SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

SP2i എസ്‌യുവിയുമായി ഇന്ത്യയില്‍ തുടക്കം കുറിക്കാനിരിക്കുകയാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. ജൂണ്‍ 20 -നാണ് SP2i എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. വാഹന ലോകത്ത് ഇതിനകം തന്നെ താരമായിക്കഴിഞ്ഞ കോമ്പാക്റ്റ് പ്രീമിയം എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ സ്‌കെച്ച് കമ്പനി മുമ്പ് പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ചും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് SP2i ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് വലിയ ലക്ഷ്യങ്ങളോടെയാണ് പുതിയ എസ്‌യുവിയുമായി കിയ മോട്ടോര്‍സ് കടന്നു വരുന്നത്.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

വില്‍പ്പനയ്‌ക്കെത്തി ഒട്ടും വൈകാതെ രാജ്യത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ട അഞ്ചാം സ്ഥാനമെങ്കിലും നേടുകയെന്ന പദ്ധതിയാണ് ഈ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ളത്.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയുള്ള ഇന്റീരിയര്‍ ഡിസൈന്‍ സ്‌കെച്ചാണിപ്പോള്‍ കമ്പനി പുറത്തു വിട്ടിരിക്കുന്നത്. മാനുവല്‍ ബട്ടണുകളുടെ ഉപയോഗം വളരെ കുറവായായിരിക്കും എസ്‌യുവിയില്‍.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഫ്‌ളോട്ടിംഗ് യൂണിറ്റായുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായിരിക്കും എസ്‌യുവിയിലെന്നാണ് പുതിയ ഡിസൈന്‍ സ്‌കെച്ച് സൂചിപ്പിക്കുന്നത്.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

എയര്‍ വെന്റുകളോടെയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം മള്‍ട്ടി ലേയര്‍ ഡാഷ്‌ബോര്‍ഡിന്റെ വശത്ത് സ്ഥാനം പിടിക്കും. പ്രീമിയം നിലവാരമായിരിക്കും ഇതിനുണ്ടാവുകയെന്നതും ശ്രദ്ധേയമാണ്.

Most Read: ജാവയും ബുള്ളറ്റും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ - വീഡിയോ

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാവും. കൂടാതെ സാറ്റ്‌ലൈറ്റ് നാവിഗേഷന്‍, 360 ഡിഗ്രി ക്യാമറ, വോയ്‌സ് കമാന്‍ഡുകള്‍ എന്നിവയും SP2i എസ്‌യുവിയിലുണ്ടാവുമെന്ന് ഡിസൈന്‍ സ്‌കെച്ച് വെളിപ്പെടുത്തുന്നു.

Most Read: മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ്സ് ചാര്‍ജിംഗ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയായിരിക്കും എസ്‌യുവിയിലെ മറ്റു പ്രധാന ഫീച്ചറുകള്‍.

Most Read: അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

മുഴുവന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്ററോട് കൂടിയ SP2i, 'ട്രെയില്‍സ്റ്റര്‍' അല്ലെങ്കില്‍ 'ടസ്‌കര്‍' എന്നിവയിലൊരു നിര്‍മ്മാണ നാമം ആയിരിക്കും സ്വീകരിക്കുകയെന്നാണ് സൂചന. മൂന്ന് സ്‌പോക്ക് യൂണിറ്റാണ് പുതിയ SP2i എസ്‌യുവിയിലെ മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍.

SP2i എസ്‌യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇതിലെ സെന്റര്‍ സ്റ്റാക്ക് എസ്‌യുവിയ്ക്ക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓപ്ഷനും നല്‍കുന്നെന്ന് സൂചിപ്പിക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും കിയ SP2i എസ്‌യുവി വില്‍പ്പനയ്‌ക്കെത്തുക. ആറ് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ആധുനിക സുരക്ഷ സജ്ജീകരണങ്ങളും ഡ്രൈവര്‍ അസിസ്റ്റിവ് ഫീച്ചറുകളും കിയ SP2i എസ്‌യുവിയില്‍ ഇടം പിടിക്കും.

More from DriveSpark

Article Published On: Thursday, May 23, 2019, 11:21 [IST]
English summary
Kia Motors Reveales Interior Sketch Of the Upcoming SP2i SUV. Read In malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X