നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

By Rajeev Nambiar

XUV300. വരാനിരിക്കുന്ന മഹീന്ദ്രയുടെ പുതിയ സബ് കോമ്പാക്ട് എസ്‌യുവി. മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഹോണ്ട WR-V തുടങ്ങിയ വമ്പന്മാര്‍ക്ക് ഇടയിലേക്ക് XUV300 ഉടന്‍ കടന്നുവരും. ദക്ഷിണ കൊറിയന്‍ മോഡല്‍ സാങ്‌യോങ് ടിവോലിയാണ് പുതിയ XUV300 -യ്ക്ക് ആധാരം.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത ഇറ്റാലിയന്‍ കാര്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന, XUV300 എസ്‌യുവിയില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തുമ്പോള്‍ ശ്രേണിയില്‍ സമവാക്യങ്ങള്‍ തിരുത്തപ്പെടാനുള്ള എല്ലാ സാധ്യതയും വാഹന പ്രേമികള്‍ കാണുന്നു.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

നാലു മീറ്ററില്‍ താഴെ മഹീന്ദ്ര കൊണ്ടുവരുന്ന നാലാമത്തെ മോഡലാണ് XUV300. കാഴ്ച്ചയില്‍ പ്രീമിയം. ശ്രേണിയില്‍ തന്നെ ആദ്യമായ ഒരുപിടി ഫീച്ചറുകളുമായാണ് XUV300 വില്‍പ്പനയ്ക്കു വരിക.

Most Read: ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ഏറ്റവും കൂടുതല്‍ ടോര്‍ഖുള്ള എഞ്ചിന്‍, ഏറ്റവും നീളമുള്ള വീല്‍ബേസ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക് എന്നിവ XUV300 -യുടെ സവിശേഷതകളില്‍പ്പെടും. 17 ഇഞ്ച് വലുപ്പമുണ്ട് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക്.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ഫെബ്രുവരിയില്‍ മോഡല്‍ വരുമെന്നിരിക്കെ എസ്‌യുവിയുടെ അകത്തള ദൃശ്യങ്ങള്‍ ഇപ്പോള്‍ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. ഇളംതവിട്ടു കലര്‍ന്ന ഇരട്ടനിറ ശൈലിയാണ് ക്യാബിന്. പിയാനൊ ബ്ലാക് ഘടകങ്ങള്‍ ഉള്ളില്‍ ധാരാളമായി ഒരുങ്ങും.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ചെറുതെങ്കില്‍ സണ്‍റൂഫ് എസ്‌യുവിയില്‍ ഇടംപിടിക്കുന്നു. ഡാഷ്‌ബോര്‍ഡിലുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഉള്ളിലെ മുഖ്യാകര്‍ഷണം. AVN, പിന്‍ പാര്‍ക്കിംഗ് ക്യാമറ ഡിസ്‌പ്ലേ കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

യുഎസ്ബി പോര്‍ട്ടുകള്‍, 12V സോക്കറ്റ് എന്നിവയും പുതിയ എസ്‌യുവിയില്‍ ചൂണ്ടിക്കാട്ടാം. സ്റ്റീയറിംഗ് വീലില്‍ തന്നെയാണ് ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍. സ്റ്റീയറിംഗ് വീലിന് വലതുഭാഗത്ത് സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍ ഇടംകണ്ടെത്തുന്നു.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ XUV300 -യിലുണ്ട്. പിറകില്‍ എസി വെന്റുകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം പിന്‍നിര യാത്രക്കാര്‍ക്ക് സെന്റര്‍ ആംറെസ്റ്റ് ലഭിക്കുമെന്ന് വീഡിയോയില്‍ വ്യക്തം.

Most Read: 13 വര്‍ഷത്തെ കുത്തക നഷ്ടപ്പെട്ട് മാരുതി ആള്‍ട്ടോ, തോറ്റത് ഡിസൈറിന് മുന്നില്‍

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ടിവോലിയുടെ മോണോകോഖ് ഷാസിയാണ് XUV300 പങ്കിടുന്നത്. എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ G80 ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും XUV300 -യിലെന്ന് റിപ്പോര്‍ട്ടുണ്ട്. മറാസോയിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ യൂണിറ്റ് ഡീസല്‍ പതിപ്പില്‍ പ്രതീക്ഷിക്കാം.

ആദ്യവരവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ XUV300 -യ്ക്ക് ലഭിക്കുകയുള്ളൂ. പിന്നീടൊരവസരത്തില്‍ എഎംടി ഗിയര്‍ബോക്‌സ് മോഡലില്‍ അണിനിരക്കും. ഔദ്യോഗിക ബുക്കിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകള്‍ XUV300 -യുടെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില മഹീന്ദ്ര അറിയിക്കുകയുള്ളൂ. XUV300 ലോങ് വീല്‍ബേസ് പതിപ്പിനെയും വിപണിയില്‍ പ്രതീക്ഷിക്കാം.

Source: Neelu Vlogs, Auto Punditz

More from DriveSpark

Article Published On: Wednesday, January 2, 2019, 18:39 [IST]
English summary
Mahindra XUV 300 Interiors Spied For The First Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X