25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ഹീറോയുടെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കായ സ്‌പ്ലെന്‍ഡര്‍ 1994 മുതല്‍ വില്‍പ്പനയ്ക്കുണ്ട്. വിപണിയിലെത്തിയ നാള്‍ മുതല്‍ ഇന്നുവരെ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തിയിരുന്ന ബൈക്കാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. മികച്ച വില്‍പ്പനയുള്ള ബൈക്കുകളുടെ പട്ടികയില്‍ എന്നും ഒന്നാമനായിരുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഇപ്പോഴിതാ വിപണിയില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ഇക്കാലമത്രയും കമ്പനി മികച്ച വില്‍പ്പന സമ്മാനിച്ച ഐതിഹാസിക ബൈക്ക്, 25 -ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്‌പ്ലെന്‍ഡറിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്.

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

56,600 രൂപയാണ് സ്‌പ്ലെന്‍ഡര്‍ സ്‌പെഷല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില. സ്‌പ്ലെന്‍ഡര്‍ പ്ലസ് വകഭേദത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സ്‌പെഷല്‍ എഡിഷനില്‍ പുതിയ നിറപ്പതിപ്പും ഗ്രാഫിക്‌സുമാണുള്ളത്.

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ബ്ലാക്ക് നിറമുള്ള ബേസ് പെയിന്റില്‍ യെല്ലോ, ഓറഞ്ച് നിറങ്ങള്‍ ഇടകലര്‍ത്തിയാണ് സ്‌പ്ലെന്‍ഡര്‍ സ്‌പെഷല്‍ എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് വിത്ത് പര്‍പ്പിള്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, ഹെവി ഗ്രെയ് വിത്ത് ഗ്രീന്‍, ബ്ലാക്ക് വിത്ത് സില്‍വര്‍, ക്ലൗഡ് സില്‍വര്‍ നിറപ്പതിപ്പുകളിലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് വില്‍പ്പനയ്ക്കുള്ളത്.

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ബ്ലാക്ക് അലോയ് വീലുകള്‍, യുഎസ്ബി ചാര്‍ജര്‍, ബ്ലാക്ക് പെയിന്റഡ് എഞ്ചിന്‍ എന്നിവാണ് സ്‌പ്ലെന്‍ഡര്‍ സ്‌പെഷല്‍ എഡിഷനിലെ ഫീച്ചറുകള്‍. ഇവ കൂടാതെ വിന്‍ഡ്‌സ്‌ക്രീനിലും ബോഡി പാനലുകളിലും 25 വാര്‍ഷിക സ്‌പെഷല്‍ എഡിഷന്‍ എന്ന സ്റ്റിക്കറും പതിഞ്ഞിട്ടുണ്ട്.

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

എന്നാല്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്ററോടെയുള്ള ഇരട്ട പോഡ് ഇന്‍സ്ട്രമന്റ് കണ്‍സോളില്‍ പ്രത്യേക മാറ്റങ്ങളൊന്നുമില്ല.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

97.2 സിസി ഒറ്റ സിലിണ്ടര്‍ നാല് സ്‌ട്രോക്ക് എയര്‍കൂളിംഗ് OHC എഞ്ചിന്‍ തന്നെയായിരിക്കും സ്‌പ്ലെന്‍ഡര്‍ സ്‌പെഷനിലും തുടരുക i3S സാങ്കേതികതയോടെയുള്ളതാണ് ഈ എഞ്ചിന്‍. 8,000 rpm -ല്‍ 8.24 bhp കരുത്തും 5,000 rpm -ല്‍ 8.05 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. നിലവിലുള്ള മോഡലിലെ ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഷാസി തന്നെയായിരിക്കും ഹീറോ സ്‌പ്ലെന്‍ഡര്‍ സ്‌പെഷല്‍ എഡിഷനിലുമുണ്ടാവുക. മുന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും പിന്നില്‍ അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന ഹൈഡ്രോളിക്ക് ഷോക്കുകളും ബൈക്കിലുണ്ട്.

Most Read: SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

130 mm ഡിസ്‌ക്കുകളായിരിക്കും ഇരുവശങ്ങളിലെയും ബ്രേക്കിംഗ് നിര്‍വ്വഹിക്കുക. മുന്നില്‍ 80/100-18 M/C 47P ടയറും പുറകില്‍ 80/100- M/C 54P ട്യൂബ്‌ലെസ്സ് ടയറമായിരിക്കും ഉണ്ടാവുക. റൈഡറുടെ സുരക്ഷ ഉറപ്പുവരുത്താനായി സിബിഎസ് സംവിധവും ബൈക്കിലുണ്ട്.

Source: Ravi Panwar

More from DriveSpark

Article Published On: Friday, May 24, 2019, 11:14 [IST]
English summary
Hero Celebrates 25 Years Of Splendor, Special Edition Launched. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X