വീണ്ടും ഫോര്‍ച്യൂണറിനെ മോഡിഫൈ ചെയ്ത് ഡിസി
ഫോര്‍ച്യൂണര്‍ സങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും പുതിയ മാനം നല്‍കി ഡിസി ഡിസൈന്‍. തങ്ങളുടെ ഏറ്റവും പുതിയ ഫോര്‍ച്യൂണര്‍ മോഡിഫിക്കേഷന്‍ ചിത്രങ്ങള്‍ ഡിസി ഡിസൈന്‍ പുറത്തുവിട്ടു. പഴയ തലമുറ ടൊയോട്ട ഫോര്‍ച്യൂണറാണ് പുതിയ മോഡിഫിക്കേഷന് ആധാരം. ഇതുവരെ നടത്തിയതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ സമീപനമാണ് ഇക്കുറി ഡിസി കൈക്കൊള്ളുന്നത്.

പുറംമോടിയില്‍ കറുപ്പുനിറം നിറഞ്ഞുനില്‍ക്കുന്നു. ഗ്രില്ല് പാടെ മാറി. കറുത്ത ഗ്രില്ലിന് മുകളില്‍ ഡിസി ബ്രാഡ്ജ് പതിഞ്ഞു കിടപ്പുണ്ട്. ബോണറ്റിലുള്ള വലിയ എയര്‍ സ്‌കൂപ്പ് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും. എസ്‌യുവി പരുക്കാനാണെന്ന് പറഞ്ഞറിയിക്കാനുള്ള ശ്രമമാണിത്.

വശങ്ങളില്‍ ബോള്‍ട്ടുകള്‍ ഘടിപ്പിച്ച വീല്‍ ആര്‍ച്ചുകളാണ് മുഖ്യാകര്‍ഷണം. എസ്‌യുവിയുടെ ഭീമന്‍ രൂപത്തെ പരിഷ്‌കരിച്ച വീല്‍ ആര്‍ച്ചുകള്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഡിസി ലോഗോയും കറുപ്പിച്ച ക്രോം ഘടകങ്ങളും മാറ്റി നിര്‍ത്തിയാല്‍ പിന്നഴകിന് കാര്യമായ ഭേദഗതികള്‍ സംഭവിച്ചിട്ടില്ല.

മുന്നിലും പിന്നിലും കസ്റ്റം നിര്‍മ്മിത ബമ്പറുകളാണ് കമ്പനി ഉപയോഗിക്കുന്നത്. ഹെഡ്‌ലാമ്പും ടെയില്‍ലാമ്പുകളും നിലവിലേതു തന്നെ. ടയര്‍ അളവിലും മാറ്റങ്ങളില്ല. മോഡിഫിക്കേഷന്‍ ചിലവ് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്തായാലും പതിവുപോലെ ലക്ഷങ്ങള്‍ പ്രതീക്ഷിക്കാം. അടുത്തിടെ വിപണിയില്‍ എത്തിയ മറാസോയിലും തങ്ങളുടേതായ പരിഷ്‌കാരങ്ങള്‍ ഡിസി അവതരിപ്പിച്ചിരുന്നു. ആഢംബര നിറഞ്ഞ അകത്തളമാണ് മറാസോയില്‍ ഡിസി വിഭാവനം ചെയ്യുന്നത്.

ഉള്ളില്‍ തടിക്കും തുകലിനും ക്ഷാമമില്ല. ക്രോം അലങ്കാരങ്ങളില്‍ മിതത്വവും അനുഭവപ്പെടും. മറാസോയുടെ ക്യാബിന് ഇളം തവിട്ടുനിറമാണ് ഡിസി പൂശുന്നത്. സ്റ്റീയറിംഗ് വീലിലും ഡോര്‍ പാഡുകളിലും തടിയും തുകലും സമാസമം ഇടംകണ്ടെത്തുന്നു.

തുകലെന്ന് തോന്നിപ്പിക്കുന്ന മേല്‍ത്തരം അപ്ഹോള്‍സ്റ്ററിയാണ് 'പവര്‍' സീറ്റുകള്‍ക്ക് (വൈദ്യുത പിന്തുണയോടുള്ളത്). എന്നാല്‍ യഥാര്‍ത്ഥ സൗകര്യങ്ങള്‍ മുഴുവന്‍ എംപിവിയുടെ പിന്‍ നിരയിലാണ്.
Most Read: 13 വര്‍ഷത്തെ കുത്തക നഷ്ടപ്പെട്ട് മാരുതി ആള്‍ട്ടോ, തോറ്റത് ഡിസൈറിന് മുന്നില്‍

പിറകിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് പകരം വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ബിസിനസ് ക്ലാസ്സ് സീറ്റ് എംപിവിയില്‍ ഒരുങ്ങുന്നു. കാലുകള്‍ വെയ്ക്കാന്‍ പ്രത്യേകം ഫൂട്ട്റെസ്റ്റുകള്‍ സീറ്റിന്റെ ഭാഗമായുണ്ട്.

കഴിഞ്ഞില്ല, 7.0 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജ്, മുന്‍ സീറ്റുകളോടു ഘടിപ്പിച്ച രണ്ടു വലിയ കപ്പാസിറ്റീവ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ തുടങ്ങിയ സൗകര്യങ്ങളും മറാസോയ്ക്ക് ലഭിക്കുന്നു. ക്യാപ്റ്റന്‍ സീറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ച ടച്ച്പാഡ് കണ്‍സോള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സീറ്റ് ക്രമീകരണവും നിയന്ത്രിക്കാം.

ഇതിനുതാഴെയാണ് ഫ്രിഡ്ജ്. മടക്കിവെയ്ക്കാവുന്ന മേശകളും 12V ചാര്‍ജ്ജിംഗ് സോക്കറ്റുകളും മറാസോയുടെ പ്രായോഗികത വര്‍ധിപ്പിക്കും. മറാസോ മാത്രമല്ല ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ് തുടങ്ങി ഇന്നു വിപണിയില്‍ പ്രചാരത്തിലുള്ള ഒട്ടുമിക്ക കാറുകളിലും ഡിസി ഡിസൈന്‍ കൈകടത്തിയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ഡിസി ഡിസൈന്‍ ഏറെ പ്രശസ്തമാണ്.
Image Source: Facebook


Click it and Unblock the Notifications








