കുറഞ്ഞ വിലയിലെ വിശ്വസ്‌തർ! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

കാർ വാങ്ങുക എന്നത് ഏവരുടെയും ചിരകാല സ്വപ്നങ്ങളിൽ ഒന്നാണ്. പല ബജറ്റിന് കാറുകൾ ലഭിക്കുമെങ്കിലും വിശ്വസിച്ച് കൂടെകൂട്ടാവുന്നവയെയാണ് എപ്പോഴും എല്ലാവരും പ്രിയം. അങ്ങനെ പറയുമ്പോൾ മാരുതി സുസുക്കി കാറുകൾ തന്നെയാണോല്ലോ ഒന്നാമത് എന്ന് ചിന്തിക്കുന്നവരാകും പലരും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

എന്നാൽ ഇത് പഴയ കാലമൊന്നുമല്ലന്നേ.... ചുമ്മാ തട്ടിക്കൂട്ട് വണ്ടികൾക്കൊന്നും ഇന്ത്യയിൽ ഒരു സ്ഥാനവുമില്ല ഇക്കാലത്ത്. സാങ്കേതികവിദ്യയുടെ വികസനത്തോടെ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടേതായ നിലയിൽ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് ശരിയായ കാർ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

അത്രക്കേറെ ഓപ്ഷൻസ് ഇന്ന് നമ്മുടെ മുന്നിലുണ്ട് എന്നതു തന്നെയാണ് ഈ ബുദ്ധിമുട്ടിനുള്ള കാരണവും. രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വാഹന മേഖല ഇപ്പോൾ വൈവിധ്യമാർന്ന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ബജറ്റ് അവബോധമുള്ള മിഡിൽ ക്ലാസ് ഫാമിലികൾക്ക് പ്രത്യേകിച്ച്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

ഇടത്തരം കുടുംബത്തിന് വേണ്ടിയുള്ള വാഹനങ്ങൾ ചെറിയ ഹാച്ച്ബാക്കുകൾ മുതൽ വലിയ എസ്‌യുവികൾ വരെയുണ്ട് ഇന്ന്. അത്തരത്തിൽ ഒരു കാർ തിരിയുന്നവരാണ് നിങ്ങളെങ്കിൽ സ്പേസ്, കംഫർട്ട്, കുറഞ്ഞ മെയിന്റനെൻസ്, താങ്ങാനാവുന്ന വില എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കി ഇപ്പോൾ ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച ചില കാറുകളെ നമുക്ക് ഒന്നു പരിചയപ്പെടാം

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

റെനോ ക്വിഡ്

ഇന്ത്യയിലെ ചെറു ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം തീർത്ത കാറാണ് റെനോ ക്വിഡ്. 3.32 ലക്ഷം മുതൽ 5.48 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത് .

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

എസ്‌യുവി പ്രചോദിത രൂപഭാവം, വലിയ ക്യാബിൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള കുറച്ച് ആധുനിക സവിശേഷതകളാൽ സമ്പന്നവുമാണ് ക്വിഡ് എന്ന് നിസംശയം പറയാം.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

ഇത്തരം മികച്ച കാര്യങ്ങളിലൂടെ റെനോ ക്വിഡ് എൻട്രി ലെവൽ ഹാച്ച്‌ബാക്ക് വിപണിയെ ഒറ്റയ്‌ക്ക് അഭികാമ്യമാക്കിയെന്നു വേണം പറയാൻ. പോരാത്തതിന് രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനിലും വാഹനം സ്വന്തമാക്കാം.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

അതിൽ 54 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കാനാവുന്ന 800 സിസി യൂണിറ്റും 68 bhp പവറിൽ 91 Nm torque വരെ നൽകുന്ന 1.0 ലിറ്റർ യൂണിറ്റുമാണ് ഉൾപ്പെടുന്നത്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

മാരുതി സുസുക്കി വാഗൺആർ

ഇന്ന് നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാനാവുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺആർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ ബോക്‌സി മോഡൽ മിഡിൽ ക്ലാസ് ഫാമിലികളുടെ ജനപ്രിയ കാറുകളിൽ ഒന്നായി തുടരുകയാണ്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

കൂടാതെ എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്നതും വിശാലവുമായ കാർ എന്ന നിലയിൽ നല്ല പ്രശസ്തിയും വാഗൺആർ നേടിയിട്ടുണ്ട്.കിടിലൻ മൈലേജും കുറഞ്ഞ മെയിന്റനെൻസ് ചെലവും മാരുതി സുസുക്കി വാഗൺആറിന്റെ ഉടമസ്ഥാവകാശം അടിപൊളിയാക്കുന്നു. 4.80 ലക്ഷം മുതൽ 6.33 ലക്ഷം വരെയാണ് കാറിന്റെ എക്സ്ഷോറൂം വില വരുന്നതും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

മാരുതി സുസുക്കി വാഗൺആർ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ആദ്യത്തേത് 68 bhp കരുത്തിൽ 90 Nm torque നൽകുന്ന 1.0 ലിറ്റർ യൂണിറ്റാണ്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

അതേസമയം രണ്ടാമത്തേത് 83 bhp പവറിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ എഞ്ചിനുമാണ്. വാഗൺആറിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും തെരഞ്ഞെടുക്കാനുമാവും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

ഹ്യുണ്ടായി ഗ്രാൻഡ് i20 നിയോസ്

മാരുതിയിൽ നിന്നും എന്തെങ്കിലും വ്യത്യസ്‌തമായി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നിസംശയം സ്വന്തമാക്കാനാവുന്ന കാറാണ് ഹ്യുണ്ടായി ഗ്രാൻഡ് i20 നിയോസ്. 5.23 ലക്ഷം മുതൽ 8.45 ലക്ഷം വരെയാണ് ഇതിന്റെ വില വരുന്നതും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

ആഡംബര ഡിസൈൻ, മികച്ച ഫിറ്റ് ആൻഡ് ഫിനിഷ് ലെവലുകൾ, ആധുനിക ഫീച്ചറുകളുടെ നീണ്ടനിര എന്നിവയാണ് നിയോസിന്റെ ഹൈലൈറ്റുകൾ.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

83 bhp കരുത്തിൽ 114 Nm torque നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടോ 68 bhp, 95 Nm torque എന്നിവ നൽകുന്ന സിഎൻജി എഞ്ചിൻ ഓപ്ഷനോ ഗ്രാൻഡ് i10 നിയോസിൽ നിങ്ങൾക്ക് സ്വന്തമാക്കാം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ട്രാൻസ്മിഷനിൽ ഇത് വാങ്ങാനുമാവും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

ടാറ്റ ടിയാഗോ

ടാറ്റയ്ക്ക് പുതിയ മുഖം സമ്മാനിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള മോഡലുകളിൽ ഒന്നാണ് ടിയാഗോ എന്ന കോംപാക്‌ട് ഹാച്ച്ബാക്ക്. 5.40 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയുള്ള വിലയിൽ ലഭ്യമായ ഈ കാർ ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് തികച്ചും അനുയോജ്യമായ മോഡലാണ്. സിഎൻജിയിലും പെട്രോളിലും ടിയോഗോ വാങ്ങാനാവുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

അകത്തും പുറത്തും അവിശ്വസനീയമാംവിധം മനോഹരവും ആധുനികവുമായ ഡിസൈൻ, മോശമല്ലാത്ത ക്യാബിൻ സ്പേസ്, സുരക്ഷയിലും ബിൽഡ് ക്വാളിറ്റിയിലും അങ്ങേയറ്റം കിടിലം എന്നിവയാണ് ടാറ്റ ടിയാഗോയുടെ മറ്റ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. 85 bhp പവറിൽ 113 Nm torque നൽകുന്ന ത്രീ സിലിണ്ടർ എഞ്ചിനും ഡ്രൈവിംഗ് മികച്ചതാക്കും.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

മാരുതി സുസുക്കി ഇഗ്നിസ്

ഇറങ്ങി ഇത്രയുമായിട്ടും അധികമാരും പരിഗണിക്കാതിരുന്ന മോഡലുകളിൽ ഒന്നായിരുന്നു ഇഗ്നിസെങ്കിലും അടുത്തിടെ പലരുടേയും പ്രിയങ്കരമായി മാറിയ വാഹനങ്ങളിലൊന്നാണിത്. കോംപാക്‌ട് ഹാച്ച്ബാക്ക് ആണെങ്കിലും ഒരു പ്രീമിയം ഫീൽ നൽകാൻ ഇഗ്നിസിന് സാധിച്ചിട്ടുണ്ട്.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

കുറഞ്ഞ മെയിന്റനെൻസും മികച്ച മൈലേജും താങ്ങാനാവുന്ന വിലയും ഫോർ സിലിണ്ടർ എഞ്ചിനും കാരണം ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ഏറ്റവും അനുയോജ്യമാവുന്ന കാറാണ് മാരുതി സുസുക്കി ഇഗ്നിസ്. 5.35 ലക്ഷം മുതൽ 7.72 വരെ വിലയിൽ ഈ മോഡൽ സ്വന്തമാക്കാം.

കുറഞ്ഞ വിലയും വിശ്വസ്‌തതയും! മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ കിടിലൻ ബജറ്റ് കാറുകൾ ഇതാ

മാരുതിയിൽ നിന്നും പരിചിതമായ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന്റെ ഹൃദയം. 83 bhp പവറിൽ 113 Nm torque വരെ നൽകുന്ന ഈ യൂണിറ്റ് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർബോക്‌സ് ഓപ്ഷനും നൽകുന്നുണ്ട്.

More from DriveSpark

Article Published On: Monday, November 7, 2022, 13:18 [IST]
English summary
Kwid to ignis best budget cars for middle class family in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X