍ക്കുണ്ട്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

പുതിയ സുരക്ഷാ ചട്ടങ്ങളാകട്ടെ, കാറുകളില്‍ പലതിനെയും നിര്‍ത്താന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കുന്നു. ഈ അവസരത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ പിന്‍വലിച്ച കാറുകള്‍ പരിശോധിക്കാം.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ടാറ്റ ഇന്‍ഡിക്ക

കഴിഞ്ഞവര്‍ഷമാണ് ഇരുപതുവര്‍ഷത്തെ ചരിത്രത്തിന് വിരാമമിട്ട് ഇന്‍ഡിക്കയെ ടാറ്റ പിന്‍വലിച്ചത്. രാജ്യം കണ്ട ആദ്യ പൂര്‍ണ്ണ ഇന്ത്യന്‍ കാര്‍. ഇന്‍ഡിക്കയിലൂടെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ പേരു നേടിയെടുക്കുകയായിരുന്നു ടാറ്റ. 1998 ഡിസംബറിലാണ് ആദ്യത്തെ ഇന്‍ഡിക്ക വില്‍പ്പനയ്ക്കു വന്നത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ചെറുതെങ്കിലും സ്ഥലസൗകര്യമുള്ള കാറായി ഇന്‍ഡിക്ക രാജ്യമൊട്ടുക്കും പ്രചാരം നേടി. വിശാലത, കുറഞ്ഞ പരിപാലന ചിലവു, ബജറ്റുവില - ഈ മൂന്നു ഘടകങ്ങള്‍ ഇന്‍ഡിക്കയുടെ കുതിപ്പില്‍ നിര്‍ണയകമായി. എന്നാല്‍ പില്‍ക്കാലത്ത് ആധുനിക കാറുകളുടെ അധിനിവേശം ഇന്‍ഡിക്കയുടെ തിളക്കം കുറച്ചു. പ്രധാനമായും ടാക്സി മേഖലയിലേക്കാണ് ഇന്‍ഡിക്ക കൂടുതല്‍ വിറ്റുപോയത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ടാറ്റ ഇന്‍ഡിഗോ

ഇന്‍ഡിക്കയുടെ സെഡാന്‍ രൂപമായ ഇന്‍ഡിഗോയെയും കഴിഞ്ഞവര്‍ഷം ടാറ്റ പിന്‍വലിച്ചു. 2002 -ല്‍ നാലു മീറ്ററില്‍ താഴെയുള്ള കാറുകള്‍ക്ക് നികുതി കുറവ് എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ആദ്യ കോപാക്ട് സെഡാന്‍ എന്ന വിശേഷണത്തോടെ നീളം വെട്ടിക്കുറച്ച ഇന്‍ഡിഗോ CS പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

XL, എസ്റ്റേറ്റ് തുടങ്ങി ഒട്ടനവധി വകഭേദങ്ങള്‍ ഇന്‍ഡിഗോയില്‍ അണിനിരന്നിരുന്നു. പുതുതലമുറ ഇംപാക്ട് ഡിസൈന്‍ ശൈലിയിലേക്കുള്ള ടാറ്റയുടെ ചുവടുമാറ്റവും ഇന്‍ഡിക്ക, ഇന്‍ഡിഗോ മോഡലുകളുടെ വിടവാങ്ങലിന് കളമൊരുക്കി. ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്‍ഡിക്ക, ഇന്‍ഡിഗോ ഉടമകള്‍ക്ക് ആവശ്യമായ സര്‍വീസ് പിന്തുണ കമ്പനി തുടരും.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

മഹീന്ദ്ര വെരിറ്റോ

നാലു മോഡലുകളെ പിന്‍വലിക്കുമെന്ന് കമ്പനി ആദ്യമെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന്റെ വില്‍പ്പന നിന്നുകഴിഞ്ഞു. വെരിറ്റോ സെഡാനാണ് പിന്‍വലിച്ച മഹീന്ദ്ര കാറുകളില്‍ ആദ്യത്തേത്.

Most Read: പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ മോഡലുകളുടെ പിന്‍മാറ്റത്തിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. പഴയ തലമുറ കാറുകളെ ബിഎസ് സ്റ്റേജ് VI -ലേക്ക് കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ല. തുടക്കകാലത്ത് ടാക്‌സി വിപണിയില്‍ വലിയ പ്രചാരമുണ്ടായിരുന്നു വെരിറ്റോയ്ക്ക്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

മഹീന്ദ്ര വെരിറ്റോ വൈബ്

നാലു മീറ്ററില്‍ താഴെയുള്ള കാറുകള്‍ക്ക് നികുതി കുറവുണ്ടെന്നത് കണ്ട് വെരിറ്റോയുടെ നീളം കുറയ്ക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം, വെരിറ്റോ വൈബിന് ജന്മം നല്‍കി. പിന്‍ഭാഗം വെട്ടിയൊതുക്കിയതിനെ തുടര്‍ന്ന് നോച്ച്ബാക്കായി മാറിയ വെരിറ്റോ വൈബിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

എന്തായാലും കമ്പനിക്ക് നഷ്ടം മാത്രം വരുത്തുന്ന വെരിറ്റോ വൈബ് നോച്ച്ബാക്കിനെ പിന്‍വലിക്കാനുള്ള തീരുമാനം നാളുകള്‍ക്ക് മുമ്പെ വിപണി പ്രതീക്ഷിച്ചതാണ്.

Most Read: വരൂ മീര മിനിയെ പരിചയപ്പെടാം, നാനോയുടെ പൂർവികൻ

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

മഹീന്ദ്ര നുവോസ്‌പോര്‍ട്

നുവോസ്‌പോര്‍ട്, വാങ്ങാന്‍ ആളില്ലാത്തതു കൊണ്ടു വിപണിയില്‍ അകാലചരമം പ്രാപിച്ച മറ്റൊരു മഹീന്ദ്ര കാര്‍. മോശം വില്‍പന മുന്‍നിര്‍ത്തി കോമ്പാക്ട് എസ്‌യുവി നുവോസ്പോര്‍ടിനെയും 2018 -ല്‍ മഹീന്ദ്ര പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്പോര്‍ട് വിപണിയില്‍ എത്തിയത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

എന്നാല്‍ ക്വാണ്ടോയെ പോലെ നുവോസ്പോര്‍ടിനും ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. TUV300 -യുടെ പ്രചാരമാണ് നുവോസ്പോര്‍ടിന് അടിതെറ്റാനുള്ള മറ്റൊരു കാരണം. ചെലവു കുറഞ്ഞ ചെറു എസ്‌യുവി സങ്കല്‍പത്തിന് മികച്ച നിര്‍വചനം നല്‍കാന്‍ TUV300 -യ്ക്ക് കഴിഞ്ഞതോടെ നുവോസ്പോര്‍ടിന്റെ സാധ്യതകള്‍ അസ്തമിച്ചു.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഹോണ്ട ബ്രിയോ

വര്‍ഷം എട്ടുകഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തില്‍ ഹാച്ച്ബാക്കിനെ നിര്‍ത്താന്‍ ഒരു സുപ്രഭാതത്തില്‍ ഹോണ്ട തീരുമാനിച്ചു. 2016 -ല്‍ വലിയ പ്രതീക്ഷകളോടെ ബ്രിയോയെ ഹോണ്ട പരിഷ്‌കരിച്ചെങ്കിലും മോഡലിന്റെ പ്രചാരം എങ്ങുമെത്താതെ പോയി.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഉത്പാദനം നിര്‍ത്തിയ പശ്ചാത്തലത്തില്‍ പുതുതലമുറ ബ്രിയോയുടെ ഇന്ത്യന്‍ സാധ്യത ഇതോടെ കൊട്ടിയടയ്ക്കപ്പെട്ടു. അതേസമയം ബ്രിയോയ്ക്ക് അടിതെറ്റിയെങ്കിലും ഒരേ അടിത്തറയില്‍ നിന്നു പുറത്തുവരുന്ന അമേസ് സെഡാനും WR-V ക്രോസ്ഓവറും ഭേദപ്പെട്ട പ്രകടനമാണ് ഹോണ്ടയ്ക്കായി നടത്തിവരുന്നത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഫോക്‌സ്‌വാഗണ്‍ ജെറ്റ

ആദ്യനാളുകളില്‍ ഫോക്‌സ്‌വാഗണിന്റെ മിന്നുംകാറായിരുന്നെങ്കിലും, കുറഞ്ഞ വിലയില്‍ കോമ്പാക്ട് എസ്‌യുവികള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ ജെറ്റയുടെ നിലനില്‍പ്പ് അവതാളത്തിലായി.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഇതേ വിലയ്ക്ക് എസ്‌യുവി കിട്ടുമ്പോള്‍ ജെറ്റയെ കണ്ടില്ലെന്ന് ഉപഭോക്താക്കള്‍ നടിച്ചു. വില്‍പ്പന ഇടിഞ്ഞ പശ്ചാത്തലത്തില്‍ ജെറ്റയെ ഇനി അവതരിപ്പിക്കേണ്ടതില്ലെന്നാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ തീരുമാനം.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍

കഴിഞ്ഞവര്‍ഷം ജെറ്റയ്‌ക്കൊപ്പം ഐതിഹാസിക ബീറ്റില്‍ കാറിനെയും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പിന്‍വലിച്ചു. വില്‍പ്പനയില്ലെന്നതുതന്നെ കാരണം. ഇന്ത്യന്‍ വിപണിയില്‍ ഒരിക്കല്‍ പോലും ബീറ്റിലിന് തലയുയര്‍ത്താന്‍ സാധിച്ചിട്ടില്ല. 2015 ലാണ് പുതിയ ബീറ്റിലുകള്‍ ഇന്ത്യയില്‍ എത്തിയത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

വിപണിയില്‍ എത്തിയതാകട്ടെ 28.73 ലക്ഷം രൂപ ഷോറൂം വിലയിലും (മുംബൈ). പഴയ PQ35 പ്ലാറ്റ്ഫോം രാജ്യാന്തര തലത്തില്‍ ഫോക്‌സ്‌വാഗണ്‍ പിന്‍വലിച്ചതും ബീറ്റിലിന്റെ പിന്‍മാറ്റത്തിന് കാരണമാണ്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

സാങ്‌യോങ് റെക്‌സ്റ്റണ്‍

മഹീന്ദ്രയാണ് ഉടമസ്ഥരെങ്കില്‍ക്കൂടി, ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിനെ ഇന്ത്യയ്ക്ക് അറിയില്ല. അപ്പോള്‍ പിന്നെ റെക്സ്റ്റണിന് വില്‍പ്പനയില്ലാത്തതില്‍ അത്ഭുതമൊട്ടുമില്ല. ഫോര്‍ച്യൂണറിനും എന്‍ഡവറിനും മുന്നില്‍ റെക്‌സ്റ്റണ്‍ നിറംമങ്ങി.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

എന്തായാലും പുതുതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണിനെ മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്ന പേരില്‍ വിപണിയില്‍ കൊണ്ടുവരാനുള്ള കമ്പനിയുടെ തീരുമാനം ഇപ്പോള്‍ ഫലം കണ്ടുതുടങ്ങി. കഴിഞ്ഞമാസമാണ് റെക്സ്റ്റണിനെ ഇന്ത്യയില്‍ നിര്‍ത്തിയ കാര്യം സാങ്‌യോങ് ഔദ്യോഗികമായി അറിയിച്ചത്.

പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഹ്യുണ്ടായി ഇയോണ്‍

സാന്‍ട്രോയുടെ വിജയം ആവര്‍ത്തിക്കാന്‍ കൊണ്ടുവന്നതാണെങ്കിലും ഇയോണ്‍ പാതിവഴിയില്‍ മടങ്ങുകയാണ്. പുത്തന്‍ സാന്‍ട്രോ തിരിച്ചുവന്നു. ഇനി ഹ്യുണ്ടായി നിരയില്‍ ഇയോണിന് സ്ഥാനമില്ല. നിലവിലെ ഇയോണ്‍ സ്‌റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റുതീര്‍ക്കാനുള്ള തിടുക്കത്തിലാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍.

Most Read Articles

Malayalam
English summary
10 Cars Discontinued In India In 2018. Read in Malayalam.
Story first published: Wednesday, January 2, 2019, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X