ചോക്ലേറ്റ് ഇമേജിൽ നിന്നും പരുക്കനായി ചാക്കോച്ചൻ, യാത്രയിനി 1.35 കോടിയുടെ ഡിഫൻഡറിൽ

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ സിനിമയിലെത്തി തന്റേതായ സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ ചാക്കോച്ചൻ അഭിനയിച്ച് പുറത്തിറങ്ങിയ 2018 റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. നൂറാം ചിത്രം 100 കോടി ക്ലബില്‍ കയറിയ സന്തോഷത്തിനു പിന്നാലെ ഇരട്ടിമധുരമായി തന്റെ സ്വപ്ന വാഹനങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

സിനിമ പോലെ തന്നെ വാഹനങ്ങളോടും താരത്തിനുള്ള കമ്പം പ്രസിദ്ധമാണ്. മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് എസ്‍യുവികളിലെ ഐതിഹാസിക മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെ ചാക്കോച്ചൻ ഗരാജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നും താരം വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അൾട്ടിമേറ്റ് എസ്‍യുവിയുടെ ടോപ്പ് എൻഡ് വകഭേദമായ HSE വേരിയന്റാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിരിക്കുന്നത്.

Kunchacko Boban Buys 1.35 Crore Worth New Land Rover Defender

ഏകദേശം 1.35 കോടി രൂപയാണ് ലാന്‍ഡ് റോവറിന്റെ ഇതിഹാസ മോഡലായ ഡിഫന്‍ഡറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ടൊയോട്ട വെൽഫയർ, മിനി കൂപ്പർ, ലംബോർഗിനി പോലുള്ള ചാക്കോച്ചന്റെ വമ്പൻ കാർ ശേഖരത്തിലേക്കാണ് ഇപ്പോൾ ഈ മസ്ക്കുലർ എസ്‌യുവിയും കടന്നുവരുന്നത്. പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള ഡിഫെൻഡർ ഒരിടവേളയ്ക്ക് ശേഷം 2019-ലാണ് രാജ്യാന്തര വിപണിയില്‍ തിരിച്ചെത്തിയത്. 2023 ഫെബ്രുവരിയിൽ ലാൻഡ് റോവർ എസ്‌യുവിയുടെ പുത്തൻ പതിപ്പിനെയും അവതരിപ്പിച്ചിരുന്നു.

ത്രീ-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, 5-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110, 130 എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിൽ വാങ്ങാനാവുക. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വേരിയന്റുകളിലും എസ്‌യുവി വാങ്ങാനാവും. കുഞ്ചാക്കോ ബോബൻ വാങ്ങിയ ഡിഫൻഡർ താരത്തിന്റെ ഇഷ്‌ടപ്രകാരം കസ്റ്റമൈസ് ചെയ്‌താണ് നിരത്തിലിറക്കിയിരിക്കുന്നത്. കറുപ്പിലൊരുങ്ങിയ ലാൻഡ് റോവറിന്റെ പരുക്കൻ എസ്‌യുവി ശരിക്കും കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് എത്തുന്നത്.

Kunchacko Boban Buys 1.35 Crore Worth New Land Rover Defender

5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫൻഡർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഒരുങ്ങിയിരിക്കുന്നത്. 900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്. ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയാണ് കമ്പനി വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ ചേർത്തും ആളുകളെ കൈയിലെടുക്കാൻ ബ്രിട്ടീഷ് ബ്രാൻഡിനായിട്ടുണ്ട്.

മൂന്ന് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ലാൻഡ് റോവർ ഡിഫൻഡറിന് തുടിപ്പേകാൻ എത്തുന്നത്. 3.0 ലിറ്റർ ഡീസൽ 296 bhp കരുത്തിൽ പരമാവധി 650 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ യഥാക്രമം 296 bhp, 400 Nm ടോർക്കും 394 bhp, 550 Nm ടോർക്കും ഉത്പാദിപ്പിക്കും.

Kunchacko Boban Buys 1.35 Crore Worth New Land Rover Defender

ഇതുകൂടാതെ പുതുതായി അവതരിപ്പിച്ച വേരിയന്റുകളിൽ 625 Nm torque വരെ നൽകുന്ന 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ഡിഫൻഡറിൽ ലാൻഡ് റോവർ ഉപയോഗിച്ചിരിക്കുന്നത്. AWD സംവിധാനത്തിലൂടെ നാല് വീലുകളിലേക്കും പവർ എത്തിക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് എല്ലാ മോഡലുകളിലും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ഓൺറോഡിലെ സുഖകരമായ യാത്രകൾക്ക് പുറമെ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിംഗ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. അകത്തളത്തിലേക്ക് കയറിയാൽ രാജകീയമായ യാത്രക്ക് അനുയോജ്യമായ എല്ലാത്തരം ഫീച്ചറുകളും കംഫർട്ട് സംവിധാനങ്ങളും ഒരുക്കാൻ ബ്രിട്ടീഷ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. 10 ഇഞ്ച് വലിപ്പത്തിലുള്ള പുതിയ PV പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം.

ഇതുകൂടാതെ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകളും കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയ ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രത്യേകതയാണ്. അതോടൊപ്പം തന്നെ മികച്ച സേഫ്റ്റിയും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, June 2, 2023, 10:22 [IST]
English summary
Kunchacko boban added 1 35 crore worth new land rover defender suv to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X