കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

By Staff

കിലോമീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവ്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ നൂറു കിലോമീറ്റര്‍ വരെയോടാം. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത് മൂന്നു മണിക്കൂര്‍. പുതു വിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ. സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ - ഓട്ടോ CMVR സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ ഇ - ഓട്ടോ വിപണിയില്‍ വില്‍പ്പനയ്ക്കു വരും.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

സംസ്ഥാന സര്‍ക്കാറിന്റെ ഇ - വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ - ഓട്ടോയ്ക്ക് രൂപം നല്‍കിയത്. കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമെ ഇ - ഓട്ടോയ്ക്ക് ചിലവുള്ളൂ. മൂന്നുപേര്‍ക്കു വരെ ഓട്ടോയില്‍ സഞ്ചരിക്കാം.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം. ഭാരം 295 കിലോയും. ഒരു പ്രാവശ്യം പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂറാണ് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനുള്ള സമയം.

Most Read: മാരുതി ജിപ്‌സി ഇലക്ട്രിക് പതിപ്പായി മാറുമ്പോള്‍, അമ്പരപ്പ് മാറാതെ വാഹന പ്രേമികള്‍

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും 2 KV മോട്ടോറുമാണ് ഇ - ഓട്ടോയിലുള്ളത്. ബാറ്ററിക്ക് അഞ്ചുവര്‍ഷം ആയുസ്സ് ലഭിക്കും. സ്റ്റാന്റുകളിലും മറ്റും പ്രത്യേക ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

അഞ്ചുമാസം കൊണ്ടാണ് ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് കഴിഞ്ഞത്. വില്‍പ്പനാനുമതി ലഭിക്കുന്നപക്ഷം നെയ്യാറ്റിന്‍കര ആറാലുംമൂടിലെ ശാലയില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ ഇ - ഓട്ടോ യൂണിറ്റുകളെ കമ്പനി പുറത്തിറക്കും.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

സംസ്ഥാന സര്‍ക്കാര്‍ പുതിയ വൈദ്യുതിനയം പ്രകാരം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമെ പുതിയ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഈ സാധ്യത കണ്ടാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ - ഓട്ടോകളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് നിലവിലെ തീരുമാനം.

Most Read: ഇന്നോവയോളം വലുപ്പത്തില്‍ പുതിയ മഹീന്ദ്ര ഥാര്‍ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

ഇലക്ട്രിക് ഓട്ടോയുടെ വില ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 2.10 ലക്ഷം രൂപ വരെ ഇ - ഓട്ടോയ്ക്ക് വില പ്രതീക്ഷിക്കാം. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 30,000 രൂപ സബ്‌സിഡി ഇ - ഓട്ടോയിലും ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

മാത്രമല്ല, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നഗര പെര്‍മിറ്റ് വേഗം ലഭ്യമാക്കാന്‍ അധികൃതര്‍ മുന്‍കൈയ്യെടുക്കും. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോകളില്‍ നിര്‍ബന്ധമാവും. പുതിയ തീരുമാനം പ്രകാരം ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം നിര്‍മ്മാതാക്കള്‍ക്ക് സ്ഥാപിക്കേണ്ടതായി വരും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണിത്.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

ഡോറുകള്‍ക്ക് പുറമെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.

Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. ഓട്ടോറിക്ഷകളിലെ ഹെഡ്‌ലാമ്പ് പരിഷ്‌കരിക്കാനും കേന്ദ്രം അറിയിപ്പ് നല്‍കും.

കിലോമീറ്ററിന് 50 പൈസ ചിലവ്, പുതുവിപ്ലവത്തിന് തിരികൊളുത്തി കേരളത്തിന്റെ ഇ - ഓട്ടോ

വിപണിയില്‍ എത്തുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷകളിലം നിലവില്‍ ഒരു ഹെഡ്‌ലാമ്പ് യൂണിറ്റ് മാത്രമാണുള്ളത്. ഇതിന് പകരം കൂടുതല്‍ പ്രകാശമുള്ള ഇരട്ട ഹെഡ്‌ലാമ്പുകള്‍ ഓട്ടോറിക്ഷകളില്‍ കര്‍ശനമാവും. പ്രതിവര്‍ഷം അഞ്ചു മുതല്‍ ആറുലക്ഷം ഓട്ടോറിക്ഷകളാണ് വിപണിയില്‍ പുറത്തിറങ്ങുന്നത്. ഇതില്‍ ഏറിയപങ്കും ബജാജ് ഓട്ടോയുടെ സംഭാവനയാണ്.

Image Source: Kerala Automobiles LTD

Most Read Articles

Malayalam
English summary
Kerala Electric Auto. Read in Malayalam.
Story first published: Tuesday, December 18, 2018, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X