തീരുമാനമായി, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

By Staff

വലിയ പദ്ധതികളാണ് കെടിഎമ്മിനും ബജാജിനും. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി വാങ്ങാന്‍ ആഗ്രഹമുള്ള കാര്യം കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍ വെളിപ്പെടുത്തി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാവണം. ഇതിനുവേണ്ടി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് കെടിഎം. ബജാജ് നിര്‍മ്മിക്കുന്ന പുതിയ 500 സിസി ഇരട്ട സിലിണ്ടര്‍ ബൈക്ക് കെടിഎമ്മിന്റെ വിജയക്കുതിപ്പിന് നിര്‍ണ്ണായകമാവും.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

കേട്ടതു ശരിയാണ്, ഡ്യൂക്ക് 500, RC500, 500 അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കുള്ള സാധ്യത ഇനി തള്ളിക്കള്ളയാനാവില്ല. ബജാജിന്റെ ചകാന്‍ ശാലയില്‍ പുതിയ 500 സിസി കെടിഎം ബൈക്ക് ഒരുങ്ങുകയാണ്. ഇടത്തരം ശ്രേണിയില്‍ ഹോണ്ടയും കവാസാക്കിയും ഉള്‍പ്പടെ ജാപ്പനീസ് കമ്പനികള്‍ സ്ഥാപിച്ച കുത്തക അവസാനിപ്പിക്കാന്‍ പുതിയ 500 സിസി ബൈക്കുമായി കെടിഎം ഉടന്‍ ഇറങ്ങിത്തിരിക്കും.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

നേരത്തെ 390 അഡ്വഞ്ചറിനെ കെടിഎം ഇങ്ങോട്ടു കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നവംബറില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ 390 അഡ്വഞ്ചര്‍ ബൈക്കിനെ ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തെങ്കിലും മോഡലിനെ കമ്പനി അവതരിപ്പിച്ചില്ല.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

എന്നാല്‍ ഇപ്പോള്‍ 500 സിസി ബൈക്ക് വരുമെന്ന കെടിഎം സ്ഥിരീകരിച്ചതോടെ ബൈക്ക് പ്രേമികള്‍ പഴയ ഉത്സാഹം വീണ്ടെടുത്തു. അതേസമയം വില്‍പ്പനയ്ക്കു വരിക സ്ട്രീറ്റ് ബൈക്കായിരിക്കുമോ, അഡ്വഞ്ചര്‍ മോഡലായിരിക്കുമോ എന്ന കാര്യത്തില്‍ കെടിഎം തലവന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

ഒരേ അടിത്തറയില്‍ നിന്നും നിരവധി ബൈക്ക് മോഡലുകള്‍ പുറത്തിറക്കാനുള്ള കെടിഎമ്മിന്റെ കഴിവ് വിപണിക്ക് നന്നായറിയാം. ഇക്കാരണത്താല്‍ 500 ഡ്യൂക്ക്, RC500, 500 അഡ്വഞ്ചര്‍ ബൈക്കുകളുടെ ഇന്ത്യന്‍ സാധ്യത വിദൂരമല്ല.

Most Read: ഡ്യൂക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം— വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

ബജാജ് നിര്‍മ്മിക്കുന്നതിനാല്‍ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളായിരിക്കും പുതിയ കെടിഎം ബൈക്കില്‍ കൂടുതല്‍. വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നടപടി സഹായിക്കും. ഇടത്തരം ശ്രേണിയില്‍ പുതുതായി കടന്നുവന്ന ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ മത്സര വിലയ്ക്ക് കുറിച്ചു കഴിഞ്ഞു.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ വില പുതിയ കെടിഎം 500 സിസി ബൈക്കിന് പ്രതീക്ഷിക്കാം. പുതിയ 500 സിസി എഞ്ചിന്‍ 50 മുതല്‍ 60 bhp വരെ കരുത്തുത്പാദനം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്. നിരയിലെ ഏറ്റവും ഉയര്‍ന്ന 390 ഡ്യൂക്കിന് 44 bhp കരുത്താണ് പരമാവധിയുള്ളത്.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ചും പുതിയ ബൈക്കില്‍ എന്തായാലും ഒരുങ്ങും. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍, TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം 500 സിസി മോഡലില്‍ കെടിഎം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

പതിവുപോലെ കെടിഎമ്മിന് വേണ്ടി ഒരുങ്ങുന്ന 500 സിസി എഞ്ചിനെ സ്വന്തം ബൈക്കുകളിലേക്കും ബജാജ് പകര്‍ത്തും. പുതിയ 500 സിസി കെടിഎം എഞ്ചിനായിരിക്കും ആദ്യത്തെ ഇരട്ട സിലിണ്ടര്‍ സ്‌പോര്‍ട്‌സ് ബൈക്കിന് ബജാജ് നിശ്ചയിക്കുക.

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

നിലവില്‍ ഡോമിനാറിലും NS 200 -ലും ഡ്യൂക്ക് എഞ്ചിനുകളാണ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ 390 ഡ്യൂക്കാണ് കെടിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന മോഡല്‍. എന്നാല്‍ അടുത്തവര്‍ഷം 790 ഡ്യൂക്ക് ഈ സ്ഥാനം കൈയ്യടക്കും.

Most Read: കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

ഒടുവില്‍ സ്ഥിരീകരിച്ചു, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

ലോകത്തെ ഏറ്റവും മികച്ച മിഡില്‍ വെയറ്റ് നെയ്ക്കഡ് ബൈക്കുകളില്‍ ഒന്നായാണ് 790 ഡ്യൂക്കിനെ വാഹന ലോകം വിശേഷിപ്പിക്കുന്നത്. 790 ഡ്യൂക്കിലുള്ള 799 സിസി LC8 പാരലല്‍ ട്വിന്‍ എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധിയുണ്ട്.

Source: Asphalt & Rubber

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 500cc Bike For India Officially Confirmed. Read in Malayalam.
Story first published: Tuesday, December 18, 2018, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X