കരിയർ ബെസ്റ്റ് പടത്തിലെ മാസ് ലുക്കല്ല, പുത്തൻ ലക്ഷ്വറി കാറിൽ നിക്കറിട്ട് വന്നിറങ്ങി മലയാളത്തിന്റെ ചാക്കോച്ചൻ

അവസാനം പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഹിറ്റടിച്ച സന്തോഷത്തിലാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്നും പരുക്കൻ വേഷങ്ങളിലേക്ക് ഗിയർ മാറ്റിയതോടെ ചാക്കോച്ചനെ തേടി പുതുമയാർന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ വന്നെത്തുന്നതും. അനിയത്തിപ്രാവിൽ കണ്ട കുഞ്ചാക്കോ ബോബനേയല്ല ഓഫീസർ ഓൺ ഡ്യൂട്ടിയിലേത്. പൊലീസ് വേഷത്തിലൊന്നും പണ്ട് ചിന്തിക്കാൻ പോലും കഴിയാതിരുന്ന മുഖം ഇപ്പോൾ ഏത് റോളിനും പാകമാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും നേടി മുന്നേറുന്ന അവസാന ആഗോള കളക്ഷൻ കഴിഞ്ഞ വാരത്തിൽ 50 കോടി രൂപയും വാരി മുന്നേറുകയാണ്.

കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ഓഫീസർ ഓൺ ഡ്യൂട്ടി പേരെടുത്ത് കഴിഞ്ഞു. 27 കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും മാത്രം നേടിയിരിക്കുന്നത്. അതായത് ആസിഫ് അലിയുടെ ഹിറ്റ് പടമായ രേഖാചിത്രത്തിനെ മറികടക്കാൻ ജിത്തു അഷ്റഫ് സംവിധാനം ചെയ്‌ത ചിത്രത്തിനായിട്ടുണ്ട്. ഇതിന്റെ സന്തോഷത്തിനൊപ്പം പുത്തനൊരു ആഡംബര കാറും അടുത്തിടെ ചാക്കോച്ചൻ സ്വന്തമാക്കിയിരുന്നു.

Kunchacko Boban Spotted In His New Porsche Cayenne GTS

ജർമൻ സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ കയീനാണ് വണ്ടിപ്രേമി കൂടിയായ മോളിവുഡ് ഹീറോയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിലും വലിയ തരംഗമായിരുന്നു. പോർഷ കയീന്റെ GTS വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ പുത്തൻ വാഹനത്തിൽ ലൊക്കേഷനിലെത്തുന്ന നടന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നത്.

Take a Poll

തനിയെ ഓടിച്ച് പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് എത്തിയ നടനെ ആളുകൾ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. ടിഷർട്ടും ഷോർട്ട്സുമിട്ട് വളരെ സിമ്പിളായാണ് പോർഷയിൽ ചാക്കോച്ചൻ വന്നിറങ്ങുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കുഞ്ചാക്കോ ബോബൻ പുതിയ പോർഷ ആഡംബര എസ്‌യുവി സ്വന്തമാക്കുന്നത്. എങ്കിലും വാഹനം ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് വീഡിയോൽ വ്യക്തമാവുന്നുണ്ട്.

Kunchacko Boban Spotted In His New Porsche Cayenne GTS

ഇപ്പോഴും താത്ക്കാലിക രജിസ്ട്രേഷൻ പ്ലേറ്റുമായാണ് താരത്തിന്റെ കറക്കം. മിക്കവാറും ഫാൻസി നമ്പരിനായി കാത്തിരിക്കുന്നതാവാം കാരണം. കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നതിനാൽ കെഎൽ 7 രജിസ്ട്രേഷനിൽ തന്നെ ഉടൻ നമ്പർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്.

ഇതിൽ ടോപ്പ് എൻഡ് വേരിയന്റാണ് കുഞ്ചാക്കോ ബോബൻ തെരഞ്ഞെടുത്തിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഇതെന്ന പ്രത്യേകയും ചാക്കോച്ചന്റെ വണ്ടിക്കുണ്ട്. അതിന്റെ എല്ലാ ഗമയും കാഴ്ച്ചയിലുണ്ട് താനും. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, വലിയ അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ചുകൾ തുടങ്ങിയ കാര്യങ്ങളാണ് പോർഷ കയീൻ GTS മോഡലിനെ കിടിലമാക്കുന്നത്.

Kunchacko Boban Spotted In His New Porsche Cayenne GTS

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ എന്നീ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞില്ല, യാത്രകൾക്ക് ആഡംബരമേകാനായി 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയും പോർഷ കയീൻ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് ചാക്കോച്ചൻ വാങ്ങിയിരിക്കുന്ന പോർഷ കയീൻ GTS മോഡലിന്റെ ഹൃദയം. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ നൽകാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാലും അടിപൊളിയാണ് വണ്ടി. വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പോർഷയുടെ പുത്തൻ ആഡംബര കാറിന് പുറമെ മിനി കൂപ്പർ, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ലക്ഷ്വറി വാഹനങ്ങളും മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് സ്വന്തമായുണ്ട്.

FAQs
പോർഷയുടെ ഉടമ ആരാണ്

പോർഷ ഇപ്പോൾ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്.

പോർഷയുടെ ജൻമദേശം ഏതാണ്

ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനനിർമ്മാണ കമ്പനിയാണ് പോർഷ.

DriveSpark Automotive

More from DriveSpark

Article Published On: Saturday, March 15, 2025, 9:00 [IST]
English summary
Kunchacko boban spotted in his new porsche cayenne gts
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X