യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നാണ് ഇന്ത്യയിലേത്. നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മയാണ് ഇന്ത്യന്‍ റോഡുകളെ അപകടകരമാക്കുന്നതിലെ പ്രാഥമിക കാരണം. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധിക്കുന്നതിലെ അലംഭാവം, ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയും ഇതില്‍ വലിയ പങ്ക് വഹിക്കുന്നു. മിക്ക വികസിത രാജ്യങ്ങളും വാഹനങ്ങളുടെ ഫിറ്റ്‌നസിനാണ് മുന്‍തൂക്കം നല്‍കുന്നത്.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

അതിനാല്‍ ഈ രാജ്യങ്ങളിലെല്ലാം അപകട നിരക്ക് താരതമ്യേന കുറവായിരിക്കും. ഇന്ത്യയില്‍ ഇതിന് നേരെ വിപരീതമായിരിക്കും കാര്യങ്ങള്‍. സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പോലും നിരത്തുകശളിലൂടെ കടന്നു പോവുന്നത് ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ഇതാ അത്തരത്തിലൊരു ഓട്ടോറിക്ഷയുടെ വീഡിയോ താഴെ നല്‍കുന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

യാത്രക്കാരുടെ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന തരത്തിലാണ് ഓട്ടോറിക്ഷയില്‍ തീപിടിച്ചത്. എന്നാല്‍, അതുവഴി കടന്ന് പോയ ബൈക്ക് റൈഡര്‍മാരുടെ സമയോചിത ഇടപെടല്‍ ഒരു വലിയ അപകടം ഒഴിവാക്കി.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ജാര്‍ഖണ്ഡ്, ഒഡീഷ അതിര്‍ത്തിയിലെയൊരു പ്രദേശത്താണ് സംഭവം. ഓട്ടോറിക്ഷയ്ക്ക് സമീപത്തിലൂടെ സഞ്ചരിച്ച കെടിഎം ഡ്യൂക്ക് റൈഡര്‍മാരിലൊരാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് സംഭവം പതിഞ്ഞത്.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

താരതമ്യേന തിരക്ക് കുറഞ്ഞ റോഡായിരുന്നതിനാല്‍ അത്യാവശ്യം വേഗത്തിലാണ് ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്നത്. മാത്രമല്ല, ഓട്ടോറിക്ഷ ഓവര്‍ലോഡായിരുന്നുതാനും.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് - വീഡിയോ

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ഓട്ടോറിക്ഷയുടെ പുറകില്‍ നിന്ന് തീനാളം വരുന്നത് കണ്ട കെടിഎം ഡ്യൂക്ക് റൈഡര്‍മാര്‍ ഉടന്‍ തന്നെ ഡൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

Most Read: 25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

എന്നാല്‍, ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ആര്‍ക്കും ഇതറിഞ്ഞതു പോലുമില്ല. പിന്നിട് ഓട്ടോയുടെ മുന്നിലെത്തി നിര്‍ത്താന്‍ ബൈക്ക് റെഡര്‍മാര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ഉടന്‍ തന്നെ ഡ്രൈവറുള്‍പ്പടെയുള്ളവര്‍ ഓട്ടോയില്‍ നിന്നിറങ്ങുകയായിരുന്നു. ശേഷം ഓട്ടോയില്‍ തീപടരുന്നത് കണ്ട ഇവര്‍ ഇത് അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓട്ടോയുടെ പുറക് വശത്തേക്ക് മണ്ണ് വാരിയെറിയുന്നതും കാണാം.

എന്നാല്‍, ഉടന്‍ തന്നെ തീ ഓട്ടോയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന നിലയിലാണുണ്ടായിരുന്നത്. ഉടന്‍ തന്നെ ഓട്ടോയിലുണ്ടായിരുന്ന ചാക്കുകെട്ടുകളും മറ്റും ഇവര്‍ മാറ്റുന്നതും വീഡിയോയില്‍ കാണാം.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ഓട്ടോ ഓഫ് ചെയ്തിരുന്നോ എന്ന റൈഡറുടെ ചോദ്യത്തിന് അത് നേരത്തെ തന്നെ ചെയ്തിരുന്നുവെന്ന് ഡ്രൈവര്‍ മറുപടി പറയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഓട്ടോ പൂര്‍ണ്ണമായി കത്തി നശിക്കുകയായിരുന്നു.

യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ — വീഡിയോ

ബൈക്ക് റൈഡര്‍മാരുടെ സമയോചിത ഇടപെടലാണ് ഇവിടെ വന്‍ ദുരന്തമൊഴിവാക്കിയിരിക്കുന്നത്. ഫിറ്റ്‌നസില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ക്കത് വഴിവയ്ക്കുമെന്ന് ഈ സംഭവം കാണിച്ചു തരുന്നു.

Source: MR Duke

More from DriveSpark

Article Published On: Friday, May 24, 2019, 19:30 [IST]
English summary
KTM Duke Riders Notices Fire On Running Autorikshaw And Alerts The Passengers. Read In malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X