2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ജീവിതത്തിലെ ഏറ്റവും ആവേശകരവും ആനന്ദകരവുമായ കാലഘട്ടങ്ങളിൽ ഒന്നാണ് കോളേജ് പഠനകാലം. ഇത്രയും സ്വാതന്ത്ര്യം ലഭിക്കുന്ന മറ്റൊരു കാലഘട്ടം നമ്മുടെ മനുഷ്യ ജീവിതത്തിൽ ഇല്ലെന്നു വേണം പറയാൻ. ഒന്നിനെ കുറിച്ചും ഒരു വ്യാകുലതകളുമില്ലാതെ പാറിപ്പറന്ന് നടക്കുന്ന നിമിഷങ്ങളാണ് ഇവിടുത്തേത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

എന്നും ഓർമിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങളും ചേർത്തുപിടിക്കാൻ നല്ല കൂട്ടുകാരേയും ലഭിക്കുന്ന അസുലഭ നിമിഷവും. ഈ പ്രായമൊക്കെ ആകുമ്പോഴായിരിക്കും പൊതുവേ ആൺകുട്ടികളിൽ ഒരു ബൈക്ക് ഒക്കെ വാങ്ങിയാൽ കൊള്ളാമെന്ന ആഗ്രഹം ജനിക്കുന്നത്. ശരിക്കും ഈ കാലഘട്ടത്തിൽ ഒരു ടൂവീലർ വാങ്ങണമെന്ന് ആഗ്രഹിക്കാത്തവരോ വാങ്ങാത്തവരോ വളരെ ചുരുക്കമായിരിക്കും അല്ലേ. ശരിക്കും ഇവിടുന്നാണ് നമ്മളിലെ വാഹന പ്രേമി വികാസം പ്രാപിക്കുന്നതും.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നൊരു ബൈക്ക് സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമാണെങ്കിലും വില താരതമ്യേന കൂടുതലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. കോളേജിൽ കൊണ്ടുപോയി ചെത്തിയിടിക്കാനും പിന്നീടുള്ള സമയങ്ങളിൽ മികച്ച രീതിയിൽ ഉപയോഗിക്കാനുമാവുന്ന ഒരു ബൈക്കിനെ തിരയുകയാണോ നിങ്ങൾ?

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

എന്നാൽ രണ്ട് ലക്ഷം രൂപ ബജറ്റിൽ കോളേജ് വിദ്യാർഥികൾക്ക് വാങ്ങാൻ പറ്റിയ ചില കിടിലൻ മോട്ടോർസൈക്കിളുകളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ. ചടുലമായ പെർഫോമൻസ്, കുറഞ്ഞ മെയിന്റനെൻസ്, മോശമല്ലാത്ത മൈലേജ് എന്നീ സവിശേഷതകളാൽ മിടുക്കരായ മോഡലുകൾ ഇതാ...

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

കെടിഎം ഡ്യൂക്ക് 200/ കെടിഎം ഡ്യൂക്ക് 125

ഈ ഓസ്ട്രിയൻ ബ്രാൻഡിൻ്റെ ഏതെങ്കിലും ഒരു ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത യുവത്വങ്ങളുണ്ടോ അല്ലേ. കോളേജി പോയി അടിച്ചുപൊളിക്കാൻ അനുയോജ്യമായ മോഡലുകളിൽ ഒന്നാണ് കെടിഎം ഡ്യൂക്ക് 200 അല്ലെങ്കിൽ ഡ്യൂക്ക് 125. കിടിലൻ പെർഫോമൻസ് തന്നെയാണ് ഈ രണ്ട് ബൈക്കുകളുടേയും ഹൈലൈറ്റ്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

25 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവുന്ന 200 സിസി എഞ്ചിനാണ് ഡ്യൂക്ക് 200 മോഡലിന് തുടിപ്പേകുന്നത്. അതേസമയം 125 സിസി ബൈക്കിന് പരമാവധി 14.30 bhp പവറും നൽകാനാവും. കുഞ്ഞൻ ഡ്യൂക്കിന് 40 കി.മീ മൈലേജ് അവകാശപ്പെടുമ്പോൾ വലിയ മോഡലിൽ ഇത് 35 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

1.79 ലക്ഷം രൂപയാണ് 125 സിസി കെടിഎം ഡ്യൂക്ക് മോഡലിന്റെ എക്സ്ഷോറൂം വില. അതേസമയം 200 മോഡലിന് 1.92 ലക്ഷം രൂപയും മുടക്കേണ്ടി വരും.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ബജാജ് പൾസർ NS200

ഡ്യൂക്ക് 200 പോലെ ബജാജ് NS200 മോട്ടോർസൈക്കിളും സമാനമായ ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, ഷോർട്ട്-സ്ട്രോക്ക് 199.5 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാൽ റൈഡിംഗിന്റെ കാര്യത്തിൽ കെടിഎം മോഡലിനേക്കാൾ സുഖകരമാണിതെന്നു വേണം പറയാൻ.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

എന്നാൽ അൽപം കുറഞ്ഞ 23.2 bhp കരുത്ത് മാത്രമാണ് NS പതിപ്പിന് പുറത്തെടുക്കാനാവുക. പക്ഷേ വിലയുടെ കാര്യം വരുമ്പോൾ പൾസർ NS200 കൂടുതൽ താങ്ങാനാവുന്നതായി മാറുന്നു. 1.68 ലക്ഷം രൂപയാണിതിന്റെ എക്സ്ഷോറൂം വില.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ബജാജ് ഡൊമിനാർ 250

വിപണിയിൽ വിപ്ലവം തീർത്ത ഡൊമിനാർ 400-ൻ്റെ ക്വാർട്ടർ ലിറ്റർ മോഡലാണ് അടുത്തതായി പരിഗണിക്കാനാവുന്നത്. കെടിഎമ്മിൽ നിന്നുള്ള എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും അതിലുപരി, ആനുകാലിക ഡിസൈൻ അപ്‌ഡേറ്റുകൾ ലഭിക്കുന്നു എന്നതാണ് ഇതിലെ ഹൈലൈറ്റ്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

നല്ല ബാസി എക്‌സ്‌ഹോസ്റ്റ് നോട്ടും വലിപ്പമേറിയ രൂപവും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. 35 കി.മീ. മൈലേജ് അവകാശപ്പെടുന്ന ബൈക്കിന് 26.63 bhp കരുത്തിൽ 23.5 Nm torque വരെ നിർമിക്കാനാവും. കൂടാതെ 1.75 ലക്ഷം രൂപ മാത്രമാണ് ഇതിനു വരുന്നത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ബജാജ് പൾസർ 250

പൾസർ നിരയുടെ പുതുതലമുറ ആവർത്തനങ്ങളെ അടയാളപ്പെടുത്തിയ മോഡലുകളാണ് പൾസർ 250. F250, N250 എന്നിങ്ങനെ രണ്ട് സ്റ്റൈലിംഗിലെത്തുന്ന ബൈക്കുകൾ വിപണിയിൽ ഇതിനോടകം തന്നെ ഹിറ്റടിച്ചു കഴിഞ്ഞിട്ടുണ്ട്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ബജാജിൽ നിന്നുള്ള ഏറ്റവും പുതിയ 249 സിസി, ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് രണ്ട് മോട്ടോർസൈക്കിളുകൾക്കും തുടിപ്പേകുന്നത്. ഇത് 24.1 bhp പവറിൽ 21.5 Nm torque വരെ നൽകും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 1.44 ലക്ഷം രൂപ മുതലാണ് ഇവ വാങ്ങാനാവുന്നത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

റോയൽ എൻഫീൽഡ് ഹണ്ടർ 350

സ്പോർട്ടി സ്വഭാവമുള്ള ബൈക്കുകളൊന്നും വേണ്ട പകരം ഒരു ശാന്തസ്വരൂപി മതിയെങ്കിൽ കൂടുതൽ ആലോചനകളൊന്നുമില്ലാതെ റോയൽ എൻഫീൽഡ് ഹണ്ടർ 350 വാങ്ങാം. ഒരു കുഞ്ഞൻ ട്രയംഫ് ബൈക്ക് പോലെ ഒക്കെ തോന്നിക്കുന്ന ഡിസൈൻ ശൈയിലാണ് ഇതിന്റെ പ്രധാന ആകർഷണം.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

1.50 ലക്ഷം രൂപ മുതൽ വില വരുന്ന മോഡൽ പല വ്യത്യസ്‌ത വേരിയന്റുകളിലും സ്വന്തമാക്കാനാവും. ഏകദേശം 37 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സിറ്റി റൈഡുകളിലെല്ലാം മികച്ച പെർഫോമൻസ് നൽകാനും ഇതിനാവും.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ടിവിഎസ് റോണിൻ

ഈ ലിസ്റ്റിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ ബൈക്കുകളിലൊന്നാണ് ടിവിഎസ് റോണിൻ. കൂടാതെ വിപണിയിലെ പുതുമുഖം കൂടിയാണ് ഈ ക്രോസ്ഓവർ ബൈക്ക്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

1.49 ലക്ഷം രൂപ മുതൽ മുടക്കുകയാണെങ്കിൽ വ്യത്യസ്തമായ എബിഎസ് മോഡുകൾ, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, USD ഫോർക്കുകൾ, സൈലന്റ് സ്റ്റാർട്ടിനുള്ള ISG സ്വിച്ച്, സ്ലിപ്പർ ക്ലച്ച്, ക്രമീകരിക്കാവുന്ന ലിവറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള സവിശേഷതളും നിങ്ങൾക്ക് കിട്ടും. 225 സിസി എഞ്ചിനിൽ നിന്നും 21 bhp കരുത്തിൽ 19.93 Nm torque ആണ് റോണിൻ നൽകുന്നത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

യമഹ R15 V4

പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ലാത്ത യുവാക്കളുടെ ജനപ്രിയ മോഡലാണ് യമഹ R15. നിലവിൽ നാലാംതലമുറ ആവർത്തനത്തിലുള്ള സ്പോർട്‌സ് ബൈക്ക് വിലയുടെ കാര്യത്തിലും താങ്ങാനാവുന്ന ഇതിന് പവർഫുള്ളായ 155 സിസി എഞ്ചിനാണ് ലഭിക്കുന്നത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

18.14 bhp കരുത്തിൽ 14.2 Nm torque നൽകാൻ ഇതിന് ശേഷിയുണ്ട്. പോരാത്തതിന് 45 മുതൽ 50 കി.മീ. വരെ മൈലജും മോട്ടോർസൈക്കിളിന് ലഭിക്കും. 1.80 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

സുസുക്കി ജിക്സെർ SF 250

അധികമാരും തിരിച്ചറിയാതെ പോയ മിടുക്കനാണ് സുസുക്കി ജിക്സെർ 250. കഴിവുറ്റ 249 സിസി 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ബൈക്കിന്റെ ഹൈലൈറ്റ്. 26 bhp പവറിൽ 22.2 Nm torque വരെ മോഡലിന് നൽകാനാവുമെന്നതും ശ്രദ്ധേയമാണ്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

അതോടൊപ്പം 40 കിലോമീറ്റർ മൈലേജും ജാപ്പനീസ് ബ്രാൻഡിന്റെ മോട്ടോർസൈക്കിളിന് നൽകാനാവും. 1.88 ലക്ഷം രൂപയാണ് ഫെയർഡ് ബൈക്കിനായി ചെലവഴിക്കേണ്ടി വരുന്നത്. ഇതിന്റെ നേക്കഡ് വേർഷനും വിപണിയിലുണ്ട്.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ജാവ 42

ക്രൂയിസർ സ്‌പോർട്‌സ് റെട്രോ മോട്ടോർസൈക്കിളുകളിൽ ഒന്നായാണ് ജാവ 42 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വിപണിയിൽ എത്തിയിട്ട് ഇമ്മിണി നാളായെങ്കിലും അടുത്തിടെയാണ് മോഡലിനെ പലരും ശ്രദ്ധിച്ചു തുടങ്ങിയതെന്നു വേണം പറയാൻ.

2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ

ട്വിൻ സൈലൻസറിനൊപ്പം കിട്ടുന്ന എക്‌സ്‌ഹോസ്റ്റ് നോട്ടും ആകർഷകമാണ്. 26.95 bhp പവറിൽ പരമാവധി 26.84 Nm torque വരെ നൽകാൻ കഴിയുന്ന 294.72 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം. 1.74 ലക്ഷം രൂപ മുതലാണ് മോഡലിന്റെ വില ആരംഭിക്കുന്നത്. കോളേജിൽ കൊണ്ടുപോവാൻ ക്ലാസിക് മോഡേൺ ബൈക്ക് വേണമെന്നാണെങ്കിൽ ജാവ ഓപ്ഷനായി എടുക്കാം.

Most Read Articles

Malayalam
English summary
Ktm duke to jawa 42 the best motorcycles under 2 lakh for college students
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X