വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

വാഹന ലോകത്ത് ജീപ്പിനുള്ള പ്രചാരം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇന്ത്യയില്‍ സാധാരണക്കാരന്റെ ജീപ്പ് സ്വപ്‌നം മിക്കപ്പോഴും മഹീന്ദ്രയിലാണ് എത്തിനില്‍ക്കാറ്. കാലാകാലങ്ങളായി ജീപ്പുകളുടെ മാതൃകയില്‍ ഓഫ്‌റോഡ് എസ്‌യുവികളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുന്നു. പക്ഷെ അടുത്തിടെ ലഡാക്കില്‍ നിന്നും ക്യാമറ പകര്‍ത്തിയ പഴയ ജീപ്പിന്റെ ചിത്രം മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയെ പോലും അത്ഭുതപ്പെടുത്തുകയാണ്. വീടിന് മേല്‍ക്കൂരയായി മാറുകയാണ് മഹീന്ദ്രയുടെ പഴയൊരു ജീപ്പ് മോഡല്‍. കേട്ടതു ശരിയാണ്, നിരത്തിലോടേണ്ട ജീപ്പിനെ പിടിച്ച് വീടിന് മേല്‍ക്കൂരയാക്കി മാറ്റിയിരിക്കുന്നു ലഡാക്കിലെ ഒരു സ്ഥാപനം.

വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര മുമ്പ് പുറത്തിറക്കിയ കമ്മാന്‍ഡറാണ് വെയിലും മഴയും മഞ്ഞും കൊള്ളാതിരിക്കാനുള്ള മേല്‍ക്കൂരയായി ഇവിടെ മാറുന്നത്. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന സോനം വാങ്ചുകിന്റെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ്‌സ് എന്ന സ്ഥാപനമാണ് അസാധാരണമായ ഈ രൂപകല്‍പനയ്ക്ക് പിന്നില്‍.

വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

ഈ വ്യക്തിയും ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിന് മുമ്പും പല വ്യത്യസ്തമായ നിര്‍മ്മിതികള്‍ക്കും പ്രസിദ്ധിയാര്‍ജിച്ചവയാണ്. പക്ഷേ, ഈ നിര്‍മ്മാണത്തിലെ അപൂര്‍വ്വത നമുക്കൊരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

MOST READ:തീരുമാനമായി, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

വീടിന്റെ ചിത്രങ്ങളോട് കൂടിയ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് സംഭവം ഏവരുടെയും ശ്രദ്ധയിപ്പെടുത്തിയത്. സോനം വാങ്ചുകിന്റെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ്‌സ് (HIAL) ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. 'ജീപ്പ് വീട്' പുനരുത്പാദനത്തിലെ വ്യത്യസ്തവും ഉത്തമവുമായ രീതിയാണെന്ന് പറയാം. ഉപയോഗശൂന്യമെന്ന് വിചാരിച്ച് ഉപേക്ഷിക്കുന്ന ലളിതമായ വസ്തുക്കള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് ഉത്തരം നല്‍കുകയാണ് ജീപ്പ് വീട്.

വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

എന്താണ് നിര്‍മ്മാതാക്കളെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഒന്നുകില്‍ വിഭവങ്ങളുടെ കുറവ്, അല്ലെങ്കില്‍ വാര്‍ത്താപ്രാധാന്യമുള്ളൊരു നിര്‍മ്മിതി, ഇവയിലേതെങ്കിലുമൊന്നായിരിക്കാം നിര്‍മ്മാതാക്കളെ ജീപ്പ് വീടുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ജീപ്പ് കാലങ്ങളായി അങ്ങനെ കിടക്കുന്നുണ്ടെങ്കില്‍ അത് വലിയൊരു സാധ്യതയാണ്. ഒരു പാഴ്വസ്തുവായി ഉപേക്ഷിക്കുന്നതിലുപരി അത് ക്രിയാത്മകമായ രീതിയില്‍ ഉപയോഗിച്ചത് ശ്ലാഖനീയമാണ്. എന്ത് കൊണ്ട് മറ്റാര്‍ക്കും ഇത് തോന്നിയില്ല.

സത്യത്തിലിത് ഒറ്റപ്പെട്ട പ്രദേശത്തൊരു വീടുണ്ടാക്കന്‍ ഫലപ്രദമായൊരു രീതിയാണ്. ജീപ്പ് പോലുള്ള വാഹനങ്ങള്‍ ദീര്‍ഘകാല ഉപയോഗത്തിന് സഹായകമായ രീതിയില്‍ നിര്‍മ്മിക്കുന്നവയാണ്. പൂര്‍ണതയിലുള്ള വീടിന്റെ മേല്‍ക്കൂര മാത്രമാണ് ജീപ്പെന്ന് സൂഷ്മമായി നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചിലപ്പോള്‍ മുകളിലേക്ക് കോണിപ്പടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, ജനാലകളുള്ളൊരു ബെഡ് റൂം ചിത്രത്തില്‍ കാണുന്നുണ്ടല്ലോ. എന്തായാലും പര്‍വ്വതങ്ങളും മനോഹരമായ കാഴ്ചകളുമുള്ള പ്രദേശത്ത് സുഖദായകമായ ഉറക്കം കിട്ടുമെന്നതില്‍ സംശയമില്ല.

More from DriveSpark

Article Published On: Wednesday, December 19, 2018, 13:35 [IST]
English summary
ladakh house has a ‘Jeep’ as a roof: Read in malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X